കളിപ്പാട്ടം വേണമെന്നുപറഞ്ഞ മകന് നിർമിച്ച് നൽകിയത് ഒന്നാന്തരം ജീപ്പ്; തച്ചാംപറമ്പിെൻറ പെരുന്തച്ചനായി സക്കീർ
text_fieldsമലപ്പുറം അരീക്കോട് തച്ചാംപറമ്പ് ചോലയിൽ സക്കീർ ഖത്തറിൽ നിരവധി വർഷങ്ങളായി ജോലിചെയ്യുന്നയാളാണ്. ഇലക്ടിക്കൽ, പ്ലമ്പിങ് ജോലികളാണ് സക്കീർ ചെയ്തിരുന്നത്. പ്രവാസിയായ ശേഷമുള്ള ആദ്യ വരവ് ആറ് വർഷം മുമ്പായിരുന്നു. അന്ന് രണ്ടാമത്തെ മകൻ അഷ്മിലിന് 6 വയസ്സ്. വരുമ്പോൾ, കളിപ്പാട്ട വാഹനം വേണമെന്നായിരുന്നു അഷ്മിൽ ആവശ്യപ്പെട്ടിരുന്നത്. ആയിടക്കാണ്, ഒരു അറബിയുടെ വീട്ടുമുറ്റത്ത് സക്കീർ ഒരു കുഞ്ഞു കാർ കണ്ടത്. കുട്ടികൾ ഒാടിച്ചുേപാകുന്ന കാറായിരുന്നു അത്. അന്വേഷിച്ചപ്പോൾ 10,000 റിയാലാണ് വിലയെന്നറിഞ്ഞു.
നമ്മുക്ക് ഒരിക്കലും താങ്ങാനാവാത്ത വിലയായിരുന്നു അതെന്ന് സക്കീറിന് ബോധ്യമായി. അപ്പോഴാണ് സക്കീറിെൻറ മനസിൽ ആ ആശയം ഉടലെടുത്തത്. ഇങ്ങിനൊരെണ്ണം വാങ്ങാനാവില്ല എന്നത് സത്യം. എന്നാൽ ഇതുപോലൊരെണ്ണം ഉണ്ടാക്കാൻ എന്തുകൊണ്ട് കഴിയില്ല എന്നാണ് സക്കീർ ആലോചിച്ചത്. അങ്ങിനെയാണ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സക്കീർ തെൻറ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യത്നം ആരംഭിച്ചത്.
നിമിത്തമായത് ബജാജ് ഡിസ്കവർ
10 വർഷത്തോളം സക്കീറും സഹോദരി ഭർത്താവും ഉപയോഗിച്ചിരുന്ന ബജാജ് ഡിസ്കവർ ബൈക്ക് വീട്ടിലുണ്ടായിരുന്നു. ഉപയോഗിക്കാതെ തുരുെമ്പടുത്തെങ്കിലും ബൈക്കിെൻറ എഞ്ചിൻ നന്നായി പ്രവർത്തിക്കും. ബൈക്ക് എഞ്ചിൻ കൊണ്ട് ഒരു ജീപ്പ് എന്നതായിരുന്നു സക്കീറിെൻറ ആശയം. പിന്നെ അതിനായുള്ള അന്വേഷണങ്ങളും സഞ്ചാരങ്ങളും ആരംഭിച്ചു. അവസാനം 2.2 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഒറിജിനലിനെ വെല്ലുന്ന കിടിലൻ ജീപ്പാണ് സക്കീർ നിർമിച്ചത്. മെറ്റൽ ഷീറ്റിലാണ് ബോഡി നിർമിച്ചിരിക്കുന്നത്. സ്റ്റീൽ സ്ക്വയർ പൈപ്പുകൾകൊണ്ടുാണ് ഷാസി ഒരുക്കിയത്. തടികൊണ്ടാണ് ഇരിപ്പിടങ്ങൾ നിർമിച്ചത്.
ബൈക്കിെൻറ നാലും ഒമ്നിയുടെ അഞ്ചും ഉൾപ്പെടെ 9 ഗിയറുകളുണ്ട് ജീപ്പിന്. ചില സാധനങ്ങൾ വാങ്ങാൻ ഡൽഹിയിലും പോേകണ്ടിവന്നു. 500 കിലോഗ്രാം ഭാരമുള്ള മുന്നിലും പിന്നിലുമായി ആറ്-എട്ട് കുട്ടികളെ വഹിക്കാൻ കഴിയുന്ന നല്ല അസ്സൽ ജീപ്പ് തന്നെയാണ് സക്കീർ നിർമിച്ചിരിക്കുന്നത്. ഒരു ലിറ്റർ പെട്രോൾ ഒഴിച്ചാൽ 35 കിലോമീറ്റർ സഞ്ചരിക്കാനുമാവും. ഓഫ് റോഡ് യാത്രയിലും കേമനാണ് ഈ കുഞ്ഞൻ ജീപ്പ്. മോട്ടോർ വാഹന വകുപ്പിെൻറ അനുമതി ലഭിക്കാത്തതിനാൽ വാഹനം റോഡിലേക്ക് ഇറങ്ങിയിട്ടില്ല.
ജീപ്പ് വൈറൽ
യഥാർഥത്തിൽ സക്കീർ ജീപ്പ് നിർമിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ ജീപ്പിെൻറ കഥ സമൂഹമാധ്യമങ്ങളിൽ എത്തിയത് അടുത്തിടെയാണ്. ഇതോടെ കുഞ്ഞൻ ജീപ്പ് ഹിറ്റായി മാറി. യു.ട്യൂബർമാർ മുതൽ മുൻനിര മാധ്യമങ്ങൾവരെ ജീപ്പിനെപറ്റി കഥകൾ പറഞ്ഞു. വാഹനത്തെപറ്റിയുള്ള വിവരങ്ങൾ കേട്ടറിഞ്ഞ് എത്തിയ വേങ്ങര സ്വദേശി രണ്ടാഴ്ച മുൻപ് ജീപ്പ് വിലയ്ക്കു വാങ്ങി. ഇപ്പോൾ പുതിയൊരു വാഹനം നിർമിക്കാനുള്ള ഒരുക്കത്തിലാണു സക്കീർ. പ്രദേശത്ത് ശുദ്ധജല ക്ഷാമമുണ്ട്. ടാങ്കിൽ വെള്ളവുമായി പോകാൻ ഒരു മിനി ലോറി നിർമിച്ചാലോ എന്നും ആലോചിക്കുന്നുണ്ട്. ജീപ്പും കാറുമായി പല വാഹനങ്ങൾക്കുള്ള ഒാർഡർ കിട്ടിയതായും ഇദ്ദേഹം പറയുന്നു. ഇലക്ട്രിക്കൽ, പ്ലംമ്പിങ് ജോലി പരിചയവും എസി, ഫ്രിഡ്ജ് മെക്കാനിസവും പിന്നെ സ്വയം പഠിച്ച പാഠങ്ങളും വച്ചാണ് സക്കീർ സ്വന്തമായി ജീപ്പ് നിർമിച്ചത്. തച്ചാംപറമ്പിെൻറ സ്വന്തം പെരുംതച്ചനാണിപ്പോൾ സക്കീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.