Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right2.50 ലക്ഷത്തി​നുള്ളിലെ...

2.50 ലക്ഷത്തി​നുള്ളിലെ സൂപ്പർസ്​റ്റാറുകൾ അഥവാ ഇന്ത്യയിൽ ലഭ്യമായ അഞ്ച്​ അടിപൊളി ബൈക്കുകൾ

text_fields
bookmark_border
KTM RC 200, TVS Apache RR 310, etc.: Top five sports bikes
cancel

ഒരു ബൈക്ക്​ വാങ്ങണം എന്ന സങ്കൽപ്പത്തിനുമപ്പുറം 'നല്ലൊരു അടിപൊളി ബൈക്ക്​ വാങ്ങണം' എന്ന സ്വപ്​നം കൊണ്ടുനടക്കുന്നവരാണ്​ നമ്മുടെ യുവാക്കൾ. എല്ലാ​ ബൈക്കും ഒാടാനുള്ളതാണ്​ അതുകൊണ്ട്​ നല്ല മൈലേജുള്ള ഒരെണ്ണം വാങ്ങാം എന്ന മനോഭാവമുള്ളവരെപറ്റിയല്ല പറഞ്ഞുവരുന്നത്​. കുറച്ച്​ ഗുമ്മുള്ള ബൈക്കുകൾ ആഗ്രഹിക്കുന്നവർക്ക്​ പറ്റിയ അഞ്ച്​ ബൈക്കുകൾ പരിചയപ്പെടുത്തുകയാണിവിടെ. സാധാരണരീതിയിൽ ഒരു ബൈക്ക്​ വാങ്ങാൻ 50,000-60,000 ചിലവുവരുമെങ്കിൽ മേൽപ്പറഞ്ഞ അടിപൊളി ബൈക്കുകൾക്ക്​ കുറച്ച്​ അധികം പണം മുടക്കേണ്ടിവരും. കുറഞ്ഞത്​ 1.50 മുതൽ 2.50 ലക്ഷം രൂപ വിലവരുന്ന സ്​പോർട്​സ്​ ബൈക്കുകളാണ്​ നമ്മളിവിടെ പരിചയപ്പെടുന്നത്​.


1.ബജാജ് പൾസർ RS200

ഈ പട്ടികയിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളാണ് പൾസർ ആർ‌എസ് 200. എന്നാൽ പട്ടികയിലെ ഏറ്റവും ശക്തമായ ബൈക്കുകളിൽ ഒന്നുകൂടിയാണിത്. 199.5 സി സി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്​ കരുത്തുപകരുന്നത്​. 24 ബിഎച്ച്പി കരുത്തും 19 എൻഎം പീക്ക് ടോർകും എഞ്ചിൻ ഉത്​പാദിപ്പിക്കും. ഫ്യൂവൽ ഇഞ്ചക്ഷൻ, ട്രിപ്പിൾ-സ്പാർക്ക് സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്​സാണ്​ ബൈക്കിന്​. മുന്നിൽ നൈട്രോക്​സ്​ മോണോ ഷോക്ക് സസ്​പെൻഷനും പിന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും ആണുള്ളത്​.

300 എംഎം ഫ്രണ്ട്, 230 എംഎം റിയർ ഡിസ്​ക്​ ബ്രേക്കുകളാണ്​ ബ്രേക്കിങ്​ ഹാർഡ്‌വെയർ. സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ കൺസോൾ ആകർഷകമാണ്​. അനലോഗ് ടാക്കോമീറ്ററും വേഗത, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഇന്ധന ഗേജ്, ഇന്ധനക്ഷമത, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, എബിഎസ് സ്റ്റാറ്റസ് തുടങ്ങിയവയും ഇൻസ്ട്രുമെൻറ്​ കൺസോളിലുണ്ട്​. ബജാജ് പൾസർ RS200 വില 1.61 ലക്ഷം (എക്സ്ഷോറൂം) രൂപയാണ്​.


2. കെടിഎം ആർ‌സി 125

ഓസ്ട്രിയൻ ബ്രാൻഡി​െൻറ ഉൽപ്പന്നനിരയിലെ എൻട്രി ലെവൽ സ്പോർട്​സ്​ ബൈക്കാണ് കെടിഎം ആർ‌സി 125. 124.7 സിസി ലിക്വിഡ്-കൂൾഡ് യൂനിറ്റാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. ഇത് 14 ബിഎച്ച്പിയും 12 എൻഎം ടോർക്കും സൃഷ്​ടിക്കും. പവർ കണക്കുകളിൽ പിന്നിലാണെങ്കിലും ഡബ്ല്യു.പി ഇൻവെർ​െട്ടഡ്​ ഫോർക്കുകൾ, സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ബോഷ് എബി‌എസിനൊപ്പം ബൈബ്രെ ബ്രേക്കിങ്​ പോലുള്ള മികച്ച സവിശേഷതകളുടെ പട്ടിക ആർ‌സി 125 നെ യുവാക്കൾക്കിടയിൽ ആവേശമുണർത്തുന്ന സ്പോർട്​സ്​ ബൈക്കാക്കി മാറ്റുന്നു. കൂടുതലും എൻ‌ട്രി ലെവൽ റൈഡർമാർ തെരഞ്ഞെടുക്കുന്ന ബൈക്കുകൂടിയാണിത്​. കെടിഎം ആർ‌സി 125 ​െൻറ വില 1.71 ലക്ഷം (എക്‌സ്‌ഷോറൂം).


3. സുസുക്കി ജിഗ്​സർ എസ്എഫ് 250

നിയോ-റെട്രോ സ്റ്റൈലിങ്​, ഹാൻഡിലിങ്​ മികവ്​, എഞ്ചിൻ മികവ്​ എന്നിവയാണ്​ ജിഗ്​സറിലേക്ക്​ ബൈക്ക്​ പ്രേമികളെ ആകർഷിക്കുന്നത്​. ബൈക്കിലെ 249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് യൂനിറ്റ് 26 ബിഎച്ച്പിയും 22 എൻഎം ടോർക്കും നൽകും. ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ്​ എഞ്ചിൻ ഇണക്കിച്ചേർത്തിരിക്കുന്നത്​. ഈ ബൈക്കി​െൻറ ഏറ്റവും വലിയ യു‌എസ്‌പി അതി​െൻറ ഭാരം കുറഞ്ഞ ഫ്രെയിമാണ്.

ചടുലമായ റൈഡിങ്​ അനുഭവം നൽകാൻ വാഹനത്തെ പ്രാപ്​തമാക്കുന്നത്​ ഇൗ ഫ്രെയിമാണ്​. ടെലിസ്കോപ്പിക് ഫോർക്കുകൾ, സ്വിങ്​ ആമോടുകൂടിയ മോണോഷോക്ക് എന്നിവയാണ്​ സസ്പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്​. ഇരട്ട-ചാനൽ എബി‌എസോടുകൂടിയ ഡിസ്​ക്​ ബ്രേക്കുകളാണ്​ ബ്രേക്കിങ്​ ഹാർഡ്‌വെയറിൽ. സുസുക്കി ജിക്സെർ എസ്എഫ് 250 ​െൻറ വില 1.78 ലക്ഷം (എക്സ്ഷോറൂം).


4. കെടിഎം ആർ‌സി 200

പരിധിവിടാത്തതും ഏറ്റവും ആവേശകരമായ സ്പോർട്​സ്​ ബൈക്കുകളിൽ ഒന്നാണ് കെടിഎം ആർ‌സി 200. 25 ബിഎച്ച്പി കരുത്തും 19 എൻഎം ടോർക്കും ഉത്​പ്പാദിപ്പിക്കുന്ന 200 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ ഡി‌ഒഎച്ച്‌സി സജ്ജീകരണവും ഉണ്ട്​. മികച്ച പ്രകടനത്തിനായി ഇത് ആറ് സ്​പീഡ് ഗിയർബോക്​സുമായാണ്​ ജോടിയാക്കിയിരിക്കുന്നത്​. എഞ്ചിൻ പ്രകടനത്തെ ഉദ്ദീപിപ്പിക്കുന്നത്​ ബൈക്കി​െൻറ ഭാരം കുറഞ്ഞ നിർമ്മാണമാണ്.

കേവലം 137.5 കിലോഗ്രാം ഭാരമുള്ള കെടിഎം ആർ‌സി 200 വളരെ വേഗത്തിൽ കുതിപ്പ്​ ആർജിക്കുന്ന ബൈക്കാണ്. ഡബ്ല്യൂ പി യിൽ നിന്ന് 43 എംഎം യുഎസ്​ഡി ഫോർക്കുകൾ, 300 എംഎം ഫ്രണ്ട് ഡിസ്​ക്​ ബ്രേക്ക്, 230 എംഎം റിയർ ഡിസ്​ക്​ ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. കെടിഎം ആർ‌സി 200 ​െൻറ വില 2.08 ലക്ഷം (എക്‌സ്‌ഷോറൂം).


5. ടിവിഎസ് അപ്പാഷെ RR 310

മികച്ച പ്രകടനവും ഹാർഡ്‌വെയറും ഉള്ള ഒരു മോട്ടോർസൈക്കിൾ വേണമെങ്കിൽ തീർച്ചയായും അപ്പാഷെ ആർആർ 310 നെപറ്റി ആലോചിക്കാവുന്നതാണ്​. 312.3 സിസി ലിക്വിഡ്​കൂൾഡ്​ എഞ്ചിൻ 34 ബിഎച്ച്പി കരുത്തും 28 എൻ‌എം ടോർക്കും പുറപ്പെടുവിക്കും. 2.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന്​ 60 കിലോമീറ്റർ വേഗത ആർജിക്കാൻ ബൈക്കിനാകും. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സ് കുതിപ്പിന്​ സഹായകമാണ്​. മോണോ-ഷോക്കോടുകൂടിയ 41 എംഎം ഇൻ​വെർ​​െട്ടഡ്​ ഫോർക്കുകൾ, ഇരട്ട-ചാനൽ എബി‌എസ് ഡിസ്​ക്​ ബ്രേക്കുകൾ എന്നിവ RR 310 നെ എതിരാളികളിൽ നിന്ന് വേറിട്ടുനിർത്തുന്നു.

ബൈക്കിന് റൈഡ്-ബൈ-വയർ ത്രോട്ടിൽ ലഭിക്കുന്നുണ്ട്​. ഇത് കൃത്യമായ ആക്​സിലറേഷനും ഒന്നിലധികം റൈഡിങ്​ മോഡുകൾ ചേർക്കാനും കമ്പനിയെ അനുവദിക്കുന്നു. ടിവിഎസ് അപ്പാഷെ ആർആർ 310 ന് അർബൻ, റെയിൻ, സ്‌പോർട്ട്, ട്രാക്ക് റൈഡിങ്​ മോഡുകളും ഗ്ലൈഡ് ത്രൂ ടെക്നോളജിയുമുണ്ട്. ബ്ലൂടൂത്ത് വഴി സ്​മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്​ടി ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററും സവിശേഷതയാണ്​. ടിവിഎസ് അപ്പാഷെ RR 310 ​െൻറ വില 2.50 ലക്ഷം (എക്‌സ്‌ഷോറൂം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KTMTVSBajajTop fivesports bikes
Next Story