മുംബൈ പദ്മിനികൾക്ക് അമുലിെൻറ ആദരം; 'കബ്ബി അൽവിദ ന കെഹ്ന'
text_fieldsമുംബൈ മഹാനഗരത്തിെൻറ തിലകക്കുറികളായിരുന്ന പ്രീമിയർ പദ്മിനി ടാക്സികൾക്ക് ആദരമൊരുക്കി അമുൽ. അമുലിെൻറ 'വെണ്ണക്കുട്ടി' പ്രീമിയർ പദ്മിനിയെ ആലിഗംനംചെയ്യുന്ന ചിത്രമാണ് കമ്പനി പങ്കുവച്ചിരിക്കുന്നത്. 'കബ്ബി അൽവിദ ന കെഹ്ന' എന്ന കാപ്ഷനോടെയാണ് ചിത്രം നൽകിയിരിക്കുന്നത്. 2020 ജൂണിന്ശേഷം മുംബൈയിൽ പ്രീമിയർ പദ്മിനി ടാക്സികൾ നിർത്തലാക്കിയിരുന്നു. ഇതോടനുബന്ധിച്ചാണ് അമുൽ ആദരവ് പോസ്റ്റർ പുറത്തിറക്കിയത്.
ഇന്തോ-ഇറ്റാലിയൻ മോഡലായ പ്രീമിയർ പദ്മിനി പതിറ്റാണ്ടുകളായി മുംബൈയുടെ സിരകളിലൂടെ ഒാടുന്നുണ്ടായിരുന്നു. ഈ ടാക്സികളുടെ ഉത്പാദനം 2000 ൽ നിർത്തിവച്ചു. നിലവിൽ 50 ൽ താഴെ മാത്രമേ നഗരത്തിൽ അവശേഷിക്കുന്നുള്ളൂ. 'കാലി പീലി' ടാക്സികൾ എന്നാണ് ഇവ നഗരവാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബുകൾ എണ്ണമറ്റ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
1990 കളുടെ മധ്യത്തിൽ 65,000 ഓളം പദ്മിനികൾ മുംബൈയിലെത്തി. പക്ഷേ, ക്രമേണ പരിസ്ഥിതി സൗഹാർദ്ദപരമായ പുതിയ വാഹനങ്ങൾ ടാക്സി രംഗം കയ്യടക്കുകയായിരുന്നു. മുംബൈയിലെ പദ്മിനി പോലെ അന്താരാഷ്ട്ര പ്രശസ്തമായ ലണ്ടൻ ടാക്സികൾ വർഷങ്ങൾക്കുമുമ്പുതന്നെ നിർത്തലാക്കിയിരുന്നു. നിലവിൽ വൈദ്യുത വാഹനങ്ങളെ നഗരത്തിൽകൂടുതലായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് വിവിധ നഗരസഭകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.