പ്രധാനമന്ത്രി മോദി സഞ്ചരിച്ച ഇലക്ട്രിക് കാർ ഇതാണ്; ഹ്യുണ്ടേയുടെ സൂപ്പർ സെഡാൻ ചില്ലറക്കാരനല്ല
text_fieldsഇത്തവണത്തെ ജി 20 ഉച്ചകോടി ലോകത്തിന് ക്ലീൻ എനർജി എന്ന സന്ദേശം നൽകുന്നതായിരുന്നു. പൂർണമായും ഇലക്ട്രിക് വാഹനങ്ങളായിരുന്നു ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്ക് ഉപയോഗിച്ചത്. 1400 വാഹനങ്ങളാണ് ഇതിനായി ഇന്തൊനീഷ്യൻ സർക്കാർ ഒരുക്കിയത്. ഇതിൽ 962 ഇലക്ട്രിക് കാറുകളും 454 ഇലക്ട്രിക് മോട്ടോർ സൈക്കിളുകളും 6 ഇലക്ട്രിക് ബസുകളും പെടും.
ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് ഒരു ഇ.വി കാറിലാണ്. മോദിക്ക് മാത്രമല്ല ജി 20 ഉച്ചകോടിക്ക് എത്തിയ പ്രധാന നേതാക്കൾക്ക് എല്ലാം വി.വി.ഐ.പി കാറായി നൽകിയത് ഇതേ വാഹനമാണ്. ചിത്രം പുറത്തുവന്നതോടെ ഈ കാർ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് വാഹന പ്രേമികൾ.
ഹ്യുണ്ടേയ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 എന്ന കാറായിരുന്നു ഈ വി.വി.ഐ.പി വാഹനം. ജി 20 നേതാക്കൾക്കൊപ്പം ബാലിയിലെ മാഗ്രൂസ് ഫോറസ്റ്റിൽ മോജി ജി 80ൽ എത്തുന്ന വിഡിയോ വൈറലാണ്. ഹ്യുണ്ടേയ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 എന്ന ഇലക്ട്രിക് കാറും ഇതോടൊപ്പം വാർത്തകളിൽ നിറഞ്ഞു. ജി 8 ഉച്ചകോടിക്കായി 131 ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടേയ് നൽകിയത്. ഹ്യുണ്ടേയുടെ തന്നെ ഇലക്ട്രിക് കാറായ ഐയോണിക് 5 ആയിരുന്നു അകമ്പടി കാറായി എത്തിയത്. ഇതിനായി 262 ഐയോണിക് 5 കാറുകളും ഹ്യുണ്ടേയ് നൽക്‍യിട്ടുണ്ട്.
ജെനിസിസ് എന്ന സൂപ്പർ സെഡാൻ
ഹ്യുണ്ടേയുടെ അത്യാഡംബര ഇലക്ട്രിക് കാറാണ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80. ഒറ്റ ചാർജിൽ ഏകദേശം 520 കിലോമീറ്റർ ഈ കാർ സഞ്ചരിക്കും. എൽഇഡി െടയിൽ, ഹെഡ്‌ലാംപുകൾ, സോളാർ വിന്റോ പാനലുകൾ, 19 ഇഞ്ച് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, 8 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, 14.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ നിരവധി ആഡംബര ഫീച്ചറുകൾ വാഹനത്തിലുണ്ട്. മുൻ വീലുകളിലും പിൻ വീലുകളിലും ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് മോട്ടറുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. 370 പിഎസ് കരുത്തും 700 എൻഎം ടോർക്കുമുണ്ട്. 87.2 kWh ലിഥിയം അയൺ ബാറ്ററിനാണ് വാഹനത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.