Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Deepa Malik becomes voice for personal AI assistant in upcoming
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎം.ജിയുടെ ചൈനീസ്​...

എം.ജിയുടെ ചൈനീസ്​ റോബോട്ടിന്​ ശബ്​ദം കൊടുക്കുന്നത്​ ഇന്ത്യയുടെ അഭിമാന താരം; ​ആസ്​റ്റർ എ.​െഎക്ക്​ ദീപ മാലിക്​ ശബ്​ദമാകും

text_fields
bookmark_border

ആസ്റ്റർ എന്ന പേരിൽ പുതിയൊരു​ എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്​ എം.ജി ഇന്ത്യ. ആസ്​റ്റർ എന്ന പേരുള്ള വാഹനത്തി​െൻറ ഏറ്റവും വലിയ സവിശേഷത വ്യക്തിഗത എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അസിസ്​റ്റ്​ ഉണ്ടായിരിക്കുമെന്നതാണ്​​. ഇതോടൊപ്പം ലെവൽ 2 അഡാസ്​ സംവിധാനവും ഉൾ​പ്പെടുത്തും. ഇവ രണ്ടും സെഗ്​മെൻറ്​-ഫസ്റ്റ് ഫീച്ചറുകളായിരിക്കും. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്​ത വ്യക്തിഗത എ.​െഎ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്​റ്റർ. എ​.​െഎ അസിസ്​റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്​ടീവ് റോബോട്ടിനെ അവതരിപ്പിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്​, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച്​ വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്​തിരിക്കുന്നത്.

റോബോട്ടി​െൻറ ശബ്​ദം

ആസ്​റ്റർ എ.​െഎ റോബോട്ടിന്​ ആര്​ ശബ്​ദം നൽകണം എന്ന വിശദമായ ചർച്ചകൾ എം.ജി നടത്തിയിരുന്നു. അവസാനം ഉയർന്നുവന്ന പേര്​ ഇന്ത്യയുടെ പാരാഒളിമ്പിക്​സ്​ താരം ദീപ മാലികി​േൻറതാണ്​. ഖേൽ രത്‌ന ജേതാവുകൂടിയായ ദീപ മാലിക് ആസ്​റ്റർ എ.​െഎക്ക്​ ശബ്​ദം നൽകുമെന്ന്​ എം.ജി പ്രഖ്യാപിച്ചു​. ഇതിലൂടെ ഉപഭോക്​താക്കൾക്ക്​ 'അതുല്യമായ ശബ്ദാനുഭവം' നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എം.ജി അധികൃതർ പറയുന്നു.


'ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആവേശകരവും അർഥവത്തായതുമായ അനുഭവങ്ങൾ തുടർച്ചയായി നൽകാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ദീപ സ്ത്രീ ശാക്തീകരണത്തി​െൻറ പ്രതിരൂപമാണ്. ആസ്റ്ററിലെ അവളുടെ ശബ്ദം എല്ലാവർക്കും മികച്ച അനുഭവമായിരിക്കും'-എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡൻറും മാനേജിങ്​ ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു.

ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറാണ്​ ആസ്റ്റർ. മാപ്പ്​ മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്​സ്​ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.


ആരാണ്​ ദീപ മാലിക്​?

ഇന്ത്യയുടെ ആദ്യത്തെ വനിതാ പാരാഒളിമ്പിക്​സ്​​ മെഡൽ ജേതാവാണ്​ ദീപ മാലിക്. നിരവധി തവണ ഏഷ്യൻ പാരാ ഗെയിംസിലും അവർ വിജയിച്ചിട്ടുണ്ട്​. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്​കസ് ത്രോ, നീന്തൽ, മോട്ടോർസൈക്ലിങ്​ തുടങ്ങി വിവിധതരം മത്സങ്ങളിൽ വിജയിച്ചിട്ടുള്ള ദീപക്ക്​ പദ്​മശ്രീ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്​. ഒളിമ്പിക്​സ്​ കൂടാതെ ലോക ചാംമ്പ്യൻഷിപ്പ്​ ഉൾപ്പടെ 23 അന്താരാഷ്​ട്ര മത്സരങ്ങളിലും അമ്പതിലധികം ദേശീയ ചാമ്പ്യൻഷിപ്പുകളിലും ദീപ മെഡൽ അണിഞ്ഞിട്ടുണ്ട്​. 'എംജി എസ്‌യുവിയുടെ ശബ്ദമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. എംജിയുടെ മൂന്നിലൊന്ന് തൊഴിലാളികൾ സ്ത്രീകളാണെന്നത് അഭിനന്ദനീയമാണ്'-ദീപ മാലിക്​ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആസ്റ്റർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന.

ലെവൽ 2 അഡാസ്​

ആസ്​റ്ററിലെ ഏറ്റവും ശ്രദ്ധേയമായ സംവിധാനങ്ങളിൽ ഒന്ന്​ അതി​െൻറ ലെവൽ 2 അഡാസ് ടെക് ആണ്. ഇടത്തരം എസ്​.യു.വി വിഭാഗത്തിൽ ആദ്യമായാണ്​ ലെവൽ 2 അഡാസ് ഉൾപ്പെടുത്തുന്നത്​. എംജി ഗ്ലോസ്റ്ററിന് പോലും ലെവൽ 1 അഡാസ്​ സാങ്കേതികവിദ്യയാണുള്ളത്​. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കോളിഷൻ വാണിങ്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്​, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഇൻറലിജൻറ്​ ഹെഡ്‌ലാമ്പ് കൺട്രോൾ (ഐഎച്ച്സി), റിയർ ഡ്രൈവ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അഡാസ്​ കൊണ്ടുവരും.


ആസ്റ്ററി​െൻറ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം ജിയോ ഇ-സിം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തി​െൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്​.

എഞ്ചിൻ

ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും. പ്രധാന എതിരാളികളായ ക്രെറ്റയ്ക്കും സെൽറ്റോസിനും 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ട്​. നിസാൻ കിക്​സ്​ റെനോ ഡസ്​റ്റർ എന്നിവ 156 എച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ആസ്​റ്ററി​െൻറ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും.

വില

ആസ്റ്റർ എസ്‌യുവിക്ക്​ മത്സരാധിഷ്​ഠിതമായി വിലയിടാനാണ്​ എം‌ജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നത്​. 10-16 ലക്ഷം രൂപയാണ്​ വില പ്രതീക്ഷിക്കുന്നത്​.രാജ്യത്തെ വാഹന വിപണിയിൽ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ്​ മിഡ്​സൈസ്​​ എസ്​.യു.വികളുടേത്​. മാരുതി സുസുക്കി ബ്രെസ്സ നയിക്കുന്ന ഇൗ വിഭാഗത്തിൽ ഹ്യൂണ്ടായ്​ വെന്യൂ, ടാറ്റ നെക്​സൺ, കിയ സോനറ്റ്, ഫോർഡ്​ ഇക്കോസ്​പോർട്ട്​​ തുടങ്ങിയ അതികായന്മാരുമുണ്ട്​. ഇതോടൊപ്പം ചെറുമീനുകളായ ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്​നൈറ്റ്​, റെനോ കൈഗർ തുടങ്ങിയ വാഹനങ്ങ​ളുമൊക്കെയായി നിലവിൽ തിങ്ങിനിറഞ്ഞ അവസ്​ഥയിലാണ്​ ഇൗ വിഭാഗം.

ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറി​െൻറ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ പ്ലാൻറി​െൻറ ശേഷി പ്രതിവർഷം 80,000 യൂനിറ്റാണ്​. ഇത്​ 1,00,000 യൂനിറ്റായി ഉയർത്താനാണ്​ എം.ജി ആലോചിക്കുന്നത്​. 'ആസ്​റ്ററിനായി ഹാലോളിലെ മുഴുവൻ ശേഷിയും ഉപയോഗിക്കേണ്ടതുണ്ട് '-കമ്പനി പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ രാജീവ് ഛാബ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepa MalikvoiceMG Astorpersonal AI
Next Story