ജോർജുകുട്ടി എന്തിനാണ് ഫോർഡ് ഇക്കോസ്പോർട് വാങ്ങിയത്? കാരണം പറഞ്ഞ് നെറ്റിസൺസ്
text_fieldsദൃശ്യം രണ്ട് സിനിമ റിലീസായതോടെ എവിടേയും ജോർജുകുട്ടിയും കുടുംബവുമാണ് ചർച്ചാ വിഷയം. സിനിമയുടെ മികവുകളും പാളിച്ചകളും പങ്കുവയ്ക്കലാണ് നിലവിൽ നെറ്റിസൺസിന്‍റെ പ്രധാന േജാലി. ഇപ്പോൾ നടക്കുന്ന ചർച്ചകളിലൊന്ന് ജോർജുകുട്ടിയുടെ വാഹനത്തെ ചൊല്ലിയാണ്. സിനിമയിൽ ജോർജുകുട്ടിയായി അഭിനയിക്കുന്ന മോഹൻലാൽ ഉപയോഗിക്കുന്നത് ഫോർഡിന്‍റെ ഇക്കോസ്പോർടാണ്.
എന്തിനാണ് ജോർജുകുട്ടി മറ്റൊരു വാഹനം വാങ്ങാതെ ഇക്കോസ്പോർട് തന്നെ വാങ്ങിയതെന്നാണ് നെറ്റിസൺസിന് സംശയം. അതിന്‍റെ ഉത്തരം ചിലരെല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്. കുടുംബത്തിന്‍റെ സുരക്ഷയിൽ അതിരുകവിഞ്ഞ ശ്രദ്ധയുള്ള ജോർജുകുട്ടി ഇക്കോസ്പോർടിന്റെ സുരക്ഷാ സൗകര്യങ്ങൾ ഇഷ്ടപ്പെട്ടതാണ് അതുതന്നെ വാങ്ങാൻ കാരണമെന്നാണ് അവരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ട്രോളും പുറത്തിറങ്ങിയിട്ടുണ്ട്. മാരുതിയുടെ വാഹനം വാങ്ങാതെ ജോർജുകുട്ടി ഫോർഡ് വാങ്ങാൻ കാരണം ഉറപ്പായും സുരക്ഷയിലുള്ള താൽപ്പര്യമാണെന്നാണ് പകുതി കാര്യമായും പകുതി തമാശയായും ട്രോൾ പറയുന്നത്.
ഇക്കോസ്പോർട്ടിെന്റ സുരക്ഷ
ട്രോളുകൾ പറയുന്നത് മാറ്റി നിർത്തി ഇക്കോസ്പോർട്ടിന്റെ സുരക്ഷാ പശ്ചാത്തലം നമ്മുക്കൊന്ന് പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച ക്രാഷ് ടെസ്റ്റിങ് ഏജൻസിയായ ഗ്ലോബൽ എൻ.സി.എ.പിയുടെ ഇന്ത്യൻ പതിപ്പിൽ ഒരിക്കലും ഇക്കോസ്പോർട് പരിശോധനക്ക് വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ക്രാഷ് ടെസ്റ്റ് റേറ്റിങ് അറിയാൻ നിർവാഹമില്ല. എന്നാൽ എൻ.സി.എ.പി യൂറോപ്യൻ ക്രാഷ് ടെസ്റ്റിൽ പങ്കെടുക്കുകയും അവിടെ നാല് സ്റ്റാർ നേടുകയും ചെയ്തിട്ടുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇക്കോസ്പോർട്സിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ്.
ഇതൊക്കെ നിലവിൽ വിപണിയിൽ ഇറങ്ങുന്ന മിക്ക വാഹനങ്ങളിലും ഉള്ളതുതന്നെയാണ്. ഉയർന്ന വേരിയന്‍റുകളിൽ ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ വാഹനം സ്വയം കാൾ സെന്‍ററിലേക്ക് വിളിക്കുന്ന എമർജെൻസി അസിസ്റ്റ് ഇക്കോസ്പോർട്ടിന്റെ മറ്റൊരു സവിശേഷതയാണ്. ഐസോഫിക്സ് ചൈൽഡ് സീറ്റ് ഹിൽ അസിസ്റ്റ് പോലുള്ള സംവിധാനങ്ങളും പിന്നിലെ കാമറയും സുരക്ഷക്കായി ഇക്കോസ്പോർട്ടിൽ ഫോർഡ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.