റോഡിലെ കുഴി അറിയാനും ആപ്; കുഴി മാത്രമല്ല ഹമ്പും കാമറയും ബ്ലോകുമെല്ലാം ആപ് പറഞ്ഞുതരും
text_fieldsപരിചയമില്ലാത്ത റോഡിലൂടെ പാഞ്ഞുപോകുേമ്പാൾ പ്ടക്കോ എന്ന് കുഴിയിൽ വീണിട്ടുള്ളവരാണ് നമ്മിൽ മിക്കവരും. ചിലരാണെങ്കിൽ അപ്രതീക്ഷിതമായി ഹമ്പിൽ കയറിയത് കാരണം ഉയർന്നുപൊങ്ങി വാഹനത്തിെൻറ മേൽക്കൂരയിൽ തലയിടിച്ചവരുമാകാം.
ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ആധുനികമായ സൗകര്യങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് നാമെല്ലാവരും ആഗ്രഹിച്ചിട്ടുമുണ്ട്. സ്റ്റാർട്ട് അപ് കമ്പനിയായ ഇൻറൻറ് ഗോ നിലവിൽ ഗവേഷണം നടത്തുന്നത് ഇതേ വിഷയത്തിലാണ്. രണ്ട് വർഷത്തിന് മുമ്പാണ് കമ്പനി ഇങ്ങിനൊരു ആശയവുമായി രംഗത്ത് വരുന്നത്. ഗുർഗാവിലും കോയമ്പത്തൂരിലുമായി രണ്ട് ടീമുകളായി അവർ പ്രവർത്തിച്ചതിെൻറ ഫലമാണ് ഇൻറൻറ് ഗൊ എന്ന ആപ്ലിക്കേഷൻ.
ആപിെൻറ പരീക്ഷണ വെർഷൻ നിലവിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. റോഡിലെ കുഴികൾ, ഹമ്പുകൾ, കാമറകൾ, ബ്ലോക്, വെള്ളക്കെട്ടുകൾ തുടങ്ങിയ മിക്ക തടസങ്ങളെപറ്റിയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ഇൻറൻറ് ഗോയിലുള്ളത്.
പ്രവർത്തനം
മുകളിൽ പറഞ്ഞത് വായിക്കുേമ്പാൾ നിരവധി സംശയങ്ങൾ നമ്മുക്ക് ഉണ്ടാകം. ഒന്നാമത്തെ സംശയം എങ്ങിനെയാണ് റോഡ് സംബന്ധിച്ച വിവരങ്ങൾ ആപ് തിരിച്ചറിയുക എന്നതാണ്. വിവരശേഖരണം ലൈവായാണ് നടത്തുന്നത് എന്നാണ് ഇൻറൻറ് അധികൃതർ പറയുന്നത്. ഇതിന് കമ്പനിയെ സഹായിക്കുന്നത് സ്കൗട്ടുകൾ എന്നറിയപ്പെടുന്ന ആളുകളാണ്. ആർക്കും ഇൻറൻറ് സ്കൗട്ടുകളാകാം. ഇതിനായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പ്രവത്തിപ്പിച്ചാൽ മതിയാകും.
മൊബൈലിലെ വിവിധതരം സ്കാനറുകൾ ഉപയോഗിച്ച് വിവരശേഖരണം നടത്താൻ ഇൻറൻറിനാകും. നിലവിൽ രണ്ട് ലക്ഷം സ്കൗട്ടുകൾ ഇൻറൻറിനുണ്ട്. ടാക്സി, ട്രക്ക് ഡ്രൈവർമാർ ഡെലിവറി ഏജൻറുമാർ തുടങ്ങി റോഡിൽ ഏറെനേരം സഞ്ചരിക്കുന്നവരാണ് സ്കൗട്ടുകളിലേറെയും. കവർ ചെയ്യുന്ന കിലോമീറ്ററിന് അനുസരിച്ച് ഇവർക്ക് കമ്പനി പ്രതിഫലവും നൽകുന്നുണ്ട്. ഇതുവരെ രാജ്യത്തെ 20 ലക്ഷം കിലോമീറ്റർ റോഡ് ഇവർ മാപ്പ് ചെയ്ത് കഴിഞ്ഞു.
ഒാരോദിവസവും ഇത് 1.5 ലക്ഷം കിലോമീറ്ററായി ഉയരുന്നുെണ്ടന്നും ഇൻറൻറ് ഗൊ പറയുന്നു. ഇതുവരെ 1.8ലക്ഷം ഹമ്പുകളും കുഴികളും കണ്ടെത്തിയിട്ടുണ്ട്. ദിവസവും പുതിയ 9000 തടസങ്ങൾ എണ്ണം കണ്ടെത്തുന്നുമുണ്ട്. കുഴികൾ റിപ്പയർ ചെയ്യുന്നതനുസരിച്ച് ആപ്പിൽ നിന്ന് നീക്കം ചെയ്യാനുമുള്ള സംവിധാനവുമുണ്ട്.
ദിവസവും 4500 കുഴികൾ രാജ്യത്ത് അടക്കുന്നുണ്ടെന്നാണ് കണക്ക്. യൂസർ അകൗണ്ട് എടുക്കാതെതന്നെ ആപ്ലിക്കേഷനുമായി സഹകരിക്കാെമന്നാണ് കമ്പനി പറയുന്നത്. കുറച്ച് മാസങ്ങൾക്കകം ആപ്ലിക്കേഷൻ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്നും ഇൻറൻറ് ഗൊ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.