രണ്ട് വർഷംകൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങൾ; മഴവിൽ നിറമുള്ള ഇന്ത്യൻ സ്വപ്നവുമായി കിയ
text_fieldsവിൽപ്പന കണക്കിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കിയ മോേട്ടാഴ്സ്. 2019 ജൂലൈയിൽ ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ കിയ, വെറും രണ്ട് വർഷംകൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങൾ എന്ന ചരിത്ര നേട്ടത്തിലെത്തി. കോവിഡിനേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും നേരിട്ടാണ് കിയയുടെ വിജയമെന്നത് എടുത്തുപറയേണ്ടതാണ്. ഹ്യൂണ്ടായുടെ സഹോദര സ്ഥാപനമായ കിയ തങ്ങളുടെ വ്യക്തിത്വം നിലനിർത്തിയും മാതൃ കമ്പനിയോട് മത്സരിച്ചുമാണ് നേട്ടം കൊയ്തത്.
സെൽറ്റോസ്, സോനറ്റ്, കാർണിവൽ എന്നീ മോഡലുകളാണ് കിയ ഇന്ത്യയിൽ വിൽക്കുന്നത്. 66 ശതമാനവുമായി സെൽറ്റോസ് ആണ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. വിൽപ്പന വിഹിതത്തിൽ 32 ശതമാനം സോനറ്റാണ്. വെറും രണ്ട് ശതമാനം മാത്രമാണ് കാർവെല്ലിെൻറ സംഭാവന. കൃത്യമായി പറഞ്ഞാൽ 7,310 കാർണിവെൽ യൂനിറ്റുകളാണ് കിയ വിറ്റത്.
കിയ ഇന്ത്യ
മികച്ച ഗുണനിലവാരവും ഹ്യൂണ്ടായ് സൃഷ്ടിച്ച വിശ്വാസ്യതയുമാണ് കിയക്ക് രാജ്യത്ത് തുണയായത്. 2020 ജൂലൈയിൽ ഒരു ലക്ഷം നാഴികക്കല്ല് കിയ പിന്നിട്ടിരുന്നു. 2021 ജനുവരിയിൽ രണ്ട് ലക്ഷവും 2021 ഓഗസ്റ്റിൽ മൂന്ന് ലക്ഷവും വാഹനങ്ങൾ വിൽക്കാൻ കിയക്കായി. ഒരു ലക്ഷം കാർ വിൽക്കാൻ ഒരു വർഷം വേണ്ടിവന്ന കിയക്ക് അടുത്ത രണ്ട് ലക്ഷം വാഹനങ്ങൾ നിരത്തിലെത്തിക്കാൻ വെറും 12 മാസങ്ങൾ മാത്രമാണ് വേണ്ടിവന്നത്.
'കിയ ഇന്ത്യയുടെ പുതിയ നേട്ടം ഉപഭോക്താക്കളിലുള്ള കമ്പനിയുടെ സ്വീകാര്യതയും വിശ്വാസ്യതയുമാണ് കാണിക്കുന്നത്. പരീക്ഷണ സമയങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവാണ് കിയ നടത്തിയത്. ഞങ്ങളുടെ വിപുലമായ വിൽപ്പന, ആഫ്റ്റർസെയിൽസ് സേവന ശൃംഖല, എൻഡ്-ടു-എൻഡ് ഡിജിറ്റൈസ്ഡ് സെയിൽസ് പ്രക്രിയ പോലുള്ള മുൻകരുതലുകൾ മികച്ച വിൽപ്പന നേടാൻ ഞങ്ങളെ സഹായിച്ചു'-കിയ ഇന്ത്യ എംഡിയും സിഇഒയുമായ കൂക്യുൻ ഷിം പറഞ്ഞു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.