'ഉത്തരവാദിത്വമുള്ള അച്ഛനാകൂ, കുട്ടികൾ വണ്ടി ഒാടിക്കുന്നത് അഭിമാനമല്ല'; ഫാദേഴ്സ് ഡേ മുന്നറിയിപ്പ്
text_fieldsഫാദേഴ്സ് ഡേയിൽ ബോധവത്കരണവുമായി കേരള മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. കുട്ടികൾ വാഹനമോടിക്കുന്നത് അഭിമാനമല്ലെന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമാണ് എം.വി.ഡി പറയുന്നത്. ഇതേപറ്റി കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
'കുട്ടികൾ വണ്ടി ഓടിക്കുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത്. ചിലർ അത് വലിയ അഭിമാനമാണെന്ന് തെറ്റിദ്ധരി ക്കുന്നു. ചിലർ അത് തിരുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി തന്നാലാവുന്നത് ചെയ്യുകയും ചെയ്യുന്നു. കുട്ടികളെ നിയമം അനുസരിക്കുന്നവരായി സുരക്ഷിതരായി വളർത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. വീടുകളാണ് മഹത്തായ വിദ്യാലയങ്ങൾ.. കുട്ടികൾ ശരി പഠിക്കട്ടെ'-ഫേസ്ബുക്ക് കുറിപ്പിൽ എം.വി.ഡി അധികൃതർ പറയുന്നു. ബോധവത്കരണ ഷോർട്ട് ഫിലിം വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.