ഹാർലിയുടെ മടക്കവും മോദിയുടെ സ്വപ്നവും; 'മേക് ഇൻ ഇന്ത്യക്ക്'ശനിദശയോ?
text_fields2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ രാജ്യം വിടുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനക്ക് നേതൃത്വം നൽകിയിരുന്ന ഹാർലി പോലൊരു വമ്പൻ കമ്പനിയുടെ മടക്കം അത്ര ആശാസ്യമായ സ്ഥിതിയിലല്ല വിപണിയെന്ന സൂചനയാണ് നൽകുന്നത്.
മേക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ് ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ് വിറ്റത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകളാണ് വിറ്റഴിക്കാനായത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
ഹാർലിയുെട മടക്കവും മോദിയുടെ സ്വപ്നവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായിരുന്നു'മേക് ഇൻ ഇന്ത്യ'. നിർമാണ രംഗത്തെ ചൈനീസ് കുത്തക തകർക്കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. മേക് ഇൻ ഇന്ത്യയിലെ സുപ്രധാന മേഖല വാഹനനിർമാണമായിരുന്നു. ഹാർലിയുടെ മടക്കത്തോെടാപ്പം നടുക്കം ഉണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു ടൊയോട്ട കിർലോസ്കർ അടുത്തിടെ നടത്തിയത്. തങ്ങൾ ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായും കൂടുതൽ പണം ഇവിടെ മുടക്കില്ലെന്നുമാണ് ടൊയോട്ട പ്രഖ്യാപിച്ചത്. തങ്ങളെ വേണ്ടാത്ത നിലപാടാണ് ഭരണകൂടത്തിനെന്നും ടൊയോട്ട തുറന്നടിച്ചു. പാളുന്ന വ്യാപാര നയങ്ങളും മടുപ്പിക്കുന്ന നികുതിഘടനയും മാന്യമായി പ്രവർത്തിക്കുന്ന നിർമാതാക്കളെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. ടൊയോട്ടക്ക് പകരം രാജ്യത്ത് പിടിച്ചുകയറുന്നത് ചൈനീസ് കമ്പനികളാണെന്നതും അപകടകരമാണ്.
മേക് ഇൻ ഇന്ത്യ പാളുന്നൊ
ഹാർലിയെ പോലെ അന്താരാഷ്ട്ര പ്രശസ്തമായ കമ്പനിയെ രാജ്യത്ത് നിലനിർത്താനായില്ല എന്നത് മേക് ഇൻ ഇന്ത്യയിലെ പാളിച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തെറ്റായി രൂപകൽപ്പന ചെയ്ത ഒന്നാണ് മേക് ഇൻ ഇന്ത്യയെന്ന വിശകലനം ഇതിനകംതന്നെ വിപണി വിശാരദന്മാർ നടത്തിയിട്ടുണ്ട്. ഒറ്റയടിക്ക് കമ്പനികളെ പിഴിയാനുള്ള പഴയ താറാവ് തന്ത്രമാണ് ഭരണകൂടത്തിനുള്ളത്. ദീർഘകാല പദ്ധതികളൊ തന്ത്രപരമായ നീക്കങ്ങളൊ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. എന്തെങ്കിലും ആവശ്യങ്ങൾ പറയുന്നവരെ ശത്രുവായി കാണുന്ന ഫാഷിസത്തിെൻറ സ്ഥിരം രീതിയും മോദിയും കൂട്ടരും കൃത്യമായി പിൻതുടരുന്നുമുണ്ട്.
ബി.എസ് നാലിൽ നിന്ന് ആറിലേക്കുള്ള എടുത്തുചാട്ടം വലിയ പ്രതിസന്ധിയാണ് മിക്ക നിർമാതാക്കളിലും ഉണ്ടാക്കിയത്. രാജ്യത്ത് നിലവിൽ നിരത്തിലിറങ്ങുന്ന വാഹനത്തിെൻറ ഒാൺറോഡ് വിലയുടെ 50 ശതമാനവും നികുതിയാണെന്ന് വിപണി വിദഗ്ധർ പറയുന്നു. ലോകത്തെ ഏത് രാജ്യവുമായി താരതമ്യെപ്പടുത്തിയാലും ഇത് കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. േറാഡ് ടാക്സും കൈവശാവകാശ ചിലവും വർധിക്കുന്നതനുസരിച്ച് നികുതികൾ കുറച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ ലെവികളും കുടിയാകുേമ്പാൾ വാഹന വിലയുടെ പകുതിയും സർക്കാറിന്പോകുന്ന വിചിത്ര സാഹചര്യമാണ് മോദിയും കുട്ടരും ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്നത്.
ഹാർലിയുടെ ശ്രമങ്ങൾ
അവസാനത്തെ ശ്രമവും നടത്തി നോക്കിയതിന് ശേഷമാണ് ഹാർലി ഇന്ത്യ വിടുന്നത്. ഹരിയാനയിലെ ബാവൽ പ്ലാൻറിൽ സ്വന്തം നിലക്ക് ബൈക്കുകൾ നിർമിച്ച് നോക്കുകവരെ അവർ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്ന് വാഹന ഭാഗങ്ങൾ എത്തിച്ചശേഷം ഇവിടെ കൂട്ടിയിണക്കുകയാണ് ചെയ്തിരുന്നത്. ഹാർലിയുടെ ഏറ്റവും വില കുറഞ്ഞ സ്ട്രീറ്റ് മോഡലുകളാണ് ഇങ്ങിനെ നിർമിച്ചിരുന്നത്. ഇവിടെ നിന്ന് നോർത്ത് അമേരിക്കയിലേക്ക് ബൈക്കുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇറക്കുമതി, കയറ്റുമതി ചുങ്കവും മറ്റ് നികുതികളും കിഴിച്ച് വാഹനത്തിന് വിലയിടുേമ്പാൾ ഉപഭോക്താവിന് താങ്ങാനാകാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് ഹാർലി അധികൃതർ പറയുന്നു. ഇതേപറ്റി പരാതി പറഞ്ഞാൽ ശത്രുക്കളെപോലെയാണ് അധികൃതർ പെരുമാറുകയെന്നും അവർ രഹസ്യമായി സമ്മതിക്കുന്നു.
അമേരിക്കൻ സർക്കാരിൽ നിരന്തര സമ്മർദങ്ങൾക്ക് ശേഷം കയറ്റുമതി തീരുവ കുറക്കാനായെങ്കിലും പിടിച്ചുനിൽക്കാൻ അതുമാത്രം മതിയാകുമായിരുന്നില്ല.ഇതിനൊക്കെ വിപരീതമായി തായ്‌ലൻറ് പോലുള്ള രാജ്യങ്ങളിൽ ഗവേഷണ-വികസന ആനുകൂല്യങ്ങളും താരതമ്യേന കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകളുമാണുള്ളത്. ഹാർലിക്ക് അവിടെ നിർമാണ് ഫാക്ടറിയുമുണ്ട്. ഏഷ്യയിലെ പ്രവർത്തന കേന്ദ്രം തായ്ലൻറിൽ കേന്ദ്രീകരിക്കാനാണ് ഹാർലിയുടെ തീരുമാനമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.