ടാറ്റയുടെ സുരക്ഷാ വിപ്ലവത്തിന് തുടക്കമിട്ടു; എന്നിട്ടും സൈറസ് മിസ്ത്രിയുടെ മടക്കം കാർ അപകടത്തിൽ
text_fieldsവ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച വിവരം വ്യവസായ ലോകം ഞെട്ടലോടെയാണ് കേട്ടത്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടം അപകടം നടന്നത്. ഗുജറാത്തിൽനിന്ന് തന്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വി കാറിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാറ്റയുടെ സുരക്ഷാ വിപ്ലവം
കുറഞ്ഞ കാലം മാത്രം ടാറ്റ സൺസ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയുടെ കാലത്താണ് കമ്പനിയിൽ സുരക്ഷാ വിപ്ലവം ആരംഭിച്ചത്. സൈറസ് മിസ്ത്രിയുടെ കാലത്താണ് ടാറ്റ സെസ്റ്റ് ബോൾട്ട് എന്നീ മോഡലുകൾ പുറത്തിറക്കിയത്. ടാറ്റ മോട്ടോഴ്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ധാരണകൾ ഈ മോഡലുകളാണ് മാറ്റാൻ തുടങ്ങിയത്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 2016ൽ ടാറ്റ സെസ്റ്റിന് 4 സ്റ്റാർ ലഭിച്ചിരുന്നു. ഇവിടെ നിന്നാണ് സുരക്ഷിത വാഹനങ്ങൾ എന്ന സ്വപ്നത്തിലേക്ക് ടാറ്റ കുതിച്ചത്. നിലവിൽ രാജ്യെത്ത ഏറ്റവും സുരക്ഷിത ചെറു കാറുകൾ നിർമിക്കുന്നത് ടാറ്റയാണ്.
ബെൻസ് ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം
അപകടത്തിൽപെട്ട മിസ്ത്രിയുടെ വാഹനം അത്ര നിസാരനല്ല. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്നറിയപ്പെടുന്ന ബെൻസിന്റെ എസ്.യു.വിയിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്. എന്നാൽ അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്നതോടെയാണ് മിസ്ത്രിക്ക് മാരകമായ പരിക്കുകൾ ഏറ്റത്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽപെട്ട ബെൻസിൽ ഈ എയർബാഗുകൾ എല്ലാം തുറന്നിരുന്നു. എന്നാൽ അപകടത്തിന്റെ സമ്മർദം അതിലും ഏറെയായിരുന്നു.
ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ചെയർമാനായി ചുമതലയേറ്റത്. പിന്നീട് രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്നും സൈറിസ് മിസ്ട്രിയെ മാറ്റി. ഒാഹരി ഉടമകളുടെ വോെട്ടടുപ്പിനെ തുടർന്നാണ് മിസ്ട്രിയെ മാറ്റിയത്.
Shocking #CyrusMistry died in a road accident pic.twitter.com/XemOnZMKDr
— Utkarsh Singh (@utkarshs88) September 4, 2022
ഒാഹരി ഉടമകളുടെ യോഗത്തിൽ 93 ശതമാനം പേരും മിസ്ട്രിയെ നീക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിൽ 73 ശതമാനം ഓഹരി രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലായതിനാല്‍ മിസ്ട്രി പുറത്താകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ടാറ്റയുടെ സൽപ്പേര് മിസ്ട്രി തകർത്തു എന്ന് യോഗത്തിൽ വിമർശനമുയർന്നു. യോഗത്തിൽ സംസാരിച്ച 40 പേരിൽ നാല് പേർ മാത്രമാണ് മിസ്ട്രിയെ അനുകൂലിച്ചത്.
മിസ്ത്രിയുടെ അപകടമരണത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. അപകട മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.