മികച്ച വൈദ്യുത സ്കൂട്ടർ തേടുകയാണോ? പരിചയപ്പെടാം രാജ്യത്തെ അഞ്ച് ഇ-ബൈക്കുകൾ
text_fieldsഅച്ഛേ ദിൻ തരാമെന്നായിരുന്നു അധികാരത്തിലേറുേമ്പാൾ നമ്മുടെ സർക്കാറിന്‍റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 50 രൂപക്ക് ഒരു ലിറ്റർ പെട്രോളും വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. ഇപ്പൊ ജനങ്ങൾ പറയുന്നത് ഞങ്ങൾക്കാ 'ബുരേ ദിൻ' തിരിച്ച് തരണമെന്നാണ്. ദിനംപ്രതി ഉയരുന്ന ഇന്ധനവിലയിൽ നിന്ന് അൽപ്പം ആശ്വാസംകിട്ടാനെന്താവഴിയെന്ന് ആലോചിക്കുന്നവർക്ക് മുന്നിലുള്ള ഒരു സാധ്യതയാണ് വൈദ്യുത വാഹനങ്ങൾ.
പെട്രോൾ അടിക്കാൻ വകയില്ലാത്തവരോട് ലക്ഷങ്ങൾ മുടക്കി വൈദ്യുത വാഹനംകൂടി വാങ്ങാൻ പറയുന്നത് അന്യായമാണെന്ന് അറിയാം. പക്ഷെ തെരഞ്ഞെടുക്കാൻ അത്രമാത്രം ചുരുങ്ങിയ സാധ്യതകൾ മാത്രമുള്ള ജനതയായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ അഞ്ച് വൈദ്യുത സ്കൂട്ടറുകൾ പരിചയപ്പെടുത്തുകയാണിവിടെ. ഇതല്ലാതെയും മറ്റ് ഇ.വി സ്കൂട്ടറുകൾ ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നതും ബ്രാൻഡ് വാല്യുവും പ്രായോഗികതയും ഏറിയതുമായ സ്കൂട്ടറുകളും ബൈക്കുമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1, ഈഥർ
നാം അധികം കേട്ടിട്ടില്ലാത്ത വാഹന നാമമാണിത്. ഈഥർ പുതിയൊരു കമ്പനിയാണ്. ഒരു സ്റ്റാർട്ടപ്പ് എന്ന് പറയാം. തങ്ങളുടെ ഉത്പന്നത്തിന്റെ മേന്മകൊണ്ട് പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുന്നേ പറന്ന കമ്പനിയാണിത്. ഈഥർ സ്കൂട്ടറുകൾക്ക് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന്, വാഹനത്തിന്‍റെ റേഞ്ച് (ഒറ്റ ചാർജിൽ ഓടുന്ന ദൂരം) വളരെ കൂടുതലാണ്. അതുപോലെ സാമാന്യം മികച്ച വേഗത്തിലും വാഹനം ഓടിക്കാനാകും. പുതിയ കമ്പനിയായതിനാൽ ചില പരാധീനതകൾ ഈഥറിനുണ്ട്. ആവശ്യക്കാർക്ക് വേണ്ടതനുസരിച്ച് വാഹനം എത്തിക്കാനുള്ള സംവിധാനം ഇവർക്കില്ല. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ഡ്രൈവ് നൽകുന്നുണ്ട്. പക്ഷെ മറ്റിടങ്ങളിൽ വാഹനം എത്തിയിട്ടില്ല.
തമിഴ്നാട്ടിലെ ഹൊസൂരിൽ നിർമാണ പ്ലാന്‍റ് സ്ഥാപിച്ചത് അടുത്തിടെയാണ്. ഈഥറിൽ ഹീറോ പോലുള്ള വമ്പൻ കമ്പനികളും സച്ചിൻ ബെൻസാലിനെപോലുള്ള ഇൻവെസ്റ്റർമാരും ധാരാളം പണം നിക്ഷേപിക്കുന്നുണ്ട്. അതിൽതന്നെ ഭാവിയുള്ള വാഹനമാണിതെന്ന് പറയാം. ഈഥർ 450 എക്സ് എന്നാണ് വാഹനത്തിന്‍റെ ഫുൾനെയിം. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ വാഹനം 80 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഈഥർ വാഗ്ദാനം ചെയ്യുന്നത്. വാർപ്പ് എന്ന പെർഫോമൻസ് മോഡിൽ 50 കിലോമീറ്ററാണ് മൈലേജ്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗമാർജിക്കാൻ 7.36 സെക്കൻഡ് മതി. ഭാരം 108 കിലോഗ്രാം. വില 1.47 ലക്ഷം (എക്സ് ഷോറൂം ഡൽഹി) മറ്റിടങ്ങളിൽ വില വർധിക്കും. പരീക്ഷിച്ച് നോക്കാവുന്ന വാഹനമാണിത്.
2, ബജാജ് ചേതക്
ഇന്ത്യയിൽ ഒരു പ്രമുഖ വാഹന നിർമാതാവ് അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത സ്കൂട്ടറായിരുന്നു ചേതക്. ബജാജ് വൈദ്യുത സ്കൂട്ടർ നിർമിക്കാൻ തീരുമാനിച്ചപ്പൊതന്നെ എടുത്ത തീരുമാനങ്ങളിലൊന്ന് തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കിെൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്കൂട്ടർ പുറത്തിറക്കുകയും ചെയ്തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടായിരുന്നു ചേതക്കിെൻറ വരവ്. ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ കോവിഡ് ചേതക്കിന്‍റെ വരവിനെ വല്ലാതെ ബാധിച്ചു. ആദ്യ വിൽപ്പന കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നത് പുനെയും ബംഗളൂരുവുമായിരുന്നു.അടുത്തഘട്ടത്തിൽ കൂടുതൽ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കാം എന്നും തീരുമാനിച്ചിരുന്നു. മാർച്ചിൽ സ്കൂട്ടറിന് ബുക്കിങ്ങ് ആരംഭിച്ചിരുന്നെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കുകയായിരുന്നു.
ജൂണിൽ ലോക്ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ബുക്കിങ് ആരംഭിച്ചു. പക്ഷെ സെപ്തംബർ ആയിട്ടും ആവശ്യത്തിന് ബുക്കിങ് ലഭിക്കാത്തതിനാൽ വീണ്ടും നിർത്തിവച്ചു. എല്ലാതതിനുമിപ്പുറം ചേതകിന്‍റെ വിൽപ്പന ബജാജ് വീണ്ടും ആരംഭിക്കുകയാണ്. 2022 ൽ രാജ്യെത്ത 25 നഗരങ്ങളിൽ വാഹനം ലഭ്യമാക്കുമെന്നും ബജാജ് പറയുന്നു. അതിമനോഹരമായ രൂപഭംഗിയുള്ള സ്കൂട്ടറാണ് ചേതക്. ഏറ്റവും ഉയർന്ന വേഗം 70 കിലോമീറ്ററാണ്. ഒറ്റ ചാർജിൽ 80 കിലോമീറ്റർവരെ സഞ്ചരിക്കാം. ഇക്കോ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് മോഡുകളുണ്ട്. അർബൻ പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്‍റുകളുണ്ട്. അർബന്‍റെ വില 1,15,000 രൂപയാണ്. പ്രീമിയത്തിന് 1,20,000 വിലവരും.
3. റിവോൾട്ട് ആർ.വി 400
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയ നിർമ്മാതാവായിരുന്നു റിവോൾട്ട്. മൈക്രോമാക്സ് ഇൻഫോർമാറ്റിക്സിന്‍റെ സഹസ്ഥാപകൻ രാഹുൽ ശർമയാണ് ഇതിന് നേതൃത്വം നൽകിയത്. നേരത്തെ പറഞ്ഞ രണ്ട് വാഹനങ്ങളും സ്കൂട്ടറുകളായിരുന്നെങ്കിൽ റിവോൾക്ക് ഇലക്ട്രിക് ബൈക്കാണ്. ദില്ലി, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ ആറ് നഗരങ്ങളിൽ നിലവിൽ മോട്ടോർ സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് റിവോൾട്ടിന്‍റെ വലിെരു പരിമിതിയാണ്. രണ്ട് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റിങുകൾ, ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് എന്നിവ ലഭിക്കും. സ്‌പോർട്‌സ് മോഡിലാണ് വാഹനത്തിന് ഉയർന്ന വേഗത ലഭിക്കുക. 65 കിലോമീറ്റർ ആണിത്. പക്ഷെ റേഞ്ച് 80 ആയി കുറയുമെന്നതാണ് പ്രശ്നം. സാധാരണ മോഡിൽ വാഹനം 110 കിലോമീറ്റർ സഞ്ചരിക്കും. പക്ഷെ ഉയർന്ന വേഗത 45 കിലോമീറ്റർ മാത്രമേ ലഭിക്കൂ. ഇക്കോ മോഡിൽ, ടോപ്പ് സ്പീഡ് 20 കിലോമീറ്ററും പരിധി 180 കിലോമീറ്ററുമാണ്. 1,29,463 ലക്ഷമാണ് വാഹനത്തിന്‍റെ എക്സ്ഷോറും വില.
4. ടി.വി.എസ് ഐ ക്യൂബ്
രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസിന്‍റെ വൈദ്യുത വാഹനമാണ് ഐ ക്യൂബ്. ഡൽഹിയിലാണ് 3ഐ ക്യൂബ് പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ രണ്ട് നഗരങ്ങളിലാവും വാഹനം ലഭ്യമാവുക. ഡൽഹിയിലും ബംഗളൂരുവിലും ഐ ക്യൂബ് വിൽക്കാനാണ് ടി.വി.എസിന്‍റെ ഉദ്ദേശം. നിലവിലെ വൈദ്യുത സ്കൂട്ടറുകെള അപേക്ഷിച്ച് മികച്ച വേഗതയാണ് ഐ ക്യൂബിനുള്ളത്. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ് വാഹനം പിന്നിടുക. രണ്ട് നഗരങ്ങളിലും രണ്ട് വിലകളിലാവും വാഹനം ലഭ്യമാവുക. 1,15,000 രൂപയായിരിക്കും ഐക്യൂബിന്‍റെ ബംഗളൂരുവിലെ വില. തലസ്ഥാനത്തെത്തുേമ്പാൾ 1,08,012 രൂപ മാത്രമാണ് നൽകേണ്ടിവരിക. ആപ് സർക്കാർ ഡൽഹിയിൽ നടപ്പാക്കുന്ന 'സ്വിച്ച് ഡൽഹി' പദ്ധതി കാരണമാണ് വില കുറയുന്നത്.
സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത് പുനരുത്പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഐക്യുബിന് കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ടി.എഫ്.ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.
5.ഹീറോ നൈക്സ്-എച്ച്എക്സ്
ഇന്ത്യയിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതുക്കിയ നൈക്സ്-എച്ച്എക്സ് ഇലക്ട്രിക് സ്കൂട്ടർ ബുധനാഴ്ച പുറത്തിറക്കി. 'വർഷങ്ങളുടെ ഗവേഷണത്തിനും ഫീൽഡ് ട്രയലുകൾക്കും' ശേഷമാണ് സ്കൂട്ടർ പുറത്തിറക്കിയതെന്നാണ് ഹീറോയുടെ അവകാശവാദം. 63,990 രൂപയാണ് വാഹനത്തിെൻറ വില. വൈദ്യുത വാഹനങ്ങൾക്ക് ലഭിക്കുന്ന പുതുക്കിയ സബ്സിഡി നിരക്കാണ് വില കുറയാൻ കാരണം. സ്കൂട്ടറിെൻറ ഏറ്റവുംവലിയ പ്രത്യേകത അതിെൻറ മെലേജാണ്. ഒറ്റ ചാർജിൽ 210 കിലോമീറ്റർ സ്കൂട്ടറിന് സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്നു. ഇൗ വിഭാഗത്തിൽ ഇത്രയുംകൂടുതൽ റേഞ്ച് ലഭിക്കുന്ന സ്കൂട്ടർ ആദ്യമായാണ് വിപണിയിൽ എത്തുന്നത്.
സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്റ്റാൻറ് വാഹനത്തിെൻറ പ്രത്യേകതയാണ്.ബ്ലൂടൂത്ത് ഇൻറർഫേസ് ഉൾപ്പെടെ 4 ലെവൽ 'ഓൺ-ഡിമാൻഡ്' സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനവും സ്കൂട്ടറിൽ ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. നൈക്സ്-എച്ച്എക്സ് സീരീസിെൻറ ഹൃദയം ഉയർന്ന ടോർക്കുള്ള മോട്ടോറാണ്. ഭാരം കൂടിയാലും സുഗമമായ സവാരി വാഹനം നൽകുമെന്ന് ഹീറോ അവകാശപ്പെടുന്നു. ബ്രേക്കിങ് ഡ്യൂട്ടികൾക്കായി കോമ്പി ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.