ഹോണ്ടയുടെ പതാകവാഹകൻ ഫോർസ 750 പുറത്തിറക്കി; കരുത്ത് 57 കുതിരശക്തി
text_fieldsമാക്സി സ്കൂട്ടറുകളിലെ അതികായൻ ഹോണ്ട ഫോർസ 750 വിപണിയിൽ. 745 സിസി, ഇരട്ട സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന് നൽകിയിട്ടുള്ളത്. 57 എച്ച് പി കരുത്തും 69 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 2020 ജൂലൈയിൽ പുറത്തിറക്കിയ ഫോർസ 350 ന് മുകളിലാണ് ഇതിെൻറ സ്ഥാനം. 41 എംഎം യുഎസ്ഡി ഫോർക് സസ്‌പെൻഷനാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. നാല് റൈഡിംഗ് മോഡുകളും മൂന്ന്-സ്റ്റേജ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും സവിശേഷതകളാണ്.
ഹോണ്ടയുടെ പഴയ മാക്സി സ്കൂട്ടറായ ഇൻറഗ്രയുടെ പകരക്കാരനായാണ് ഫോർസ 750 വിപണിയിലെത്തുന്നത്. മുന്നിൽ നിന്ന് നോക്കുമ്പോൾ ഫോർസ 350മായി ചില്ലറ സാമ്യമുണ്ടെങ്കിലും സ്വന്തമായ െഎഡൻറിറ്റിയുള്ള വാഹനമാണിത്. ഫോർസ 350നേക്കാൾ നീളവും വീൽബേസും സ്കൂട്ടറിനുണ്ട്. രണ്ട് തട്ടുകളായി തിരിച്ച രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. യൂറോ -5 (ബിഎസ് 6) മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനമാണിത്. ഹോണ്ട എൻസി 750 ൽ ഉള്ള ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഇവിടേയും നൽകിയിരിക്കുന്നത്.
മറ്റൊരു സവിശേഷത ത്രോട്ടിൽ ബൈ വയർ സംവിധാനമാണ്. റെയിൻ, സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിങ്ങനെ സ്ഥിരമായുള്ള മൂന്ന് റൈഡ് മോഡുകൾ വാഹനത്തിനുണ്ട്. യൂസർ എന്ന് വിളിക്കുന്ന നാലാമത്തെ റൈഡ് മോഡിൽ വാഹനത്തിെൻറ എല്ലാ സംവിധാനങ്ങളും ഉടമക്ക് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാനാവും. മൂന്ന് ഘട്ടങ്ങളുള്ള ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ലഭിക്കും. ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്. അലുമിനിയം സ്വിംഗ്ആം, 41 എംഎം യുഎസ്ഡി ഫോർക്കുകൾ, റേഡിയൽ-മൗണ്ട്, ഫോർ-പിസ്റ്റൺ ബ്രേക്ക് കാലിപ്പറുകൾ എന്നിവ ഉപയോഗിക്കുന്നു.
17 ഇഞ്ച് ഫ്രണ്ട്, 15 ഇഞ്ച് റിയർ വീൽ സജ്ജീകരണത്തിലാണ് ഫോർസ വരുന്നത്. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഫോർസ 750 ഉടൻ ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല. ഹോണ്ട നേരത്തെ വെളിപ്പെടുത്തിയതുപോലെ ഫോർസ 350 ആയിരിക്കും രാജ്യത്ത് ആദ്യം എത്തുക. 2021ൽ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.