വാർഷിക ശമ്പളം 23.23 കോടി; അത്രയും വിലയുള്ള എം.ഡി വേണ്ടെന്ന് റോയൽ എൻഫീൽഡ് ഒാഹരി ഉടമകൾ
text_fieldsറോയൽ എൻഫീൽഡിെൻറ ഉടമകളായ െഎഷർ മോേട്ടാഴ്സിെൻറ വാർഷിക യോഗത്തിൽ നിർണായക തീരുമാനവുമായി ഒാഹരി ഉടമകൾ. ഒാഗസ്റ്റ് 17ന് നടന്ന 39ാമത് ആന്വൽ മീറ്റിങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൻഫീൽഡ് ഡയക്ടറായ സിദ്ധാർഥ ലാലിനെ മാനേജിങ് ഡയറക്ടറായി നിയമിക്കണോ വേണ്ടെയോ എന്ന കാര്യമാണ് വോെട്ടടുപ്പിന് കാരണമായത്. നിലവിൽ 21.2കോടിയാണ് സിദ്ധാഥ് ലാലിെൻറ വാർഷിക ശമ്പളം. ഇതിൽ നിന്ന് 10 ശതമാനം വർധനയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വർധനയുൾപ്പടെ ശമ്പളം ഏകദേശം 23.23 കോടിവരും. എന്നാൽ നിയമനം ഒാഹരി ഉടമകൾ വോട്ടിനിട്ട് തള്ളുകയായിരുന്നെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് വിനോദ് ദാസരി വിരമിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ദസാരിയുടെ പകരക്കാരനായി വി.ഗോവിന്ദരാജനെ നിയമിച്ചിട്ടുണ്ട്. ഐഷർ മോട്ടോഴ്സിെൻറ ബോർഡിൽ ഡയറക്ടറായി ലാലിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം ഒാഹരിയുടമകൾ അംഗീകരിച്ചു.കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തന ലാഭം ആദ്യം 14 ശതമാനമായും തുടർന്ന് 8 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഇതാണ് ശമ്പള വർധനവിന് അനുകൂലമായി ഒാഹരിയുടമകൾ പ്രതികരിക്കാതിരിക്കുന്നതിന് കാരണം.
വിനോദ് ദസാരിയുടെ പടിയിറക്കം
റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച് സി.ഇ.ഒ വിനോദ് ദസാരി കഴിഞ്ഞ ദിവസം കമ്പനി വിട്ടിരുന്നു. രണ്ടര വർഷം സി.ഇ.ഒ പദവിവഹിച്ച ശേഷമായിരുന്നു ദസാരിയുടെ മടക്കം. റോയലിെൻറ ഉടമകളായ െഎഷറിെൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നുകൂടിയാണ് അദ്ദേഹം വിരമിച്ചത്. 2013 മുതൽ ചീഫ് ഒാപ്പറേറ്റിങ് ഒാഫീസറായി റോയലിൽ പ്രവർത്തിക്കുന്ന ഗോവിന്ദരാജനാകും ദസാരിക്ക് പകരം സി.ഇ.ഒ പദവിവഹിക്കുക. ഐഷർ മോട്ടോഴ്സിൽ മുഴുവൻ സമയ ഡയറക്ടറായും അദ്ദേഹം ഇതോടൊപ്പം ചുമതലയേൽക്കും.
'രണ്ടര വർഷമായി റോയൽ എൻഫീൽഡുമൊത്തുള്ള അവിസ്മരണീയ യാത്രയിലായിരുന്നു. ഇതിനിടെ സമാനതകളില്ലാത്ത ഒരു പകർച്ചവ്യാധിയിലൂടെ നാം കടന്നുപോയി. പകർച്ചവ്യാധിക്കാലത്ത് നിരവധി ഡിജിറ്റൽ അധിഷ്ഠിത പരിഹാരങ്ങൾ ഞങ്ങൾ ആരംഭിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ഗണ്യമായ സ്ഥാനം നേടാനും റോയലിനായി. ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ ഞങ്ങൾ അത്ഭുതകരമായ യാത്രയാണ് നടത്തിയത്. ഇതിൽ ഭാഗമായതിൽ ഞാൻ സന്തുഷ്ടനാണ്'-തെൻറ തീരുമാനത്തെക്കുറിച്ച് ദസാരി പറഞ്ഞു.
ആരോഗ്യ രംഗത്താവും ഇനി തെൻറ പ്രവർത്തനമെന്ന് വിനോദ് ദസാരി പറയുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് ദസാരിയുടെ പുതിയ ലക്ഷ്യം. ഇതിനായി അദ്ദേഹം അടുത്തിടെ ചെന്നൈയിൽ ആശുപത്രി സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.