പെട്രോളും ഡീസലും സി.എൻ.ജിയും വേണ്ട; എഥനോൾ ഇന്ധനമാകുന്ന വാഹനങ്ങൾ ഇന്ത്യയിലേക്ക്
text_fieldsജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യെത്ത പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ നിരത്തില്‍ ഇറക്കും. ഓഗസ്റ്റില്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പ് ടൊയോട്ട ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നാഗ്പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘പൂര്‍ണമായി എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും. ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കും. കൂടാതെ ഓഗസ്റ്റില്‍ ടൊയോട്ട കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പും അവതരിപ്പിക്കും. നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിക്കുക. ഇത് 40 ശതമാനം വൈദ്യുതിയും ഉല്‍പ്പാദിക്കും’- മന്ത്രി പറഞ്ഞു.
‘പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ നിരക്ക് 60 രൂപയാണ്. പെട്രോൾ നിരക്കാകട്ടെ ലിറ്ററിന് 120 രൂപയുമാണ്. കൂടാതെ ഇത് 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കും. ശരാശരി 15 രൂപയാകും ലിറ്ററിന് ലാഭം’ -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ട്രക്ക് ഡ്രൈവർ കമ്പാർട്ടുമെന്റുകളിൽ എയർ കണ്ടീഷനിങ് നിർബന്ധമാക്കുന്ന ഫയലിൽ ഒപ്പുവച്ചതായി മന്ത്രി ഗഡ്കരി വെളിപ്പെടുത്തിയിരുന്നു. ‘നമ്മുടെ ഡ്രൈവർമാർ 43.47 ഡിഗ്രി കഠിനമായ താപനിലയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. ഡ്രൈവർമാരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മന്ത്രിയായതിന് ശേഷം ട്രക്കുകളിൽ എസി ക്യാബിൻ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വില കൂടുമെന്ന് പറഞ്ഞ് ചിലർ എതിർത്തു. ഇന്ന്, എല്ലാ ട്രക്ക് ക്യാബിനുകളും എസി ക്യാബിനുകളാക്കുമെന്ന ഫയലിൽ ഞാൻ ഒപ്പുവച്ചിട്ടുണ്ട്’-മന്ത്രി വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.