സവാരിക്കാരൻ മനസിൽ കാണുേമ്പാൾ ബൈക്ക് മാനത്ത് കാണും; മനസ് വായിക്കുന്ന ബൈക്കുകളുമായി ഹോണ്ട
text_fieldsസവാരി ചെയ്യുന്നവരുടെ മനസ്സിലുള്ളത് വായിച്ചതിനുശേഷം പ്രവർത്തിക്കുന്ന ബൈക്കുകളെപറ്റി എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ഒരു മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മളും ആഗ്രഹിച്ചിട്ടുണ്ടാകും ഇത്. ബ്രേക്ക് ചവിട്ടണം എന്ന് റൈഡർ ആഗ്രഹിക്കുേമ്പാൾ അത് നടപ്പാക്കുന്ന വാഹനം എല്ലാവരുടേയും സ്വപ്നമാണ്. കഠിനമായ സവാരി സാഹചര്യങ്ങളിൽ ഇത് റൈഡറുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും മനോഹരമായ അനുഭവം തരികയും ചെയ്യും.
ഭാവിയിലെ മോട്ടോർസൈക്കിളുകൾക്ക് റൈഡർമാരുടെ ചിന്തകളും ഉദ്ദേശ്യങ്ങളും അറിയാൻ കഴിയുമെന്നാണ് സൂചന. മസ്തിഷ്ക തരംഗങ്ങളെ മനസിലാക്കിയാണ് ഇത് സാധ്യമാവുക. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. യുഎസ് പേറ്റൻറ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ ഹോണ്ടയുടെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ആർ & ഡി ഫെസിലിറ്റി സമർപ്പിച്ച പേറ്റൻറ് അപേക്ഷയുടെ ഭാഗമായ ചിത്രങ്ങളാണ് പുതിയ സാേങ്കതികവിദ്യയെപറ്റിയുള്ള സൂചനകൾ നൽകുന്നത്.
എന്താണ് പുതിയ സാങ്കേതികവിദ്യ
പുതിയ സാങ്കേതികവിദ്യയുടെ പിന്നിലെ അടിസ്ഥാന ആശയം ഓൺബോർഡ് സുരക്ഷാ സംവിധാനത്തെ സഹായിക്കുക എന്നതാണ്. സവാരിക്കാരൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ബൈക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാളുടെ ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകൾ വഴി മോട്ടോർസൈക്കിളിലേക്ക് കണക്റ്റുചെയ്യാൻ റൈഡറെ ഈ സാങ്കേതികവിദ്യ അനുവദിക്കും. ബിഎംഐ അല്ലെങ്കിൽ 'ബ്രെയിൻ-മെഷീൻ ഇന്റർഫേസ്' എന്നാണ് ഹോണ്ട ഇതിനെ വിളിക്കുന്നത്.
ബ്രെയിൻ വേവ് സിഗ്നലുകൾ ബിഎംഐ അപഗ്രഥിക്കുകയും ബൈക്കിെൻറ അനുബന്ധ ഭാഗത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു. ആക്‌സിലറോമീറ്ററുകൾ, ഐ.എം.യു, ഇലക്ട്രോണിക് ത്രോട്ടിൽ, എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങി നിരവധി ആധുനിക സജ്ജീകരണങ്ങൾ ഉള്ള ബൈക്കിലാണ് ബ്രെയിൻ-മെഷീൻ ഇൻറർഫേസും സജ്ജീകരിച്ചിരിക്കുന്നത്.
റൈഡറുടെ ഭാഗത്തുനിന്ന് ഇൻപുട്ട് പര്യാപ്തമല്ലെങ്കിലോ ഇലക്ട്രോണിക് ഇടപെടൽ ആവശ്യമാണെങ്കിലോ സ്റ്റിയറിംഗ് ആംഗിൾ അളക്കുന്നതിന് ആക്യുവേറ്ററും നൽകിയിട്ടുണ്ട്. പുതിയ സാേങ്കതികവിദ്യവഴി അപകടങ്ങൾ വലിയൊരളവുവരെ കുറക്കാനാകുമെന്നാണ് വാഹന സാേങ്കതികതാരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.