ആ കാറിന് മോേട്ടാർ വാഹന വകുപ്പ് 85,000 രൂപ പിഴ ഇൗടാക്കിയോ? സത്യം വെളിപ്പെടുത്തി ഉടമ
text_fieldsകോഴിക്കോട്: കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചയാണ് മോഡിഫിക്കേഷെൻറ പേര് പറഞ്ഞ് മോേട്ടാർ വാഹന വകുപ്പ് അധികൃതർ അമിതമായി പിഴ ഇൗടാക്കുന്നു എന്നത്. ഇതിെൻറ ഭാഗമായി നിരവധി വിഡിയോകളും ട്രോളുകളുമെല്ലാമാണ് പ്രചരിച്ചത്. പലതിനും മറുപടിയുമായി അധികൃതരും എത്തി.
ഇതിനിടയിൽ വന്ന വ്യാജ പ്രചാരണത്തെ പൊളിച്ചടുക്കുകയാണ് അധികൃതർ. കാർ മോഡിഫിക്കേഷൻ ചെയ്തതിന് 85,000 രൂപ പിഴ ഇൗടാക്കി എന്ന് പറഞ്ഞുള്ള വിഡിയോ ഏറെ പ്രചരിച്ചിരുന്നു. ഹോണ്ട ജാസ് കാറിെൻറ ചിത്രവുമായിട്ടായിരുന്നു പ്രചാരണം.
'ഇൗ വണ്ടിക്ക് ഗുരുവായൂർ ആർ.ടി.ഒ 50,000 രൂപയാണ് ഫൈൻ അടിച്ചത്. 85,000 രൂപയാണ് ആദ്യം പറഞ്ഞത്. അത് അവസാനം 50,000ൽ ഒതുക്കുകയായിരുന്നു. ഒരു വീലിന് 5000 രൂപ വെച്ചാണ് പിഴ ഇൗടാക്കിയത്. അലോയ് വീലടക്കമുള്ളവ മാറ്റി വണ്ടി അധികൃതർക്ക് മുന്നിൽ എത്തിക്കാനും പറഞ്ഞിട്ടുണ്ട്' -എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ ഉള്ളടക്കം.
എന്നാൽ, ഇൗ പ്രചാരണം തെറ്റാണെന്ന് വാഹന വകുപ്പ് അധികൃതർ ഫേസ്ബുക്കിൽ പുറത്തുവിട്ട വിഡിേയായിലൂടെ വ്യക്തമാക്കുന്നു. 'വണ്ടിയുടെ സൈലൻസർ മോഡിഫൈ ചെയ്തിരുന്നു. അതിന് ചെറിയ തുക പിഴയായി ലഭിക്കുകയും ചെയ്തു. അധികൃതർ പരിശോധിക്കുന്ന ചിത്രം സ്വകാര്യ ഗ്രൂപ്പുകളിൽ പങ്കുെവച്ചിരുന്നു. ആരും അനാവശ്യമായി മോഡിഫിക്കേഷൻ ചെയ്യരുതെന്ന് കാണിച്ച് നല്ല ഉദ്ദേശത്തോടെയാണ് ചിത്രം പങ്കുവെച്ചത്.
പക്ഷെ, ആ ഫോേട്ടാ പിന്നീട് പല രീതിയിൽ കെട്ടിച്ചമച്ച കഥകളുമായി പ്രചരിക്കുകയായിരുന്നു. തെൻറ വാഹനത്തെ ഉപയോഗിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കരുത്' -വാഹന ഉടമ വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.