ഫോർമുല റീജിയനൽ വാർഷിക കലണ്ടർ പുറത്ത്; അഞ്ച് വേദികൾ, 15 ഡ്രൈവർമാർ
text_fieldsറേസ്ട്രാക്കുകളിൽ മിന്നൽപ്പിണറുകൾ ഉതിർക്കാൻ ഇന്ത്യക്കാരുടെ സ്വന്തം ഫോർമുല റീജിയനൽ വരുന്നു. മുംബൈ ആസ്ഥാനമായുള്ള ഫാൽക്കൻ റേസിങ് ആണ് ഇതിന് മുൻകൈ എടുക്കുന്നത്. ഇതുസംബന്ധിച്ച ടീസർ ചിത്രം ഫാൽക്കൻ റേസിങ് നേരത്തേ പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്രതലത്തിൽ ഫോർമുല 3 (എഫ് 3) റേസിൽ ഉപയോഗിക്കുന്ന കാറുകളാവും ഫോർമുല റീജിയനലിൽ മാറ്റുരക്കുക. ഫെഡറേഷൻ ഇൻറർനാഷനൽ ഒാേട്ടാമൊബൈൽ എന്ന അന്താരാഷ്ട്ര റേസിങ് ഏജൻസിയുടെ മേൽനോട്ടത്തിലാവും മത്സരങ്ങൾ നടക്കുക. ഫോർമുല റീജിയനലിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022ൽ തുടങ്ങുന്ന റേസിങ് ചാംപ്യൻഷിപ്പ് ഒരുമാസത്തോളം നീണ്ട്നിൽക്കും.
മത്സരഘടന
2022 ഫെബ്രുവരിയിലാകും മത്സരം ആരംഭിക്കുക. ആദ്യ മത്സരം ഇന്ത്യയുടെ സ്വന്തം ഫോർമുല വൺ വേദിയായ ബുദ്ധ് സർക്യൂട്ടിൽ നടക്കും. ഒരു മാസം കൊണ്ട് അഞ്ച് വേദികളിലാവും മത്സരങ്ങൾ നടക്കുക. എഫ് 3, എഫ് 2, എഫ് 1 റേസിലേക്കുള്ള ഡ്രൈവർമാരുടെ ചവിട്ടുപടിയായി ഫോർമുല റീജിയനൽ പ്രവർത്തിക്കും. ഇന്ത്യയിലെ ആദ്യത്തെ എഫ്.ഐ.എ-ഗ്രേഡഡ് ചാമ്പ്യൻഷിപ്പായിരിക്കും ഇത്. 15 റൈഡുകളിലായി 15 ഡ്രൈവർമാരാവും റേസിൽ മാറ്റുരക്കുക.
താൽക്കാലിക കലണ്ടർ അനുസരിച്ച്, ചാമ്പ്യൻഷിപ്പ് 2022 ഫെബ്രുവരിയിൽ ആരംഭിക്കുകയും 2022 മാർച്ചിൽ അവസാനിക്കും. ബുദ്ധ് ഇൻറർനാഷനലിനെക്കൂടാതെ കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ്‌വേയും, മദ്രാസ് മോട്ടോർ റേസ് ട്രാക്കും ഹൈദരാബാദിലെ സ്ട്രീറ്റ് ട്രാക്കും വേദികളാവും. ഹൈദരാബാദിലെ സ്ട്രീറ്റ് ട്രാക്കിൽ രണ്ട് റൗണ്ട് മത്സരമാകും നടക്കുക. വലിയ രീതിയിലുള്ള ബഹുജന പങ്കാളിത്തം ഫോർമുല റീജിയന് ലഭിക്കാൻ സ്ട്രീറ്റ് റേസ് സഹായിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. 270 എച്ച്പി കരുത്ത് നൽകുന്ന ആൽഫ റോമിയോ 1,750 സിസി എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന സമാനമായ എഫ് 3 കാറുകളിലായിരിക്കും മത്സരം നടക്കുക.
എഫ്.െഎ.എ സൂപ്പർ ലൈസൻസ് പോയിൻറ്
ഫോർമുല റീജിയനിെൻറ ഏറ്റവും വലിയ പ്രത്യേകത അതിൽ വിജയിക്കുന്നവർക്ക് ഫോർമുല വണ്ണിലേക്കുള്ള സൂപ്പർ ലൈസൻസ് പോയിൻറ് ലഭിക്കുമെന്നതാണ്. ഫോർമുല വണ്ണിൽ മത്സരിക്കാൻ 40 സൂപ്പർ ലൈസൻസ് പോയിൻറുകൾ ആവശ്യമാണ്. വിവിധ അന്താരാഷ്ട്ര പരമ്പരകൾക്കായി എഫ്.െഎ.എ നിശ്ചിത എണ്ണം പോയിൻറുകൾ നൽകുന്നുണ്ട്. ഫോർമുല റീജിയണൽ ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർക്ക് 18 സൂപ്പർ ലൈസൻസ് പോയിൻറുകളും രണ്ടാം സ്ഥാനത്തിന് 14 പോയിൻറും മൂന്നാം സ്ഥാനത്തിന് 12 പോയിൻറും ലഭിക്കും. ഫോർമുല റീജിയന് സമാന്തരമായി ഇന്ത്യൻ സൂപ്പർ ലീഗും സംഘടിപ്പിക്കും.
ഫെഡറേഷൻ ഇൻറർനാഷനൽ ഒാേട്ടാമൊബൈൽ അഥവാ എഫ്.െഎ.എ ഒന്നിലധികം രാജ്യങ്ങളിൽ ഫോർമുല റീജിയനൽ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുണ്ട്. എഫ് 3 ഏഷ്യൻ ചാമ്പ്യൻഷിപ്പും ഫോർമുല റീജിയണൽ യൂറോപ്പും ഇത്തരത്തിലുള്ളതാണ്. പ്രാദേശിക ഡ്രൈവർമാർക്ക് എഫ് വൺ പോലെയുള്ള അന്താരാഷ്ട്ര വേദികളിലേക്കുള്ള പരിശീലന കളരിയാവും എഫ് 3. ഈ വർഷം ആദ്യം നടന്ന എഫ് 3 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മുംബൈ ഫാൽക്കൺസ് തങ്ങളുടെ ടീമിനെ കളത്തിലിറക്കിയിരുന്നു. ബിസിനസുകാരായ ജെഹാൻ ദാരുവാലയും കുഷ് മൈനിയും ആണ് ഇതിന് ചുക്കാൻ പിടിച്ചത്. ചാമ്പ്യൻഷിപ്പിൽ ദാരുവാലയും സംഘവും മൂന്നാമതായി ഫിനിഷും ചെയ്തു. ഇൗ പരിചയ സമ്പത്തിൽ നിന്നാണ് ഫോർമുല റീജിയനലിലേക്ക് ഫാൽക്കൻ റേസിങ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.