‘ഗോഡുഗോ’ ടാക്‌സി ബുക്കിങ് ആപ്പ് കേരളത്തില്‍
text_fieldsസുരക്ഷയ്ക്കും യാത്രക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കി ആധുനിക എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഗോഡുഗോ' ടാക്‌സി ബുക്കിങ് ആപ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡിന്‍റെ 'ഗോഡുഗോ' ആപ്പ് ലോകവനിതാ ദിനത്തിൽ എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തിന്‍റെ തീം 'ഡിജിറ്റ് ഓള്‍ ' എന്നതാണെന്ന് ഡോ.എം.ബീന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെയും ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശാക്തീകരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് പലവിധത്തിലുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഗോഡുഗോ ആപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഡോ.എം.ബീന പറഞ്ഞു.
സ്ത്രീകള്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സുരക്ഷ സംബന്ധിച്ചാണെന്ന് എഴുത്തുകാരി കെ.എ ബീന പറഞ്ഞു. ട്രെയിനിലും ബസിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം ഘട്ടത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഗോഡുഗോ ആപ്പ് എറെ അഭിനന്ദനാര്‍ഹമാണെന്നും കെ.എ ബീന കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍ പറഞ്ഞു. അത്തരം സാഹചര്യത്തില്‍ ആധുനിക രീതിയിലുള്ള എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോ ആപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
സ്ത്രീകളുടെ അടക്കം സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന വിധത്തിലുള്ള 'ഗോഡുഗോ' ആപ്പിന്‍റെ ആധുനിക എസ്.ഒ.എസ് സംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചലച്ചിത്ര താരം ഭാവന പറഞ്ഞു. ജോലിക്കായി അനുദിനം പുറത്തുപോകുകയും യാത്ര ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വീട്ടില്‍ നിന്നും പുറത്തു പോയിക്കഴിഞ്ഞാല്‍ അവരുടെ സുരക്ഷ ആ വീട്ടിലുള്ള എല്ലാവരുടെയും പ്രധാന വിഷയം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഗോഡുഗോ ആപ്പിന്‍റെ ആധുനിക എസ്.ഒ.എസ് സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കുമെന്നും ഭാവന വ്യക്തമാക്കി.
ഗോഡുഗോ ആപ്പ് സംബന്ധിച്ച് എം.ഡി ഐ.ക്ലാരിസ്സയും ആധുനിക എസ്.ഒ.എസ് സംവിധാനത്തെക്കുറിച്ച് ഗോഡുഗോ ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റിക്കയും ഗോഡുഗോ ആപ്പിന്‍റെ സാങ്കേതിക വിദ്യയെക്കുറിച്ച് സാങ്കേതിക വിദഗ്ദന്‍ മോസസും ചടങ്ങില്‍ വിശദീകരിച്ചു. ഗോഡുഗോ ലോഗോയുടെ ഉദ്ഘാടനം കെ.എ ബീനയും ആപ്പിന്‍റെ ഉദ്ഘാടനം ശ്രീവിദ്യ രാജനും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സാങ്കേതിക വിദഗ്ദന്‍ മോസസിനെയും ഗോഡുഗോ ജീവനക്കാരെയും വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍, എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.