ട്രെയിൻ യാത്രയിൽ എത്ര കിലോ ലഗേജ് കൊണ്ടുപോകാം?; നിയമം പറയുന്നത് ഇങ്ങിനെ
text_fieldsവിമാന യാത്രയിൽ നാം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം. യാത്രക്കുമുമ്പുതന്നെ ലഗേജൊക്കെ പരിശോധിച്ച് അതിന്റെ ഭാരം ഉറപ്പിക്ക് വയ്ക്കാറുമുണ്ട്. എന്നാൽ ട്രെയിൻ യാത്രയിൽ പലപ്പോഴും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എന്നാൽ ഐ.ആർ.സി.ടി.സിയുടെ നിയമങ്ങൾ അനുസരിച്ച് യ്രെിൻ യാത്രയിൽ കയ്യിൽ കരുതാൻ അനുവാദമുള്ള ലഗേജിന് പരിധിയുണ്ട്. നാം യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ചാണ് ഈ പരിധി വ്യത്യാസപ്പെടുന്നത്.
ഇന്ത്യയിലുടനീളമുള്ള ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശത്തിലുള്ളത്. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും ഈ നിയമങ്ങൾ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികൾക്ക് കനത്ത പിഴ നേരിടേണ്ടി വരും.
ലഗേജ് പരിധി
എ.സി ബോഗിയിൽ ഓരോ യാത്രക്കാരനും 70 കിലോ ബാഗേജ് കൊണ്ടു പോകാൻ അനുവാദമുണ്ട്. സ്ലീപ്പർ ക്ലാസിൽ 40 കിലോ വരെയും സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും ലഗേജ് സൗജന്യമാണ്. സ്ലീപ്പർ യാത്രക്കാർക്ക് 80 കിലോഗ്രാമും സെക്കൻഡ് ക്ലാസുകാർക്ക് 70 കിലോഗ്രാമും എ.സി യാത്രക്കാർക്ക് 150 കിലോഗ്രാമും ലഗേജ് അധിക ഫീസ് നൽകി കൊണ്ടുപോകാനും അനുവദം നൽകിയിട്ടുണ്ട്.
പൊതുനിർദേശങ്ങൾ
തങ്ങളുടെ സീറ്റിലോ കമ്പാർട്ട്‌മെന്റിലോ കോച്ചിലോ ഫോണിൽ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തിൽ സംസാരിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഹെഡ്‌ഫോണുകൾ ഇല്ലാതെ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിയമങ്ങൾ
രാത്രി 10ന് ശേഷം ടിടിഇക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനാകില്ല. നൈറ്റ്ലൈറ്റ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. നടുവിലെ ബർത്തിലെ യാത്രക്കാർക്ക് ഏത് സമയത്തും അത് ഉയർത്തി ഉപയോഗിക്കാം. ലോവർ ബർത്ത് യാത്രക്കാർക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ഓൺലൈൻ ഡൈനിങ് സേവനങ്ങൾ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകാൻ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുൻകൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.