ആസ്റ്റൻ മാർട്ടിൻ ജൂനിയർ ഡി.ബി 5; പരമാവധി വേഗം 45km/h
text_fieldsലോകത്തെ എക്കാലത്തേയും മികച്ച വാഹന ഡിസൈനുകളിൽ ഒന്നായാണ് ആസ്റ്റൻ മാർട്ടിൻ ഡി.ബി ഫൈവിനെ കണക്കാക്കുന്നത്. ലക്ഷ്വറി ഗ്രാൻഡ് ടൂറർ വിഭാഗത്തിൽപെട്ട വാഹനം 1963 ലാണ് നിരത്തിലെത്തുന്നത്. ആസ്റ്റൻ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും ചേർന്ന് ജൂനിയർ ഡി.ബി 5 നിർമിച്ചിരിക്കുകയാണിപ്പോൾ.
കുട്ടികൾക്ക് ഒാടിക്കാവുന്ന വാഹനമാണിത്. നേരത്തെ ലിറ്റിൽ കാർ കമ്പനി ബ്യൂഗാട്ടി ബേബി കാർ നിർമിച്ചിരുന്നു. വൈദ്യുതിയാണ് ജൂനിയർ ഡി.ബി ഫൈവിന് കരുത്ത് പകരുന്നത്. 15 മാസത്തിലധികം എടുത്താണ് കാർ വികസിപ്പിച്ചെടുത്തത്. ആസ്റ്റൻ മാർട്ടിെൻറ സജീവ സഹകരണത്തോടെയായിരുന്നു നിർമാണം. യഥാർഥ ഡി.ബി ഫൈവിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാതെയാണ് ബേബി കാർ നിർമിച്ചിരിക്കുന്നത്.
യഥാർഥ ഡിബി ഫൈവിെൻറ ത്രീഡി സ്കാൻ അടിസ്ഥാനമാക്കിയായിരുന്നു നിർമാണം. ഡി.ബി ഫൈവിലെ െഎതിഹാസികമായ വിങുകളും ഷീൽഡുകളുമൊക്കെ അതുപോലെ ഇവിടേയും പകർത്തിയിട്ടുണ്ട്. ഉളളിലെ ഡാഷ്ബോർഡും സ്വിച്ചുകളുംവരെ വല്യേട്ടനിൽ നിന്ന് കടമെടുത്താണ് ബേബി കാർ നിർമിച്ചിരിക്കുന്നത്. മൂന്ന് മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഡിബി 5 ജൂനിയറിന് ഒരു മുതിർന്നയാളേയും കുട്ടിയെയും ഉൾക്കൊള്ളാൻ കഴിയും.
അലുമിനിയത്തിലാണ് ഷാസി നിർമിച്ചിരിക്കുന്നത്. മൊത്തം ഭാരം 270 കിലോഗ്രാം ആണ്. 6.7 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുത മോേട്ടാർ നിയന്ത്രിക്കുന്ന വാഹനം 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.'ഞങ്ങളുടെ ഏറ്റവും മികച്ച മോഡലിെൻറ മറ്റൊരു വ്യാഖ്യാനമായാണ് ബേബി ഡി.ബി ഫൈവിനെ കാണുന്നത്.
ലിറ്റിൽ കാർ കമ്പനി യഥാർഥ യഥാർഥ ഡിബി 5 നെ അതിശയകരമായി പുനർ നിർമിച്ചിരിക്കുന്നു. കാലാതീതമായ ഡിബി 5 നുള്ള ആദരമായാണ് ഞങ്ങളീ ദൗത്യെത്ത കാണുന്നത്'-ആസ്റ്റൻ മാർട്ടിൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മാരെക് റീച്ച്മാൻ പറഞ്ഞു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.