ലംബോർഗിനി ഉറൂസിെൻറ മൈലേജ് 2.4 കിലോമീറ്റർ; യഥാർഥ ലോകത്തുനിന്നുള്ള വാഹന വിശേഷം
text_fieldsലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്.യു.വികളിൽ ഒന്നാണ് ലംബോർഗിനി ഉറുസ്. ഇറ്റാലിയൻ കാളക്കൂറ്റെൻറ ആദ്യ എസ്.യു.വിയുമാണ് ഉറൂസ്. നാട്ടിലിറങ്ങുന്ന ഏത് വാഹനം കണ്ടാലും ഇന്ത്യക്കാർ ചോദിക്കുന്ന പ്രസക്തമായൊരു ചോദ്യമുണ്ട്. 'എത്രകിട്ടും'എന്നതാണത്. ഇൗ ചോദ്യത്തിന് ഉറൂസിെൻറ ഉത്തരം തേടുകയാണ് ബംഗളൂരുവിൽ നിന്നുള്ള ചില ചെറുപ്പക്കാർ.
ഉറൂസിെൻറ യഥാർഥ നിരത്തിലെ ഇന്ധനക്ഷമതയാണ് ഇവർ പരീക്ഷിച്ചറിഞ്ഞത്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഉറൂസ്. അതുകൊണ്ടുതന്നെ വിലയൽപ്പം കുടുതലാണ്. 4.60-5.0 കോടിയാണ് ഉറൂസ് ഇന്ത്യയിലെത്തിക്കാൻ മുടക്കേണ്ടത്. വാഹനത്തിന് കരുത്ത്പകരുന്നത് 4.0 ലിറ്റർ ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ്. എഞ്ചിൻ 641 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർവീൽ സംവിധാനവുമുണ്ട്. 3.6 സെക്കൻറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. സുരക്ഷാ കാരണങ്ങളാൽ ഉയർന്ന വേഗത 305 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇനിയാണാ പ്രസക്തമായ ചോദ്യം ഉയരുന്നത്. ഉറൂസിന് എത്ര മൈലേജ് ലഭിക്കും. ലംബൊർഗിനി അവകാശെപ്പടുന്ന ഇന്ധനക്ഷമത എട്ട് കിലോമീറ്ററാണ്. എന്നാൽ ബംഗളൂരു നഗരത്തിൽകൂടി ഒാടിച്ചപ്പോൾ ലഭിച്ചത് 2.4കിലോമീറ്റർ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.