ഏഴ് വർഷം, ഏഴ് വാഹനങ്ങൾ; ഇ.വി സ്ട്രാറ്റജി പ്രഖ്യാപിച്ച് കിയ
text_fieldsകിയ മോട്ടോഴ്സിെൻറ ഇലക്ട്രോണിക് വെഹിക്ൾ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചു. വരുന്ന ഏഴ് വർഷങ്ങളിൽ ഏഴ് വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനാണ് കൊറിയൻ നിർമാതാവിെൻറ തീരുമാനം. വാഹനങ്ങളുടെ രേഖാചിത്രവും പുറത്തുവിട്ടു. കൊറിയയിലെ ഹ്വാസുങ് പ്ലാൻറിൽ നടന്ന ചടങ്ങിൽ കിയയുടെ ഇവി ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ കിയ പ്രസിഡൻറും സി.ഇ.ഒയുമായ ഹോ സുങ് സോംഗ് പ്രഖ്യാപിച്ചു. ആഗോള ഇ.വി വിപണിയിൽ മുന്നിലെത്തുന്നതിന് നിരവധി തന്ത്രപരമായ നീക്കങ്ങളാണ് കിയ ആസൂത്രണം ചെയ്യുന്നത്. ലോകത്തെ പ്രമുഖ ചാർജിംഗ് കമ്പനികളുമായി പങ്കാളിത്തപരമായ സഹകരണവും കിയയുടെ പദ്ധതിയിലുണ്ട്.
പ്ലാൻ എസ്
2020 െൻറ തുടക്കത്തിൽ പ്രഖ്യാപിച്ച കിയയുടെ 'പ്ലാൻ എസ്' തന്ത്രത്തിന് കീഴിൽ 2025 ഓടെ 11 മോഡലുകളിലേക്ക് ഇവി ലൈനപ്പ് വിപുലീകരിക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്. അതേ കാലയളവിൽ ബ്രാൻഡിെൻറ മൊത്തം വിൽപ്പനയുടെ 20 ശതമാനം ഇവികളാകണമെന്ന് കിയ ലക്ഷ്യമിടുന്നുണ്ട്. കൊറിയ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുൾപ്പെടെ വിപണികളിൽ മികച്ച വിൽപ്പനയാണ് കിയ ആഗ്രഹിക്കുന്നത്.
2021ൽ സി.വി എന്ന കോഡ്നെയിമിൽ നിലവിൽ അറിയപ്പെടുന്ന വാഹനമായിരിക്കും പുറത്തിറങ്ങുക. പുതിയ മോഡൽ കമ്പനിയുടെ മറ്റ് വാഹനങ്ങളുടെ അതേരീതിയിൽ മത്സരാധിഷ്ടിത ഉൽപ്പന്നമായിട്ടായിരിക്കും വിപണിയിൽ എത്തുക. ഗുണനിലവാരവും ആകർഷകമായ രൂപകൽപ്പനയും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന പ്രകടനക്ഷമതയും മൈലേജും സി.വിക്ക് നൽകാനാണ് കമ്പനിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.