‘ഉരുണ്ടു മാറിയ ദുരന്തം’; ഹാൻഡ് ബ്രേക്കിടാത്തതിനാൽ പിന്നോട്ട് ഉരുണ്ടിറങ്ങി ജീപ്പ് -വിഡിയോ
text_fieldsഏതൊരു വാഹനവും നിർത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് ഹാൻഡ്ബ്രേക്ക് ഇടണം എന്നത്. പക്ഷേ ചില സമയത്ത് ഹാൻഡ്ബ്രേക്ക് ഇടാൻ ചിലർ മറന്നു പോകാറുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുമെന്ന് തെളിയിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള എം.വി.ഡി.
വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു.ഹാൻഡ് പ്രേക്ക് ഇടാത്തതുകാരണം പിന്നിലേക്ക് ഉരുണ്ടിറങ്ങുന്ന വാഹനത്തിന്‍റെ വിഡിയോ ആണ് എം.വി.ഡി പങ്കുവച്ചിരിക്കുന്നത്.
ഒരു ജീപ്പ് നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് പിന്നിലേക്ക് ഉരുണ്ട് നീങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത്. അല്‍പ്പം കുത്തനെയുള്ള സ്ഥലത്തുനിന്നും വാഹനം പിന്നിലേക്ക് ഉരുണ്ട് പോകുന്നതും അത് റോഡിലേക്ക് ഇറങ്ങുന്നതും വിഡിയോയിലുണ്ട്. ഭാഗ്യവശാൽ റോഡിലേക്ക് ഉരുണ്ട് നീങ്ങിയ വാഹനം ഒഴിഞ്ഞ സ്ഥലത്തേക്ക് ഓടി കയറുകയായിരുന്നു. വാഹനം പിന്നിലേക്ക് ഉരുണ്ട് തുടങ്ങിയപ്പോള്‍ ഒരാൾ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. എം.വി.ഡി കേരള ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിന്‍റെ പൂർണരൂപം താഴെ.
ഉരുണ്ടു മാറിയ ദുരന്തം
കേന്ദ്ര മോട്ടോർ വാഹന ചട്ടം 96 പ്രകാരം മോട്ടോർ സൈക്കിളുകൾ, മൂന്നു ചക്രമുള്ള ഇൻവാലിഡ് ക്യാര്യേജ്, റോഡുറോളർ എന്നിവയ്ക്ക് ഒഴികെ സർവീസ് ബ്രേക്ക് കൂടാതെ പാർക്കിങ്ങ് ബ്രേക്കും ഉണ്ടായിരിക്കണം.
എന്നാൽ പാർക്കിങ്ങ് ബ്രേക്ക് അഥവാ ഹാൻ്റ് ബ്രേക്ക് നമ്മൾ എത്രമാത്രം അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. പല വാഹനങ്ങളിലും ഇത് കൃത്യമായി പ്രവർത്തിക്കുക പോലും ചെയ്യാറില്ല. കാറുകളിൽ അവയുടെ പൊട്ടിയ കേബിൾ മാറ്റാൻ പോലും മടി കാണിക്കുന്നവരെ നമ്മൾ കാണാറുണ്ട്.കൃത്യമായി മെയിൻ്റനൻസ് ചെയ്യാത്തതിനാൽ മുഴുവനായി വലിച്ചാൽ പോലും വാഹനം ലോക്കായി നിൽക്കാത്ത കാറുകൾ നമ്മൾ കാണാനില്ലെ? വാഹനം നിർത്തി ഇറങ്ങുന്നതിന് മുൻപ് ഹാൻഡ് ബ്രേക്ക് വലിക്കണം എന്ന സാമാന്യബോധം പോലും നമുക്കില്ലേ.
ഒരു കാരണവശാലും മറക്കാൻ പാടില്ലാത്ത ഒന്നാണിത്. പ്ലെയിൻ ആയ പ്രതലത്തിലായാലും വാഹനം ഉരുണ്ടു പോകാൻ സാധ്യത ഇല്ല എന്ന തെറ്റായ ധാരണ നമുക്ക് വേണ്ട.എത്ര വലിയ ദുരന്തമാണ് ഈ ചെറിയ അശ്രദ്ധ കൊണ്ടു ഉണ്ടാവുന്നത് എന്ന് കൃത്യമായി കാണിക്കുന്ന ഒരു വീഡിയോ ആണിത്. ഹാൻഡ് ബ്രേക്ക് ഇട്ടതിനു ശേഷം ഗിയർ ഫസ്റ്റിലോ ( പിറകിലോട്ട് ചെരിനുള്ള പ്രതലമാണെങ്കിൽ ) റിവേർസിലോ ( മുൻപോട്ട് ചെരിവുള്ള പ്രതലമാണെങ്കിൽ ) ഇടേണ്ടതാണ്. ചെരിഞ്ഞ പ്രതലമാണെങ്കിൽ ടയർ ഒരു കട്ട വച്ച് ലോക്കു ചെയ്യുന്നതും നല്ലതാണ്.
ഭാഗ്യം എന്നും കൂടെ ഉണ്ടാവില്ല.
വിധി എന്നു പറഞ്ഞു സമാധാനിക്കുകയും വേണ്ട.
അശ്രദ്ധ കൊണ്ട് സംഭവിക്കുന്നത് ജീവിതകാലം മുഴുവൻ നിങ്ങളെ തീരാ ദു:ഖത്തിലേക്കും, കുറ്റബോധത്തിലേക്കും തള്ളി വിട്ടേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.