ഇത്തവണ 'കുറുപ്പിെൻറ' അഭ്യാസം മസ്താങ്ങിൽ; വീഡിയോ വൈറൽ
text_fieldsതീയറ്ററിൽ ഒാളങ്ങൾ തീർത്ത് കുറുപ്പ് സിനിമ തേരോട്ടം നടത്തുേമ്പാൾ സിനിമയുടെ പ്രമോഷനായി റോഡിൽ അഭ്യാസം കാണിച്ച് നടൻ ദുൽഖർ സൽമാൻ. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ കാർ സ്റ്റണ്ട് ചെയ്യുന്ന വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലുലു ഗ്രാന്‍ഡ് ഹയാത്തിലെ വിശാലമായ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ദുൽഖർ കാറിൽ സ്റ്റണ്ട് ചെയ്തിരിക്കുന്നത്. കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോർഡ് മസ്താങ്ങിലാണ് താരത്തിന്റെ അഭ്യാസ പ്രകടനം. താരത്തിനൊപ്പം സുഹൃത്തുക്കളും വീഡിയോയിലുണ്ട്. യൂ ട്യൂബ് ചാനലിനുവേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ അറിയപ്പെടുന്ന വാഹനപ്രേമികളാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. നിരവധി ആഡംബര കാറുകളുടെ ശേഖരം ഇരുവർക്കുമുണ്ട്. ദുൽഖറിന് വിേൻറജ് കാറുകളോടും താൽപ്പര്യമുണ്ട്. ഫോഡിന്റെ മസിൽകാറാണ് മസ്താങ്. ഫോഡ് ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡലായ മസ്താങ് ജി ടിയാണ് ദുൽഖറിന്റെ അഭ്യാസ പ്രകടനം നടത്തിയിരിക്കുന്നത്. അഞ്ച് ലിറ്റർ, വി 8 എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 435 ബി എച്ച് പി വരെ കരുത്തും 542 എൻ എം വരെ ടോർക്കും എഞ്ചിൻ സൃഷ്ടിക്കും.
കുറുപ്പിലെ കാർ
കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെപ്പറ്റിയുള്ള സിനിമയായ കുറുപ്പിൽ നിരവധി വിേൻറജ് കാറുകൾ ഉപയോഗിച്ചിട്ടുണ്ട്. സിനിമക്കായി ആദ്യം ഇറങ്ങിയ ട്രെയിലറിൽ കാണിച്ചിരുന്നത് അമേരിക്കൻ ക്ലാസിക്ക് കാർ എന്ന് വിശേഷിപ്പിക്കാവുന്ന ഷെവ്രോലെ കാപ്രിസ് ആണ്. 1964 മുതൽ 1996 വരെ ജനറൽ മോട്ടോഴ്സ് നിർമിച്ച കാപ്രിസ് കാറിന്റെ മൂന്നാം തലമുറയാണിത്. ഷെവർലെയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്നു കാപ്രിസ്. 1964 മുതൽ 1996 വരെ ഏകദേശം 10 ലക്ഷം കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.
1977 മുതൽ 1990 വരെയാണ് മൂന്നാം തലമുറ പുറത്തിറങ്ങിയത്. അതിൽ 1987 ൽ പുറത്തിറങ്ങി വാഹനമാണ് കുറുപ്പിൽ കാണിക്കുന്നത്. 170 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റർ വി 8 എൻജിനും 140 ബിഎച്ച്പി കരുത്തുള്ള 4.3 ലീറ്റർ വി 6 എൻജിനുകളുമാണ് ഈ തലമുറയുടെ വിവിധ മോഡലുകളിൽ ഉപയോഗിക്കുന്നത്. 1987 മോഡലിന്റെ 228500 യൂണിറ്റുകളാണ് നിർമിച്ചിരിക്കുന്നത്. 10,995 ഡോളർ മുതൽ 14,245 ഡോളർ വരെയായിരുന്നു കാറിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.