നിങ്ങളുടെ ബൈക്ക് ഇ.വിയാക്കി മാറ്റാം; ഇന്ത്യയിലെ ആദ്യ കൺവെർഷൻ കിറ്റ് തയ്യാർ; റേഞ്ച് 150 കിലോമീറ്റർ, വേഗത 70 km/h
text_fieldsഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലെ ഏറ്റവും വലിയ പ്രതിബന്ധം അതിെൻറ വിലയാണ്. സാധാരണ എഞ്ചിനുള്ള വാഹനങ്ങളുടെ ഇരട്ടി വിലയാണ് ഇ.വികൾക്ക്. ഇതിനൊരു പരിഹാരമാണ് കൺവെർട്ടിബിളുകൾ. നമ്മുടെ ബൈക്കിനെ ഇ.വിയാക്കി മാറ്റുകയാണെങ്കിൽ അത് കുറച്ചുകൂടി ചിലവുകുറഞ്ഞ പരിപാടിയായിരിക്കും. ഇത്തരത്തിൽ ബൈക്കുകൾക്കായി ഒരു കിറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗോ ഗോ വൺ എന്ന കമ്പനി. അവരുടെ അവകാശവാദം അനുസരിച്ച് തങ്ങളുടെ ഇ.വി കിറ്റ് ഉപയോഗിച്ച് മാറ്റംവരുത്തിയ വാഹനങ്ങൾക്ക് ആർ.ടി.ഒയുടെ അംഗീകാരമുണ്ട്. അതിനാൽതന്നെ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
വാഹനത്തിെൻറ ഘടന
2kW ശേഷിയുള്ള ബാറ്ററിയാണ് കിറ്റിലുള്ളത്. എഞ്ചിന് പകരം ബാറ്ററിയും കൺട്രോളറും ഘടിപ്പിച്ചിരിക്കുന്നു. എംസിബിയും ചില കൺവെർട്ടറുകളും സൈഡ് പാനലുകൾക്ക് പിന്നിലാണ് പിടിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിങ് നടത്തുന്നത്. ബജാജ് പൾസറിൽ നിന്നാണ് പിൻ ബ്രേക്ക് പ്ലേറ്റ് എടുത്തത്. ഒരു കിൽ സ്വിച്ച് കൂട്ടിച്ചേർക്കുന്നതല്ലാതെ സ്വിച്ച് ഗിയറിൽ മാറ്റങ്ങളൊന്നുമില്ല. ഇൗ കിറ്റിന് ഏറ്റവും അനുയോജ്യമായ ബൈക്ക് പഴയ ഹീറോഹോണ്ട സ്പ്ലെൻഡറാണ്. 1997 -ന് ശേഷം വിൽക്കുന്ന ഏത് സ്പ്ലെൻഡറിനും കിറ്റ് ഘടിപ്പിക്കാൻ കഴിയും. വാഹനത്തിന് വഹിക്കാൻ കഴിയുന്ന പരമാവധി ഭാരം 300 കിലോഗ്രാം ആണ്. ഒരു റൈഡറും പിൻയാത്രക്കാരനുമായി 70 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിനാകും. 151 കിലോമീറ്റർ ആണ് പരമാവധി റേഞ്ച്.
സാധാരണ സ്പ്ലെൻഡറിന് 122 കിലോഗ്രാം ഭാരമുണ്ട്. വൈദ്യുത കിറ്റ് പിടിപ്പിച്ചതിനുശേഷം മോട്ടോർസൈക്കിളിെൻറ ഭാരം 102 കിലോഗ്രാം ആണ്. ബൈക്കിെൻറ റേഞ്ചും പ്രകടനവും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ബ്രേക്ക് പവർ റീജെനറേറ്റിങ് സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്.
ബാറ്ററി, മോട്ടോർ, കൺട്രോളർ എന്നിവയ്ക്ക് 3 വർഷത്തെ വാറൻറിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആർടിഒ അംഗീകാരത്തിന് ശേഷം, മോട്ടോർസൈക്കിളിെൻറ രജിസ്ട്രേഷൻ നമ്പർ അതേപടി നിലനിൽക്കും. പക്ഷേ വൈദ്യുത വാഹനമായതിനാൽ പച്ച നിറമുള്ള നമ്പർ പ്ലേറ്റ് ഘടിപ്പിക്കണം. 50,000 രൂപയാണ് കിറ്റിെൻറ വില. കമ്പനി സൈറ്റിൽ നിന്ന് ഒാൺലൈനായി കിറ്റ് വാങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.