പഴയ മോഡൽ ബൈക്ക് നൽകി പറ്റിച്ചു; ഡീലർക്ക് ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി
text_fieldsപുതിയ ബൈക്ക് ബുക്ക്ചെയ്ത ഉപയോക്താവിന് ഒരുവര്‍ഷം മുമ്പ് നിര്‍മിച്ച ബൈക്ക് നല്‍കി കബളിപ്പിച്ച സംഭവത്തിൽ പിഴ ശിക്ഷ വിധിച്ച് കോടതി. ഡീലർക്ക് ഒരുലക്ഷം രൂപ പിഴയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്. പഴയ മോഡൽ വാഹനമാണ് പുതിയതെന്ന വ്യാജേന ഡീലര്‍ നല്‍കിയതെന്ന് കാണിച്ചായിരുന്നു പരാതി. നെടുമ്പാശ്ശേരി സ്വദേശിയായ അരവിന്ദ് ആണ് താന്‍ കബളിപ്പിക്കപ്പെട്ടെന്നു കാണിച്ച് കോടതിയെ സമീപിച്ചത്.
2018 മോഡല്‍ ഹോണ്ട യൂണിക്കോണ്‍ ബൈക്കാണ് അരവിന്ദ് ബുക്കുചെയ്തത്. അതിനായി ഡീലര്‍ഷിപ്പ് പറഞ്ഞ പണവും അടച്ചിരുന്നു. പിന്നീട് വാഹനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്ത് ആര്‍.സി. ബുക്ക് ലഭിച്ച ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം അരവിന്ദ് തിരിച്ചറിയുന്നത്. 2017ല്‍ നിര്‍മിച്ച ബൈക്കാണ് ഡീലര്‍ഷിപ്പില്‍ നിന്ന് തനിക്ക് കൈമാറിയിരിക്കുന്നതെന്ന് ആര്‍.സി. ബുക്കില്‍ നിന്നാണ് അദ്ദേഹം തിരിച്ചറിയുന്നത്.
തുടർന്ന് അരവിന്ദ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. പരാതി വിശദമായി പരിശോധിച്ച ഉപഭോക്തൃ സമിതി ഉപഭോക്താവിന് അനുകൂലമായി വിധിക്കുകയുമായിരുന്നു. അരവിന്ദിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഡീലര്‍ഷിപ്പിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നഷ്ടപരിഹാര തുക നല്‍കുന്ന വേളയില്‍തന്നെ പഴയ ബൈക്ക് ഡീലര്‍ഷിപ്പിന് മടക്കി നല്‍കാനും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹോണ്ടയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ആദ്യ മോട്ടോർസൈക്കിളും യുണിക്കോൺ ആയിരുന്നു. 2020 വരെ 150 സിസി എഞ്ചിനോടെയാണ് യൂണിക്കോൺ വിപണിയിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 160 സിസി കരുത്തിലാണ് വാഹനം നിരത്തിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.