ഇരുചക്ര വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കുക; നിങ്ങൾക്ക് ഇതെല്ലാം സൗജന്യമാണ്
text_fieldsപുതിയ ഇരുചക്രവാഹനം വാങ്ങുന്നവർക്ക് സൗജന്യമായി ചില ആക്സസറികൾ നൽകണമെന്നാണ് മോേട്ടാർ വാഹന ചട്ടം പറയുന്നത്. ഇൗ സാധനങ്ങൾക്ക് പണം ഇൗടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചട്ടം വ്യക്തമാക്കുന്നു. ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവയാണ് ഇങ്ങിനെ സൗജന്യമായി നൽകുന്നത്. വാഹന ഡീലറാണ് ഇവ സൗജന്യമായി നൽകേണ്ടത്.
കേന്ദ്രമോട്ടോർ വാഹന ചട്ടപ്രകാരം 01.04.2016 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വാഹനം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനും വകുപ്പുണ്ട്. നിയമം പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതുമാണ്. ഇതുസംബന്ധിച്ച് കേരള പൊലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം.
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുകപുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.