'ഹോട്ടലാണെന്ന് കരുതി വോൾവോ ബസിൽ കയറിയ വൃദ്ധൻ'; പാറ്റൂരാണെങ്കിൽ സംഗതി സത്യമാകാൻ ഇടയുണ്ട്
text_fieldsപലതരം ഹോട്ടലുകൾ നമ്മൾ ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഇനി പറയാൻ പോകുന്നത് ഒരു 'വോൾവോ' ഹോട്ടലിനെപറ്റിയാണ്. തിരുവനന്തപുരത്തെ പാറ്റൂരിലാണീ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടൽ തേടിയെത്തുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കണ്ണിൽപ്പെടുക ഒരു ബസാണ്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന ഒരു അടിപൊളി ഹോട്ടലാണ് ബസിൽ ഒരുക്കിയിരിക്കുന്നത്.
തിരുവന്തപുരം സ്വദേശി സിദ്ദീഖിെൻറ ഉടമസ്ഥതയിലുളള മിർച്ച് മസാല ഹോട്ടലാണ് ലോക്ഡൗൺ കാലത്താണ് പുതിയ രൂപത്തിലായത്. അടിമാലി സ്വദേശി സാജനാണ് ബസ് മോഡൽ ഹോട്ടൽ നിർമിച്ചത്. അകത്തുള്ള സീറ്റുകളും ഫ്രണ്ട് മിററും ബോണറ്റും ബാക്ക് ടെയിൽ ലാമ്പുകളും ടയറും മാത്രമാണ് ഒർജിനൽ ബസിെൻറ ഭാഗങ്ങളായുള്ളത്. ബാക്കിയെല്ലാം സാജേൻറയും സഹായികളുടെയും കരവിരുതിനാൽ മെനഞ്ഞവയാണ്. മുഖം മിനുക്കിയുള്ള രണ്ടാം വരവ് കൊവിഡ് മൂലം അൽപ്പം വൈകിയെങ്കിലും ബസ് ഹോട്ടൽ പകരുന്ന പുതിയ അനുഭവത്തെ തിരുവനന്തപുരത്തുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നാടനും വിദേശിയുമടക്കം വിവിധതരം ഭക്ഷണം മിർച്ച് മസാലയിൽ ലഭ്യമാണ്. രാത്രിയിൽ കളർ ലൈറ്റുകളുടെ സാന്നിധ്യത്തിലുള്ള ബസ് ഹോട്ടലിെൻറ പുറം കാഴ്ചയും മനോഹരമാണ്. വൈകുന്നേരങ്ങൾ സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്കെല്ലാം വ്യത്യസ്തമായ അനുഭവമായിരിക്കും മിർച്ച് മസാല പകരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.