സെഡാൻ വിപണിയിലേക്കില്ലെന്ന് കിയ; എസ്.യു.വി, എം.പി.വി മോഡലുകളിൽ ശ്രദ്ധിക്കും
text_fieldsസെഡാൻ വിപണിയിലേക്കില്ലെന്നും എസ്.യു.വി, എം.പി.വി മോഡലുകളിൽ ശ്രദ്ധിക്കുമെന്നും കിയ മോട്ടോഴ്സ്. സെവൻ സീറ്റർ എസ്‌യുവി വിഭാഗമാണ് കിയ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ടാറ്റ സഫാരി, അൽകാസർ തുടങ്ങിയവക്ക് എതിരാളിയായി 7 സീറ്റുള്ള വാഹനം കിയയിൽ നിന്ന് ഉടൻ പുറത്തുവരാൻ സാധ്യതയുണ്ട്. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ കൊണ്ടുവരുമെന്നാണ് കിയ അധികൃതർ പറയുന്നത്.
ഇന്ത്യയിൽ നിലവിൽ മൂന്ന്-വരി എസ്‌യുവി വിഭാഗം മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ, റെനോ ട്രൈബർ എന്നിങ്ങനെ നിരവധി മൂന്ന് നിര പാസഞ്ചർ വാഹനങ്ങൾ ഇന്ത്യയിലുണ്ട്. ജനപ്രിയ അഞ്ച് സീറ്റർ എസ്‌യുവികളെ മൂന്ന്-വരി മോഡലുകളാക്കി മാറ്റുന്നതും പുതിയ ട്രെൻഡാണ്. 5 സീറ്റർ എസ്‌യുവി ഹാരിയറിന്‍റെ 7 സീറ്റുള്ള മോഡലാണ് ടാറ്റ സഫാരി. ഹ്യൂണ്ടായ് അൽക്കാസറും ക്രെറ്റയുടെ ഏഴ് സീറ്റുള്ള മോഡലാണ്.
കിയ ഇന്ത്യയ്‌ക്കായി ഒരു എംപിവി പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്. കെ.വൈ എന്ന കോഡ്നാമമുള്ള 7 സീറ്റർ വാഹനം സോനെറ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അടുത്ത വർഷം ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നുമാണ് വിവരം. കിയ സോനെറ്റിന്‍റെ 7 സീറ്റർ പതിപ്പ് ദക്ഷിണേഷ്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്തോനേഷ്യയിലാണ് വാഹനം ആദ്യം അവതരിപ്പിച്ചത്. മറ്റ് ഏഷ്യൻ വിപണികളിലും കിയ ഈ മോഡൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
പ്രീമിയർ 7 എന്നറിയപ്പെടുന്ന ടോപ്പ്-സ്പെക്ക് ഏഴ് സീറ്റർ കിയ സോനെറ്റിന് 10.25 ഇഞ്ച് എൽസിഡി ഇൻഫോടെയ്ൻമെന്‍റ് സ്ക്രീൻ, കൂടാതെ ഒന്നിലധികം ബ്ലൂടൂത്ത് കണക്ഷൻ, വോയ്‌സ് റെക്കഗ്നിഷൻ, യുഎസ്ബി, ഓക്സ് കണക്ഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങി നിരവധി പ്രത്യേകതകൾ ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.