Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightതീപിടിച്ച ഇന്ധന...

തീപിടിച്ച ഇന്ധന വിലക്കൊപ്പം അവശ്യസാധന വിലക്കയറ്റവും; രാജ്യത്തെ വാഹനവ്യവസായം വൻ പ്രതിസന്ധിയിൽ

text_fields
bookmark_border
Increasing vehicle price and high fuel costs. Double whammy
cancel

ദിനംപ്രതി വർധിക്കുന്ന ഇന്ധനവിലക്കൊപ്പം നിർമാണസാമഗ്രികളും ചേർന്നതോടെ രാജ്യത്തെ വാഹനവ്യവസായം കടുത്ത പ്രതിസന്ധിയിൽ. ഇന്ത്യയിലുടനീളം ഭൂരിഭാഗം നഗരങ്ങളിൽ പെട്രോൾ വില 100 കടന്നിട്ടുണ്ട്​. ഡീസൽ വിലയും 100 ​െൻറ വക്കിലാണ്​. ഇതിനൊപ്പമാണ്​ വാഹന നിർമാണത്തി​ലെ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുകയറുന്നത്​. ഇതോടെ ഇരട്ട പ്രഹരമാണ്​ വാഹന വ്യവസായത്തിന്​ ലഭിച്ചത്​. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിയിൽനിന്ന്​ കരകയറാമെന്ന പ്രതീക്ഷയിൽ കച്ചവടം തുടങ്ങിയ മുൻനിര കമ്പനികൾക്കുൾപ്പടെ വിലവർധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്​​. ഇതോടെ കച്ചവടം ഇനിയും കുറയുമെന്ന ഭീതിയിലാണ്​ വാഹന വ്യവസായികൾ.

ഇന്ധന വില വർധന

കഴിഞ്ഞ ഏതാനും ആഴ്​ചകളായി മിക്ക ഇന്ത്യൻ നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ പിന്നിട്ടിട്ടുണ്ട്​. ഇത് പണപ്പെരുപ്പത്തിനും ഗാർഹിക ബജറ്റുകൾ തകിടം മറിയാനും ഇടയാക്കും​. ഇന്ധനവില കുതിച്ചുയരുന്നത് വാഹനമോടിക്കുന്നവരെയും വാഹനമോടിക്കാത്തവരെയും സാരമായി ബാധിച്ചിട്ടുണ്ട്. 'കാറുള്ളവന്​ പണമുണ്ട്​, പണമുള്ളവന്​ വിലകൂടിയാലും കുഴപ്പമില്ല' എന്ന വിതണ്ഡവാദമാണ്​ ഇപ്പോഴും ഭരണക്കാർ ഉന്നയിക്കുന്നത്​. ഇന്ധനവിലവർധന രാജ്യ​െത്ത സകലമേഖലകളിലും വിലക്കയറ്റം ഉണ്ടാക്കും എന്ന സാമാന്യ വിവരംപോലും ഇല്ലാത്തവരിൽ നിന്ന്​ യുക്​തിഭദ്രമായ നടപടികൾ പ്രതീക്ഷിക്കാനാവില്ല. ഇന്ധനവില കുതിച്ചുകയറിയതോടെ വാഹനം വാങ്ങാൻ സാധ്യതയുള്ളവർ ഒന്നുകിൽ തീരുമാനം മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നു.


അസ്ഥിരമായ തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള ഉത്കണ്​ഠ, കോവിഡി​െൻറ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭീതി എന്നിവയാൽ അരക്ഷിതരായ ഉപഭോക്​താക്കൾ തൽക്കാലം വാഹനങ്ങൾ വേണ്ടെന്ന തീരുമാനത്തിലാണ്​. ഉയർന്ന ക്രൂഡ് ഓയിൽ വില കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തിയ ഉയർന്ന നികുതി നിരക്കും ഇന്ധന വിലവർധനവിന് കാരണമാണ്​. എക്സൈസ് തീരുവയും ഇന്ധനത്തിനുള്ള ചരക്ക് നിരക്കും കുറയ്ക്കണമെന്ന് വാഹന നിർമാതാക്കളും മറ്റ് നിരവധി പങ്കാളികളും സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.


വാഹനവില വർധിക്കുന്നു

2021ൽ വാഹനങ്ങളുടെ വില ഒന്നിലധികം തവണ വർധിപ്പിക്കാൻ വാഹന നിർമാതാക്കൾ നിർബന്ധിതരായിരുന്നു. മാരുതി സുസുകി മുതൽ മെഴ്‌സിഡസ് ബെൻസ് വരെ, ഹീറോ മോട്ടോകോർപ്പ് മുതൽ ഹോണ്ട വരെ ഭൂരിഭാഗം വാഹന നിർമാതാക്കളും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ വിലക്കയറ്റം പ്രഖ്യാപിച്ചു. ഇൗ വർഷം മൂന്നാം തവണയും വില കൂട്ടിയിരിക്കുകയാണ്​ മാരുതി.

നടപ്പ് സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം‌.എസ്‌.ഐ.എൽ) നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത്​ തോതിലായിരിക്കും വിലവർധനവെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അനിവാര്യമായ സാഹചര്യത്തിലാണ്​ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന്​ മാത്രമാണ്​ കമ്പനി അധികൃതർ പറയുന്നത്​. 'നിർമാണ ചെലവുകളുടെ വർധനവ് കാരണം കമ്പനി ഒരു വർഷമായി പ്രതിസന്ധിയിലാണ്​. വിലവർധനവിലൂടെ അധിക ചെലവി​െൻറ ഒരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു'-മാരുതി സുസുക്കി അറിയിച്ചു.


'സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിലാണ്​ വിലവർധനവ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്. വ്യത്യസ്​ത മോഡലുകൾക്ക് വർധനവ് വ്യത്യസ്​തമായിരിക്കും'എന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​. ഈ കലണ്ടർ വർഷത്തിൽ മൂന്നാം തവണയാണ് കമ്പനി വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ വ്യത്യസ്​ത മോഡലുകളുടെ വില ഉയർത്തിയിരുന്നു. ജനുവരിയിലും ഇൻ‌പുട്ട് ചെലവുകളുടെ വർധനവ് പറഞ്ഞ്​​ ചില കാർ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. മോഡലും ശ്രേണികളും അനുസരിച്ച് 34,000 രൂപ വരെ അന്ന്​ വർധനവ്​ ഉണ്ടായിരുന്നു.

മാരുതി സുസുക്കിക്ക്​ പിന്നാലെ രാജ്യ​ത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോ​േട്ടാകോർപ്പും വിലവർധനവ്​​ പ്രഖ്യാപിച്ചിട്ടുണ്ട്​. തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുമെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​. ജൂലൈമുതൽ 3000 രൂപ വർധിപ്പിക്കാനാണ്​ നീക്കംനടക്കുന്നത്​. ഒാരോ മോഡലിനും അനുസരിച്ച്​ വർധനവി​െൻറ തോതിൽ മാറ്റമുണ്ടാകും. അസംസ്​കൃത വസ്​തുക്കളുടെ വില ഉയർന്നതിനാൽ ഉൽപാദനച്ചെലവ് വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസമാണ്​ രാജ്യത്തെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിലവർധനവ്​ പ്രധ്യാപിച്ചത്​.

ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ അസംസ്​കൃത വസ്​തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടി വിലവർധനവ്​ പ്രഖ്യാപിച്ചിരുന്നു. പതിവ് വിലക്കയറ്റം ഇന്ത്യൻ വാഹന വിപണിയിലെ ഉപഭോക്തൃ ആവശ്യങ്ങൾ ഇതിനകം മന്ദഗതിയിലാക്കിയിട്ടുണ്ട്​. ടാറ്റ മോട്ടോഴ്‌സ് മെയ് മുതൽ പാസഞ്ചർ വാഹന വില വർദ്ധിപ്പിച്ചു. മഹീന്ദ്രയും ഈ വർഷം മെയിൽ കാറുകളുടെ വില 49,000 രൂപ വരെ ഉയർത്തി. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില ചൂണ്ടിക്കാട്ടി ഏപ്രിലിലും എം ആൻഡ് എം വാഹനങ്ങളുടെ വില വർധിപ്പിച്ചു. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഈ വർഷം മൂന്ന് തവണ കാർ വില ഉയർത്തി. ജനുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ. ഹ്യുണ്ടായ്, മെഴ്‌സിഡസ് ബെൻസ് എന്നിവയും ഇൗ വർഷം ഒന്നിലധികം തവണ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു.


താങ്ങാനാവാത്ത നിർമാണ ചിലവ്​

വിലക്കയറ്റത്തിന്​ പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്​ നിർമാണ സാമഗ്രികളുടെ വില വർധനവാണ്​. പ്രത്യേകിച്ച് സ്​റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക് എന്നിവക്ക്​ ഇൗ കാലയളവിൽ വൻതോതിൽ വിലവർധിച്ചിട്ടുണ്ട്​. റെനോ, ഹീറോ മോട്ടോകോർപ്പ്, നിസ്സാൻ എന്നിവയും ഏപ്രിലിൽ അവരുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, പ്ലാൻറുകളിലെ പ്രവർത്തനം പുനരാരംഭിച്ചതായും സുരക്ഷാ പ്രോട്ടോക്കോളുകൾ പരിഷ്​കരിച്ചതായും മാരുതി വക്താവ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്​ സാഹചര്യത്തി​െൻറ തീവ്രത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഉത്​പാദനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്​. ഇതോടൊപ്പം ഡീലർഷിപ്പുകൾ തുറക്കുന്നതോടെ, ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്​.

വലിയ ആഘാതം

തുടർച്ചയായ വിലക്കയറ്റം അവരുടെ വാങ്ങലുകളിൽനിന്ന്​ ഉപഭോക്താക്കളെ തടയുമെന്ന്​ ഐ‌എച്ച്‌എസ് മാർ‌ക്കിറ്റിലെ സൗത്ത് ഏഷ്യ റീജിയൺ ഓട്ടോമോട്ടീവ് സെയിൽ‌സ് ഫോർ‌കാസ്റ്റിംഗ് അസോസിയേറ്റ് ഡയറക്ടർ പുനീത് ഗുപ്​ത പറഞ്ഞു. 'ഉയർന്ന ഇന്ധനച്ചെലവോടെ പണപ്പെരുപ്പം ഉയരുകയും അത് റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെ ഇരട്ട പ്രഹരമായിരിക്കും വിപണിയിൽ സൃഷ്​ടിക്കുക. ഇത് വരും മാസങ്ങളിൽ കാറുകളുടെ ആവശ്യകതയെ തടസ്സപ്പെടുത്തും'-അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം കാർ, ഇരുചക്രവാഹന വിൽപ്പനയെ ബാധിക്കുകയും കോവിഡ്​ കാരണം സമ്മർദ്ദത്തിലായിക്കൊണ്ടിരിക്കുന്ന വാഹന വ്യവസായത്തിൽ വലിയ പ്രത്യാഘാതം സൃഷ്​ടിക്കുകയും ചെയ്യും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hiked​Covid 19vehicle price
Next Story