രാജ്യത്തെ ആദ്യ ഇ-വെഹിക്കിൾ സോൺ നിലവിൽ വന്നു; വൈദ്യുത വാഹനങ്ങൾ ഒഴികെയുള്ള എല്ലാത്തിനും നിയന്ത്രണം
text_fieldsഇന്ത്യയിലെ ആദ്യത്തെ ഇ-വെഹിക്കിൾ സോൺ ആയി ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഒാഫ് യൂനിറ്റി സ്ഥിതിചയ്യുന്ന പ്രദേശമാണ് കെവാഡിയ. കെവാഡിയ രാജ്യത്തെ ആദ്യത്തെ വൈദ്യുത വാഹന നഗരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്റ്റാച്യു ഓഫ് യൂനിറ്റി ഏരിയ ഡെവലപ്‌മെൻറ് ആൻഡ് ടൂറിസം ഗവേണൻസ് അതോറിറ്റിയാണ് പുതിയ നീക്കത്തിനുപിന്നിൽ. കെവാഡിയയിലെ 182 മീറ്റർ ഉയരമുള്ള സ്റ്റാച്യു ഓഫ് യൂനിറ്റിക്ക് ചുറ്റുമുള്ള പ്രദേശം ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള മേഖലയായി മാറ്റുമെന്നാണ് അതോറിറ്റി ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
അതോറിറ്റിക്ക് കീഴിലുള്ള പ്രദേശത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഓടിക്കാൻ അനുവാദമുണ്ടാവുകയുള്ളൂ. വിനോദസഞ്ചാരികളുടെ ബസുകൾ ഉൾപ്പടെ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. കെവാഡിയയിൽ ബാറ്ററി അധിഷ്ഠിത ബസുകൾ, ഇരുചക്രവാഹനങ്ങൾ മാത്രം ഓടിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രകാരം പട്ടേൽ പ്രതിമയ്ക്ക് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾക്ക് ഇലക്ട്രിക് ത്രീ വീലറുകളോ ടു വീലറുകുളോ വാങ്ങാൻ സഹായം ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് സബ്സിഡിയും നൽകുമെന്ന് അതോറിറ്റി അറിയിച്ചു. 'ഗുണഭോക്താക്കളായ ഉദ്യോഗസ്ഥർ / ജീവനക്കാർ സബ്സിഡി ഒഴികെയുള്ള തുക നൽകേണ്ടിവരും. കൂടാതെ അവരുടെ ശമ്പളത്തിൽ നിന്ന് വായ്പയുടെ തുക തവണകളായി പിടിക്കുകയും ചെയ്യും. ആളുകൾ പെട്രോൾ-ഡീസൽ വാഹനങ്ങൾ ഉറപ്പാക്കാനാണിത്'-അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.
അതോറിറ്റിയുടെ കീഴിലുള്ള പ്രദേശത്ത് കുറഞ്ഞത് 50 ഇ-റിക്ഷകളെങ്കിലും ഓടിക്കാൻ അനുവദിക്കുമെന്ന് ഏജൻസി അറിയിച്ചു. ഇ-റിക്ഷകളുടെ ഡ്രൈവർമാരായി സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. കെവാഡിയയിലെ നൈപുണ്യ വികസന കേന്ദ്രത്തിൽ വനിതാ ഡ്രൈവർമാർക്ക് സ ൗജന്യ പരിശീലനം നൽകും. പ്രദേശത്ത് പ്രത്യേക വർക്ക് ഷോപ്പും ചാർജിങ് സ്റ്റേഷനും ആരംഭിക്കും. പ്രദേശത്ത് ഇ-റിക്ഷ പ്രവർത്തിപ്പിക്കുന്ന കമ്പനിയോട് സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാനും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-വാഹനങ്ങൾക്കുള്ള നിരക്കുകളും വിനോദ സഞ്ചാരികളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ആപ്ലിക്കേഷനിലുണ്ടാകും. 'കെവാഡിയയിൽ മലിനീകരണ വ്യവസായങ്ങളില്ല.
പരിസ്ഥിതി സൗഹാർദ്ദപരമായ വൈദ്യുതി ഉൽപാദിപ്പിക്കുന്ന രണ്ട് ജലവൈദ്യുത നിലയങ്ങളാണ് ഇവിടെ ഉള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രം പ്രദേശം നീക്കിവയ്ക്കുന്നത് വായു, ശബ്ദ മലിനീകരണം കുറയ്ക്കുകയും ടൂറിസ്റ്റ് കേന്ദ്രത്തിെൻറ മനോഹാരിത നിലനിർത്തുകയും ചെയ്യും'-അഖികൃതർ പറയുന്നു. നിലവിൽ പരിസ്ഥിതി സൗഹൃദ ഇ-ബൈക്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ട് മണിക്കൂറിന് 1500 രൂപയാണ് ഇതിെൻറ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.