യന്ത്രഭാഗങ്ങൾക്ക് ആജീവനാന്ത വാറൻറി; കൊതിപ്പിക്കുന്ന ഒാഫറുമായി വാഹന കമ്പനി
text_fieldsലോകത്ത് എവിടെയെങ്കിലും എന്തിനെങ്കിലും ആജീവനാന്ത വാറൻറി കിട്ടുമോ? അങ്ങിനെ കിട്ടുമെങ്കിൽ അത് നൽകുന്നവരുടെ ആത്മവിശ്വാസം എന്തായിരിക്കും. ഇത്തരമൊരു ആത്മവിശ്വാസ പ്രഖ്യാപനം നടത്തിയിരിക്കുന്നത് സാക്ഷാൽ വോൾവോയാണ്. ഒറിജിനൽ സ്െപയർ പാർട്സിന് ആജീവനാന്ത വാറന്റി നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ നിർമ്മാതാവായി വോൾവോ മാറി.
എന്താണ് പുതിയ സ്കീം
നിർമാണ തകരാറിന്റെ ഫലമായി അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ പാർട്സ് മാറ്റിസ്ഥാപിക്കൽ ആവശ്യമാണെങ്കിൽ, അംഗീകൃത സർവ്വീസ് സെൻററിൽ സൗജന്യമായി ചെയ്യാമെന്നാണ് സ്വീഡിഷ് കമ്പനിയുടെ വാഗ്ദാനം. യന്ത്രഭാഗങ്ങള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കുന്ന സമയം മുതലാണ് സ്‍കീമിന്റെ ആനുകൂല്യം ഉടമകള്‍ക്ക് ലഭിക്കുക. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് വരെ ഇത് തുടരുകയും ചെയ്യും.
ഇക്കാലയളവില്‍ നിർമ്മാണ തകരാറിന്റെയോ മെറ്റീരിയൽ ക്വാളിറ്റിയുടെയോ കാരണത്താല്‍ അറ്റകുറ്റപ്പണിയോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ ആ യന്ത്രഭാഗങ്ങള്‍ വോള്‍വോയുടെ അംഗീകൃത സര്‍വ്വീസ് സെന്റര്‍ വഴി സൗജന്യമായി ചെയ്തുതരും. ഇതിന് ലേബര്‍ ചാര്‍ജ്ജും നല്‍കേണ്ടതില്ല. അതേസമയം പാര്‍ട്‍സുകള്‍, ആക്‌സസറികൾ തുടങ്ങിയവയുടെ പതിവ് തേയ്മാനം പുതിയ സ്കീമിെൻറ പരിധിയിൽ വരില്ല.അതുപോലെ വാറൻറിപ്രകാരം മാറ്റിവച്ച പാർട്സുകൾക്കും ഒാഫർ ബാധകമാകില്ല
നിലവിൽ വിൽക്കുന്ന വോൾവോ കാറുകൾക്കും എസ് 90, എക്സ്.സി 60 പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾക്കും വരാനിരിക്കുന്ന മോഡലുകൾക്കും പുതിയ സ്കീം ബാധകമാകും.ഇന്ത്യയിൽ ആദ്യമായാണ് ആഡംബര വാഹന ഉപഭോക്താക്കൾക്കായി ഇത്തരമൊരു സംരംഭം ഒരു നിർമാതാവ് നൽകുന്നതെന്ന് വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.