17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളി; പക്ഷെ കേരളത്തിലല്ല
text_fields17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകൾ എഴുതിത്തള്ളാൻ തീരുമാനിച്ച് യു.പി സർക്കാർ. 2018 ഏപ്രിൽ ഒന്നിനും 2021 ഡിസംബർ 31 നും ഇടയിൽ നൽകിയ ചലാനുകളാണ് ട്രാഫിക് വിഭാഗം റദ്ദാക്കുക. ഈ കാലയളവിൽ ഏകദേശം 17,89,463 ചലാനുകളാണ് ട്രാഫിക് നിയമലംഘനങ്ങൾക്കായി ഇഷ്യൂ ചെയ്‍തിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചാണ് യോഗിയുടെ പുതിയ നീക്കമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
018 ഏപ്രിൽ ഒന്നിനും 2021 ഡിസംബർ 31 നും ഇടയിൽ പിഴ ചുമത്തിയിട്ടുള്ളവര്‍ ഇനി ചലാൻ അടയ്ക്കേണ്ട വരില്ല. കാരണം അത് ഇ-ചലാൻ പോർട്ടലിൽ നിന്ന് ഉടൻ നീക്കം ചെയ്യപ്പെടും. എന്നാല്‍ ഈ കാലയളവിൽ ഇഷ്യൂ ചെയ്ത ട്രാഫിക് ചലാൻ പിഴ ഇതിനകം അടച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഏഴ് ലക്ഷത്തിലധികം വാഹന ഉടമകള്‍ ഇതിനകം അവരുടെ ചലാൻ അടച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍.
പോർട്ടലിൽ നിന്ന് കെട്ടിക്കിടക്കുന്ന ചലാനുകൾ നീക്കം ചെയ്യുന്നത് യുപിയില്‍ ഇതാദ്യമല്ല. നേരത്തെ, 2016 ഡിസംബറിനും 2021 ഡിസംബറിനുമിടയിൽ നൽകിയ 30,000 ചലാനുകൾ സർക്കാർ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.