പണവും സ്വർണവുമൊക്കെ വിട്ട് പെട്രോളും മോഷണം ചെയ്ത് തുടങ്ങി കള്ളന്മാർ; ടാങ്കറിൽ നിന്ന് എണ്ണ ഉൗറ്റി എടുത്തെന്ന് പൊലീസ്
text_fieldsമോഷണം എന്ന് പറയുേമ്പാൾ ആദ്യം നമ്മുക്ക് ഒാർമവരുന്നത് പണവും സ്വർണവും കവരുന്ന സംഭവങ്ങളാണ്. ഇതല്ലാതെ രത്നവും വെള്ളിയുമെല്ലാം മോഷ്ടാക്കളുടെ ഇഷ്ട കവർച്ച വസ്തുക്കളാണ്. ഇതിൽനിന്നെല്ലാം ഭിന്നമായി പെട്രോളും ഡീസലുമൊക്കെ മോഷ്ടിച്ചുതുടങ്ങിയിരിക്കുന്നു കള്ളന്മാർ. സംഭവം എന്തായാലും ഇന്ത്യയിലല്ല, അങ്ങ് ബ്രിട്ടനിലാണെന്നുമാത്രം. 43,000 ലിറ്റർ ഇന്ധനവുമായി പുറപ്പെട്ട ടാങ്കർ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മിച്ചമുണ്ടായിരുന്നത് വെറും 13,000 ലിറ്ററാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടാങ്കറിന് മുകളിൽ കയറിയ മോഷ്ടാക്കൾ പൈപ്പ് ഉപയോഗിച്ച് മെറ്റരു വാഹനത്തിലേക്ക് പെട്രോൾ മാറ്റുകയായിരുന്നു. സംഭവത്തിെൻറ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ടാങ്കറിൽ ഉണ്ടായിരുന്നതിനേക്കാൾ ഇന്ധനം കുറവാണെന്ന് മീറ്റർ പരിശോധിച്ചപ്പോഴാണ് മനസിലായതെന്ന് പോർട്ട്സൗത്ത് ട്രക്ക്സ്റ്റോപ്പ് ഉടമ ബിബിസിയോട് പറഞ്ഞു. ഇതൊരു പ്രൊഫഷണൽ മോഷണമാണെന്നാണ് പൊലീസ് നിഗമനം. ഏകദേശം 45,000 പൗണ്ടിെൻറ( 45 ലക്ഷം രൂപ) ഇന്ധനം നഷ്ടമായിട്ടുണ്ട്.
ബ്രിട്ടനിലെ ഇന്ധനക്ഷാമം
വാഹനങ്ങൾക്കുള്ള ഇന്ധനം ലഭ്യമല്ലാത്തതിനാൽ പല ഇന്ധന സ്റ്റേഷനുകളും താൽക്കാലികമായി അടച്ചുപൂട്ടുന്ന സ്ഥിതിയാണ് ബ്രിട്ടനിലേത്. രാജ്യത്ത് ദിവസങ്ങളായി പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമാണ്. ബ്രിട്ടനിലെ പെട്രോളിേൻറയും ഡീസലിേൻറയും വിതരണ ശൃംഖല പൂർണമായും തകർന്നിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പമ്പുകളിൽ ഇന്ധനം എത്തിക്കുന്ന ട്രക് ഡ്രൈവർമാരുടെ കുറവാണ് ഇതിനുകാരണം.
ഇന്ധന സ്റ്റേഷനുകളിൽ പെട്രോളും ഡീസലും എത്തിക്കാൻ നിലവിൽ യുകെയിൽ ഒരു ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. ബ്രിട്ടനിലെ ഇന്ധന വിതരണം കൂടുതലും ചെയ്തിരുന്നത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ്. ബ്രെക്സിറ്റിനുശേഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറുകയോ അല്ലെങ്കിൽ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയോ ചെയ്തു. കോവിഡ് വന്നതോടെ ക്ഷാമം രൂക്ഷമായി. അവസാനം ടാങ്കർ ഒാടിക്കുന്നതിന് പട്ടാളത്തിനെ രംഗത്തിറക്കേണ്ട ഗതികേടിലെത്തിയിരുന്നു ഇവർ. ആവശ്യത്തിന് എണ്ണയും അത് എത്തിക്കുന്ന ട്രക്കുകളും ഉണ്ടെങ്കിലും ഓടിക്കാൻ ഡ്രൈവമാർ ഇല്ല എന്ന വിചിത്ര പ്രതിസന്ധിയിലാണ് ഇൗ രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.