Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനഗരങ്ങൾക്കിടയിലെ ആദ്യ...

നഗരങ്ങൾക്കിടയിലെ ആദ്യ പറക്കൽ പൂർത്തിയാക്കി എയർ കാർ; ലോകത്ത്​ ഇതാദ്യം

text_fields
bookmark_border
നഗരങ്ങൾക്കിടയിലെ ആദ്യ പറക്കൽ പൂർത്തിയാക്കി എയർ കാർ; ലോകത്ത്​ ഇതാദ്യം
cancel

പറക്കും കാർ എന്ന സ്വപ്​നത്തിലേക്ക്​ കൂടുതൽ അടുത്ത്​ മനുഷ്യരാശി. പരീക്ഷണ ഒാട്ടങ്ങളും പ്രോ​േട്ടാടൈപ്പുകളും പിന്നിട്ട്​ ഒരു കാർ ആദ്യമായി രണ്ട്​ നഗരങ്ങൾക്കിടയിൽ പറന്നു. സ്ലോവാക്യൻ കമ്പനിയായ ക്ലീൻ വിഷൻ നിർമിച്ച എയർ കാർ ആണ്​ ചരിത്രനേട്ടം കൈവരിച്ചത്​. സ്ലോവാക്യയിലെ നിത്രയിൽ നിന്ന്​ ബ്രാറ്റിസ്ലാവയിലേക്കാണ്​ കാർ പറന്നത്. പറക്കൽ പൂർത്തിയാക്കാൻ 35 മിനിറ്റ് എടുത്തു.


160 എച്ച്പി ബിഎംഡബ്ല്യു എഞ്ചിനുള്ള ഫ്ലൈയിങ്​ കാറിൽ ഒരു നിശ്ചിത പ്രൊപ്പല്ലറും ബാലിസ്റ്റിക് പാരച്യൂട്ടും ഉണ്ട്. 8,200 അടി ഉയരത്തിൽ 1,000 കിലോമീറ്റർ പറക്കാനാവും. 170 കിലോമീറ്റർ വേഗതയാണ്​ പറക്കു​േമ്പാൾ ഉണ്ടാവുക. കാറിൽ നിന്ന്​ വിമാനമായി പരിണമിക്കാൻ എയർ കാറിന്​ മൂന്ന്​ മിനിട്ട്​ മതി. 30 വർഷമായി പറക്കും കാർ വികസിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന കമ്പനിയാണ് ക്ലീൻ വിഷൻ​. കരയിലും വായുവിലും പ്രവർത്തിക്കാൻ എയർകാർ പ്രാപ്​തമാണ്. 1,100 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്​ 200 kg ഭാരംവഹിക്കാനുമാവും.

300 മീറ്ററിൽ ടേക്ക് ഓഫിന്​ വാഹനം സജ്ജമാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിച്ചാൽ എയർകാറിന്​ നിങ്ങളെ നിലത്തു നിന്ന് ആകാശത്തേക്ക് കൊണ്ടുപോകാനുമാകും. അവസാന എയർകാർ പ്രോട്ടോടൈപ്പ് 2019 ലാണ്​ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്​. സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തിൽ അടുത്തിടെ അതി​െൻറ പരീക്ഷണ പറക്കലുകൾ നടത്തി

അതിൽ രണ്ട് ടേക്ക്ഓഫുകളും രണ്ട് ലാൻഡിംഗുകളും ഉൾപ്പെടുന്നു. നാലെണ്ണവും വിജയിച്ചിരുന്നു. പ്രൊഫസർ സ്റ്റെഫാൻ ക്ലീൻ നടത്തുന്ന കമ്പനിയാണ്​ ക്ലീൻ‌വിഷൻ. ഇതിനകം 40 മണിക്കൂർ എയർകാർ ആകാശത്തിലൂടെ പറന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flying carKleinVisionAir Carinter-city flight
Next Story