കുഞ്ഞൻ ഡിഫൻഡർ അവതരിപ്പിച്ച് ലാൻഡ്റോവർ; വിലയും കുറയും
text_fieldsമുംബൈ: കുഞ്ഞൻ ഡിഫൻഡർ എന്നറിയപ്പെടുന്ന മോഡൽ 90 ഇന്ത്യൻ നിരത്തുകളിലെത്തി. ഡിഫൻഡർ 110െൻറ വിൽപ്പന വിജയത്തിന് പിന്നാലെയാണ് 90 എത്തുന്നത്. മൂന്ന് ഡോർ വാഹനത്തിൽ രണ്ടുനിര സീറ്റുകളാണുള്ളത്. 110 ഡിഫൻഡറുമായി താരതമ്യപ്പെടുത്തുേമ്പാൾ വലുപ്പവും സൗകര്യങ്ങളും കുറഞ്ഞ വാഹനമാണ് 90. അതുപോലെ തന്നെ വിലയും കുറവാണ്. 76.57 ലക്ഷം മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയർ ഡിഫൻഡർ എക്സ് മോഡലിന് 1.12 കോടി വിലവരും. 221 kW കരുത്തും 400 Nm ടോ൪ക്കും നൽകുന്ന രണ്ട് ലിറ്റർ പെട്രോൾ, 294 kW കരുത്തും 550 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ പെട്രോൾ, 221 kW കരുത്തും 650 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ ഡീസൽ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളിലാണ് ഡിഫ൯ഡ൪ 90 ലഭ്യമാകുന്നത്.
എക്സ്-ഡൈനാമിക്, ഡിഫെൻഡർ എക്സ് എന്നിവയുൾപ്പെടെ നിരവധി വേരിയൻറുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ തുടങ്ങി വിവിധ സ്പെസിഫിക്കേഷനുകളിലും വാഹനം വരുന്നുണ്ട്. സെൻറർ കൺസോളിന് പകരം മുൻ നിരയിൽ സെൻട്രൽ ജമ്പ് സീറ്റുൾപ്പടെ ആറ് സീറ്റുള്ള വാഹനമാണ് ഡിഫെൻഡർ 90. ഡിഫെൻഡർ 110 പോലെ, ഒടിഎ അപ്‌ഡേറ്റുകളുള്ള പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസും വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ പുതിയ വേഡ് പ്രോഗ്രാമിനൊപ്പം ടെറൈൻ റെസ്‌പോൺസ് 2 ഉം ലഭിക്കും.
എക്സ്പ്ലോറർ, അഡ്വഞ്ചർ, കൺട്രി, അർബൻ എന്നിങ്ങനെ നാല് ആക്സസറി പായ്ക്കുകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലാൻഡ് റോവർ ഡിഫൻഡറിൽ വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.