‘ഈ ടയറുകൾ പോര’; രാജ്യത്തിന് ആവശ്യം ഉയർന്ന വേഗതയിലും പൊട്ടാത്ത ടയറുകളെന്ന് ഗതാഗത മന്ത്രി
text_fieldsരാജ്യത്തെ ഹൈവേകൾ വികസിക്കുന്നതിന് അനുസരിച്ച് അനുബന്ധമായുള്ള പരിഷ്‍കരണങ്ങളും ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. നമ്മുടെ വാഹനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടയർ നിർമ്മാതാക്കൾക്കായി സർക്കാർ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ‘രാജ്യത്തെ ഹൈവേകൾ മെച്ചപ്പെട്ടതിനൊപ്പം വാഹനങ്ങളുടെ വേഗതയും മെച്ചപ്പെട്ടു. അതിനാൽ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടയറുകൾ നിർമ്മിക്കേണ്ടിവരും. ടയർ പൊട്ടി അപകടം ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ ആവശ്യമാണ്. ഇതിനായി പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കും’-ഗഡ്കരി പറയുന്നു.
അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്യവേ, മെച്ചപ്പെട്ട ഹൈവേകളിലൂടെ രാജ്യത്തുടനീളം വാഹനങ്ങളുടെ വേഗത മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വേഗത കൈവരിക്കാനാവുന്ന 32 ഹൈവേകൾ നിർമ്മാണത്തിലാണെന്നും മന്ത്രി പറഞ്ഞു. സ്വാഭാവികമായും ടയറുകളുടെ ഗുണനിലവാരവും ഉയരേണ്ടതുണ്ട്. ഇത് ടയർ പൊട്ടുന്നത് മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഉറപ്പാക്കുമെന്നും ടയർ നിർമ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സർക്കാർ മാർഗരേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.