നികുതി കുറക്കാമെന്ന് ടെസ്ലയോട് കേന്ദ്രം, പക്ഷെ ഒരു നിബന്ധന അംഗീകരിക്കണം; ഇ.വി ഭീമന് സർക്കാറിെൻറ ചെക്ക്
text_fieldsഅമേരിക്കൻ ഇ.വി ഭീമനായ ടെസ്‌ല അടുത്തിടെയാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. കർണാടക കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. ടെസ്‌ല ഉടമ ഇലോൺ മസ്കിന് തെൻറ ട്വിറ്റർ ഹാൻഡിലിൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ചോദ്യം ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറിച്ചായിരുന്നു. ടെസ്‌ല കാറുകൾ എത്രയും പെട്ടന്ന് രാജ്യത്ത് ലോഞ്ച് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റിന് ഇലോൺ മസ്ക് നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയവുമായിരുന്നു.
ഇന്ത്യയിലെ അമിത ഇറക്കുമതി തീരുവയെ കുറിച്ചാണ് മസ്ക് കമൻറിൽ പരാമർശിച്ചത്. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായാണ് കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇറക്കുമതി തീരുവ കുറക്കുന്നതിനും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഒരു നിബന്ധനയും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇന്ത്യയിൽ ടെസ്‌ലയുടെ ജിഗാ ഫാക്ടറി നിർമിക്കണം എന്നതാണാ നിബന്ധന. നിലവിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റ് (സിബിയു) ആയി വാഹനം എത്തിക്കാനാണ് ടെസ്‌ലയുടെ നീക്കം. ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കാനും ടെസ്‌ല പദ്ധതിയിടുന്നുണ്ട്. ഭാവിയിൽ ജിഗാ ഫാക്ടറി നിർമിക്കുകയാണെങ്കിൽ നികുതിയിളവുകൾ പരിഗണിക്കാമെന്നാണ് സർക്കാർ വാഗ്ദാനം.
ടെസ്‌ലയുടെ ചൈന ജിഗാഫാക്ടറി
ടെസ്‌ലയ്ക്ക് ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്ടറികളുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുപ്പമുള്ള ടെസ്‌ല ജിഗാ ഫാക്ടറി ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. വർഷത്തിൽ 4.5 ലക്ഷത്തിലധികം യൂനിറ്റ് ടെസ്‌ല കാറുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ചൈന ഫാക്ടറിക്കുള്ളത്. ഇന്ത്യയിലേക്ക് ടെസ്‌ല കാറുകൾ എത്തിക്കുക ചൈനയിൽ നിന്നാകും. അടുത്തിടെ, ടെസ്‌ല ചൈനയിലെ തങ്ങളുടെ കാറിെൻറ വിലയും ജനപ്രിയ മോഡലുകളുടെ നിരയും പരിഷ്കരിച്ചിരുന്നു. ഫാക്ടറി തുറന്നതോടെ വൻതോതിൽ വിലകുറക്കാനും കമ്പനിക്കായി.
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ജിഗാഫാക്ടറിക്ക് ഭൂമി വാഗ്ദാനം ചെയ്തിരുന്നു. കർണാടകയാണ് ടെസ്‌ലയുടെ പരിഗണനയിലുള്ള ആദ്യ സ്ഥലം. നിലവിൽ ബംഗളൂരുവിൽ ടെസ്‌ല ഗവേഷണ വികസന കേന്ദ്രം തുറക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇലക്ട്രിക് കാർ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയിൽ ബാറ്ററി നിർമാണ ഫാക്ടറികൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് 4.6 ബില്യൺ ഡോളർ വിലമതിക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ഇന്ത്യൻ സർക്കാർ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ അടിസ്ഥാന പതിപ്പായ മോഡൽ 3 ആദ്യമായി അവതരിപ്പിക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ആവശ്യമനുസരിച്ച് മറ്റ് മോഡലുകൾ എത്തിക്കും. ൈവഭവ് തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ് ജോൺ ഫിൻസ്റ്റീൻ എന്നിവരെ ഡയറക്ടർമാരാക്കി 'ടെസ്‌ല ഇന്ത്യ മോേട്ടഴ്സ് ആൻഡ് എനർജി ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടെസ്‌ല മോഡൽ 3 കാറിന് ഇന്ത്യയിലെത്തുേമ്പാൾ ഏകദേശം 55 ലക്ഷം രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.