Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇനിമുതൽ പെട്രോളിൽ...

ഇനിമുതൽ പെട്രോളിൽ എഥനോളും, ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം വഴിയിൽ കിടക്കും

text_fields
bookmark_border
ethanol blending in petrol can create
cancel

സംസ്​ഥാനത്തെ പെട്രോൾ പമ്പുകളിൽ 10 ശതമാനം എഥനോൾ ചേർത്ത പെട്രോൾ എത്തിത്തുടങ്ങി. നേരത്തേതന്നെ പെട്രോളിൽ എഥനോൾ ചേർക്കുന്നുണ്ടെങ്കിലും അതിന്‍റെ ശതമാനം കുറവായിരുന്നു. പെട്രോളിൽ എഥനോൾ കലർത്തു​േമ്പാൾ ഗൗരവകരമായ ചില പ്രശ്​നങ്ങൾക്ക്​ സാധ്യതയുണ്ട്​. വാഹനം ഉപയോഗിക്കു​േന്നവർ ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുമുണ്ട്​.


എഥനോളും ​പെട്രോളും

രാജ്യത്ത്​ ലഭിക്കുന്ന ഇന്ധനത്തിൽ എഥനോൾ ചേർക്കുക എന്നത്​ സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്​. 20 ശതമാനം എഥനോളെങ്കിലും ചേർക്കാനായാൽ സാമ്പത്തികവും പ്രകൃതിപരവുമായ ഏറെ മെച്ചങ്ങൾ നമ്മുക്ക്​ ലഭിക്കുമെന്നാണ്​ സർക്കാർ പക്ഷം. ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം കോടിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കാനും വിദേശനാണ്യം ലാഭിക്കാനും ഇത്​ സഹായിക്കുമെന്നാണ്​ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ​. നിലവിൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ 5 ശതമാനത്തോളം ചേർക്കുന്നുണ്ട്​. അത്​ 10 ശതമാനം ആക്കുകയാണ്​ ഇപ്പോൾ ചെയ്യുന്നത്​. 2025ൽ അത്​ 20 ശതമാനമാക്കി ഉയർത്തുകയും ചെയ്യും.

എഥനോളിന്‍റെ ഗുണങ്ങൾ

വൈജ ഇന്ധനം എന്നറിയപ്പെടുന്ന എഥനോൾ പലരീതിയിൽ ഉത്​പാദിപ്പിക്കപ്പെടുന്നുണ്ട്​. കരിമ്പ്,​ ചോളം ബാർലി തുടങ്ങി നിരവധി വിളകളിൽ നിന്ന്​ ഇവ ലഭിക്കാം. പുളിപ്പിക്കൽ അഥവാ ​ഫെർമെ​േന്‍റഷൻ പ്രക്രിയ വഴിയാണ്​ ഇവ ഉത്​പാദിപ്പിക്കുക. ലോകത്തെ രണ്ടാമത്തെ പഞ്ചസാര ഉത്​പാദന രാജ്യമാണ്​ ഇന്ത്യ. പഞ്ചസസാര നിർമാണത്തിന്‍റെ ഏറ്റവും വലിയ ഉപോത്​പന്നമാണ്​ എഥനോൾ. ഇവ ഇന്ധനത്തിൽ ചേർക്കാനായാൽ ക്രൂഡോയിൽ ഇറക്കുമതി ഉൾപ്പടെ കുറക്കാനാകും. എഥനോൾ നിർമിക്കാനായി മാത്രം വ്യവസായശാലകൾ തുടങ്ങിയാൽ പോലും പെട്രോളിനൊപ്പം വിൽക്കാനായാൽ അത്​ ലാഭമായിരിക്കും.

ധാരാളം സംരംഭകരേയും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ജൈവ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ സൃഷ്​ടിക്കാനും ഇതുമൂലം കഴിയുമെന്ന്​ പെട്രോളിയം മന്ത്രാലയം വിശ്വസിക്കുന്നു. എഥനോൾ ചേർത്ത പെട്രോൾ മലിനീകരണം കുറക്കും എന്നതും ഒരു മെച്ചമാണ്​.


പെട്രോളിൽ എഥനോൾ ചേർക്കു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​

പെട്രോളിൽ എഥനോൾ ചേർക്കു​േമ്പാൾ ഉണ്ടാകുന്ന പ്രധാന മാറ്റം അതിന്‍റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടുമെന്നതാണ്​​. നിലവിൽ ജലം പെട്രോളിൽ കലർന്നാൽ അത്​ താഴെ അടിയുകയാണ്​ ചെയ്യുക. അതിനാൽ എഞ്ചിനിൽ വെള്ളം എത്തില്ല. എഥനോൾ കലർത്തുന്നതോടെ പെട്രോളിന്‍റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടും. ഇതോടെ വെള്ളം കലർന്ന പെ​േട്രാൾ എഞ്ചിനിൽ അനായാസം എത്തുകയും തകരാറുകൾക്ക്​ സാധ്യത വർധിക്കുകയും ചെയ്യും.

നിയമപരമായ 'മായം കലർത്തൽ'

നിലവിൽ പെ​ട്രോളിയം മന്ത്രാലയം നടത്തുന്നത്​ നിയമപരമായുള്ള മായം ചേർക്കലാണ്​. ഈയവസ്​ഥയിൽ ഉപഭോക്​താക്കൾ ശ്രദ്ധിക്കേണ്ടത്​ വെള്ളത്തിൽ നിന്ന്​ പെട്രോളിനെ എങ്ങിനേയും മാറ്റിനിർത്തുകയാണ്​. മൂന്ന്​ രീതിയിൽ പെട്രോളിൽ വെള്ളം കലരാൻ സാധ്യതയുണ്ട്​. 1.പെട്രോൾ പമ്പിൽവച്ച്​ കയറുക, 2. ഇന്ധന ടാങ്കിലേക്ക്​ വെള്ളം കയറുക,3. നീരാവിയിൽ നിന്ന്​ ജലാംശം രൂപ​െപടുക. പെട്രോൾ പമ്പിൽവച്ച്​ വെള്ളം കയറാനുള്ള സാധ്യത തടയാനുള്ള നീക്കങ്ങൾ ഓയിൽ കമ്പനികൾ സ്വീകരിക്കുന്നുണ്ട്​.


ജലാംശം പരിശോധിക്കാനുള്ള സംവിധാനം എല്ല പമ്പുകൾക്കും എത്തിച്ചിട്ടുമുണ്ട്​. ദിവസം അഞ്ചുപ്രാവശ്യം പമ്പിലെ ടാങ്കിൽ വെള്ളത്തിന്‍റെ അംശമു​​േ​ണ്ടാ എന്ന്​ പരിശോധിക്കാനാണ്​ നൽകിയിരിക്കുന്ന നിർദേശം. രണ്ടാമത്തേത്​ ഉപഭോക്​താക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്​. സ്വന്തം വാഹനത്തിന്‍റെ ഇന്ധന ടാങ്കിലേക്ക്​ വെള്ളത്തിന്‍റെ അംശം എത്താതെ ശ്രദ്ധിക്കണം. മഴയിൽ സഞ്ചരിക്കു​േമ്പാഴോ മഴയത്ത്​ പുറത്തുവച്ചിട്ട്​ പോകു​േമ്പാഴോ കൂടുതൽ ജാഗ്രത പുലർത്തണം. വാഹനം കഴ​ുകു​േമ്പാഴും സർവീസ്​ ചെയ്യു​േമ്പാഴുമൊക്കെ ഈ ​ശ്രദ്ധ അനിവാര്യമാണ്​. നീരാവിയിൽകൂടി ജലാംശം ഉണ്ടാകാനുള്ള സാധ്യത ഇരുചക്രവാഹനങ്ങളിൽ കൂടുതലാണ്​. അത്​ തടയുക അത്ര എളുപ്പമാകില്ല. വാഹനം വെയിലിൽ നിന്ന്​ ഒഴിവാക്കിവയ്​ക്കുകയാണ്​ പ്രധാനവഴി.

അനന്തിര ഫലം

എഥനോൾ കലർത്തിയ ഇന്ധനം ഒഴിച്ച വാഹനങ്ങളിൽ വെള്ളത്തിന്‍റെ അംശംകൂടി എത്തിയാൽ ഗൗരവകരമായ നിരവധി പ്രശ്​നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്​. ഇന്ധനം ശരിക്ക്​ കത്താതാകുകവഴി എഞ്ചിന്‍റെ പ്രവർത്തനശേഷിയെ ഇത്​ ബാധിക്കാം. സ്റ്റാർട്ടറുകൾക്ക്​ തകരാർ, ഒാടിക്കൊണ്ടിരിക്കുന്ന വാഹനം സപ്രതീക്ഷിതമായി നിന്നുപോകൽ തുടങ്ങിയ പ്രശ്​നങ്ങളും ഉണ്ടാകും. വാഹനം ഓടിക്കൊണ്ടിരിക്കു​േമ്പാൾ പൊട്ടുന്ന ശബ്​ദങ്ങൾ കേട്ടാൽ​ ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടെന്ന്​ ഉറപ്പിക്കാം. പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ വാഹനം വഴിയിൽ കിടക്കാനുള്ള നല്ല സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolautomobileethanolethanol blending petrol
Next Story