ബെൻസിന്‍റെ ആഡംബരം ഇനിമുതൽ ജയദേവ് ഉനദ്കടിനൊപ്പം; ജി.എൽ.ഇ സ്വന്തമാക്കി താരം
text_fieldsബെൻസിന്‍റെ ആഡംബരം ഇനിമുതൽ ക്രിക്കറ്റ് താരം ജയദേവ് ഉനദ്കടിനൊപ്പവും. ബെൻസിന്‍റെ ജി.എൽ.ഇ എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. കാർ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങൾ ക്രിക്കറ്റ് താരം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചിട്ടുണ്ട്.
ജയദേവ് ഉനദ്കട് കുടുംബത്തിനുമൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്. കറുത്ത നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ബെൻസ് ജി.എൽ.ഇ 300 ഡിക്ക് 90 ലക്ഷത്തോളമാണ് എക്സ്ഷോറൂം വിലവരുന്നത്. ബെൻസിന്‍റെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണിത്.
ഏഴ് എയർബാഗുകൾ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് മെഴ്‌സിഡസ് ബെൻസ് ജി.എൽ.ഇ ഒരുക്കിയിരിക്കുന്നത്. പവേർഡ് ടെയിൽഗേറ്റ്, തുകioൽ പൊതിഞ്ഞ സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീൽ, ക്രൂസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.
ഡീസൽ എഞ്ചിനാണ് വാഹനത്തിന്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിൻ 245 പിഎസും 500 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. എസ്‌യുവിക്ക് 7.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത മണിക്കൂറിൽ 225 കിലോമീറ്ററാണ്.
ജി.എൽ.ഇയുടെ എ.എം.ജി പതിപ്പും മെഴ്‌സിഡസ് ബെൻസ് പുറത്തിറക്കുന്നുണ്ട്. ഈ വേരിയന്റിന് സാധാരണ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായ കൂപ്പെ ഡിസൈൻ ലഭിക്കുന്നു. 435 ബിഎച്ച്‌പിയും 520 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ആറ് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ മോഡലിൽ ഉപയോഗിക്കുന്നത്. ഈ വേരിയന്റിന് 1.64 കോടി രൂപയാണ് എക്‌സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.