Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമുഹമ്മദ്​ സിറാജിന്​...

മുഹമ്മദ്​ സിറാജിന്​ യാത്രകളിൽ കൂട്ടായി ബി.എം.ഡബ്ല്യുവും​; ​ചിത്രം പങ്കുവച്ച്​ താരം

text_fields
bookmark_border
India speedster Mohammed Siraj buys
cancel

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്​ ബി.എം.ഡബ്ല്യു സ്വന്തമാക്കി. താരം തന്നെയാണ്​ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്​.ഓസ്​ട്രേലിയക്കെതിരായ ടെസ്റ്റ്​ പരമ്പര വിജയിച്ച്​ നാട്ടിലെത്തിയ ശേഷമാണ്​ വാഹനം സ്വന്തമാക്കിതത്​.നിരവധി പ്രതിസന്ധികൾ തരണംചെയ്​താണ്​ സിറാജ്​ ഓസ്​ട്രേലിയക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തത്​. ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ച്​ സിഡ്​നിയിലെത്തി സ്വപ്​നതുല്യമായ അരങ്ങേറ്റത്തിന്​ കാത്തിരിക്കു​േമ്പാഴായിരുന്നു നാട്ടിൽ നിന്നും പിതാവിന്‍റെ മരണവാർത്തയെത്തുന്നത്​.


ഹൈദരാബാദ്​ നഗരത്തിലെ ഓ​ട്ടോതൊഴിലാളിയായിരുന്ന പിതാവ്​ മുഹമ്മദ്​ ഗൗസാണ്​ സിറാജിന്​ വളരാനുള്ള വെള്ളവും വളവും നൽകിയത്​. മാതാവിന്‍റെ നിർബന്ധപ്രകാരം നാട്ടിലേക്ക്​ മടങ്ങാതെ ആസ്​ട്രേലിയയിൽ തുടർന്ന സിറാജ്​ അഭിമാനത്തോടെയാണ്​ തിരികെ പറക്കുന്നത്​. ഒന്നാംടെസ്റ്റിനിടെ മുഹമ്മദ്​ ഷമിക്ക്​ പരിക്കേറ്റതോടെയാണ്​ രണ്ടാംടെസ്റ്റിൽ സിറാജിന്​ അരങ്ങേറ്റത്തിന്​ അവസരമൊരുങ്ങുന്നത്​. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമെന്ന ഖ്യാതിയുണ്ടായിരുന്ന മെൽബണിലെ ബോക്​സിങ്​ ഡേ ടെസ്റ്റ്​ ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയായിരുന്നു. ദേശീയ ഗാനത്തിന്​ വേണ്ടി ടീമുകൾ അണിനിരന്നപ്പോൾ പിതാവിനെയോർത്ത്​ കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം ക്രിക്കറ്റ്​ പ്രേമികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്​.

സിഡ്​നിയിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ്​ ചെയ്യവേ ആസ്​ട്രേലിയൻ വർണവെറിയൻമാരുടെ ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്കും സിറാജ്​ പലകുറി വിധേയനായി. കേട്ടാലറക്കുന്ന വാക്കുകൾ വിളിച്ചുകൂവിയ ആസ്​ട്രേലിയൻ കാണികളുടെ വംശീയമുനകളേറ്റ്​ അംപ​യറോട്​ സിറാജ്​ പലകുറി പരാതിപ്പെട്ടു. ബ്രിസ്​ബേനിൽ നടന്ന അവസാന ടെസ്റ്റിലും സിറാജിന്​ സമാനമായ അനുഭവം നേരി​േടണ്ടി വന്നു.

പക്ഷേ ഇതൊന്നും സിറാജിന്‍റെ പ്രഹരശേഷിയെ തളർത്തിയില്ല. ടീമിലിടം പിടിക്കുമോയെന്ന്​ ഉറപ്പില്ലാതെ ആസ്​ട്രേലിയയിലെത്തിയ സിറാജ്​ പരമ്പരകഴിയു​േമ്പാൾ 13 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ്​ വേട്ടക്കാരിൽ മുമ്പനായാണ്​ നാട്ടിലേക്ക്​ പറക്കുന്നത്​. ഗാബ്ബയിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായ അഞ്ചുവിക്കറ്റ്​ നേട്ടം ഇതിൽ തിളങ്ങി നിൽക്കുന്നു. ഐ.പി.എല്ലിലെയും ഇന്ത്യൻ ടീമിലെയും മിന്നുന്ന പ്രകടനത്തിന്​ ശേഷം വീടണയു​േമ്പാൾ ആലിംഗനം ചെയ്യാൻ പിതാവുണ്ടാകില്ലെന്ന സങ്കടം മാത്രം അപ്പോഴും ശേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiaBMWMohammed SirajNew Car
Next Story