Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightക്രെറ്റക്ക്​ പുതിയൊരു...

ക്രെറ്റക്ക്​ പുതിയൊരു വകഭേദംകൂടി; 82,000 വരെ വില കുറയും, ഒപ്പം സൗകര്യങ്ങളും

text_fields
bookmark_border
Hyundai Creta to get new SX Executive variant
cancel

നിലവിൽ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനം ഹ്യൂണ്ടായ്​ ക്രെറ്റയാണ്​. ഏറ്റവും പുതിയ കണക്കനുസരിച്ച്​ മേയിൽ 7527 ക്രെറ്റകളാണ്​ ഇന്ത്യയിൽ വിറ്റത്​. മാരുതിയുടെ വാഗണറിനെയും സ്വിഫ്​റ്റിനേയുമൊ​ക്കെ പിന്തള്ളി വിൽപ്പനക്കണക്കിൽ അങ്ങിനെ ക്രെറ്റ മുന്നിലെത്തുകയായിരുന്നു. വിൽപ്പനയിലെ ഇൗ ഗരിമ നിലനിർത്താൻ പുതിയൊരു വകഭേദത്തെക്കൂടി അവതരിപ്പിച്ചിരിക്കുകയാണ്​ ഹ്യൂണ്ടായ്​.

എസ് എക്​സ്​ എക്​സിക്യൂട്ടീവ് എന്നാണ്​ പുതിയ വേരിയൻറി​െൻറ പേര്​. 1.5 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്​ഡ്​ ഡീസൽ എഞ്ചിൻ എന്നിവയിൽ എസ് എക്​സ്​ എക്​സിക്യൂട്ടീവ് ലഭ്യമാണ്. ക്രെറ്റ ലൈനപ്പിൽ നിലവിലുള്ള എസ്, എസ് എക്​സ്​ എന്നീ വേരിയൻറുകൾക്കിടയിലാവും പുതിയവാഹനം ഇടംപിടിക്കുക.

പ്രത്യേകതകൾ

എസ്​ എക്​സ്​ പെട്രോൾ വേരിയൻറിനേക്കാൾ 82000 രൂപ കുറവാണ്​ എക്​സിക്യൂട്ടീവ്​ പെട്രോൾ വേരിയൻറിന്​. മാനുവൽ ഗിയർബോക്​സ്​ മാത്രമാണ്​ വാഹനത്തിനുള്ളത്​. എസ് എക്​സ്​ എക്​സിക്യൂട്ടീവ്​ 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയൻറിന് 13.15 ലക്ഷം രൂപ വിലവരും. എസ് (12.19 ലക്ഷം രൂപ), എസ്എക്​സ്​ (13.97 ലക്ഷം രൂപ) എന്നിവയ്ക്കിടയിലുള്ള 1.78 ലക്ഷം രൂപയുടെ വിടവ് നികത്താൻ പുതിയ വാഹനം കമ്പനിയെ സഹായിക്കും. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 എച്ച്പിയും 144 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്​.

ഡീസൽ മാനുവലിലും എസ്എക്​സ്​ എക്​സിക്യൂട്ടീവ് വേരിയൻറ്​ ലഭിക്കും. പെട്രോളിന് സമാനമായി, എസ് (13.19 ലക്ഷം രൂപ), എസ്എക്​സ്​ (14.97 ലക്ഷം രൂപ) എന്നിവയ്ക്കിടയിലാവും വാഹനം ഇടംപിടിക്കുക. എസ് എക്​സിനേക്കാൾ 82,000 രൂപ കുറവാണ്​ എക്​സിക്യുട്ടീവി​െൻറ​ വില. 1.5 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-ഡീസൽ എഞ്ചിൻ 115 എച്ച്പിയും, 250 എൻഎം ടോർകും നിർമിക്കും. ആറ്​ സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്​.

എടുത്തുമാറ്റുന്ന ഫീച്ചറുകൾ

എസ്‌എക്​സ്​ എക്​സിക്യൂട്ടീവിൽ നിന്ന്​ ഒഴിവാക്കുന്ന ഏറ്റവും വലിയ സവിശേഷത ഇൻഫോടെയിൻമെൻറ്​ സിസ്റ്റമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ നീക്കംചെയ്യും. മറ്റൊരു ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റമൊന്നും അതി​െൻറ സ്ഥാനത്ത് പിടിപ്പിച്ചിട്ടില്ല. ഡാഷ്‌ബോർഡിലെ ശൂന്യത നികത്താൻ ഒരു പ്ലാസ്റ്റിക് ബ്ലാങ്കിങ്​ കവറാണ്​ ചേർത്തിരിക്കുന്നത്​.

അർക്കമിസി​െൻറ ഹൈ-എൻഡ് ഓഡിയോ സജ്ജീകരണം, വോയ്​സ്​ റെക്കഗ്​നിഷൻ, ബർഗ്ലർ അലാറം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്​. ബ്ലൂടൂത്ത് മൈക്ക്, സ്​റ്റിയറിങ്​ മൗണ്ട് ചെയ്​ത ഓഡിയോ നിയന്ത്രണങ്ങൾ, ഷാർക്ക് ഫിൻ ആൻറിന, റിയർ വ്യൂ ക്യാമറ, യുഎസ്ബി പോർട്ടുകൾ എന്നിവ നിലനിർത്തിയിട്ടുണ്ട്​. ഉപഭോക്​താക്കളുടെ ആവശ്യപ്രകാരം വിലകുറഞ്ഞതോ കൂടിയതോ ആയ ഇൻഫോടൈൻമെൻറ്​ സിസ്​റ്റങ്ങൾ ഡീലർഷിപ്പുകളിൽ പിടിപ്പിച്ച്​ നൽകുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiCretaSX Executivenew variant
Next Story