'നോ ടൈം ടു ഡൈ',ഡിഫൻഡർ ബോണ്ട് എഡിഷനുമായി ലാൻഡ്റോവർ; ആകെ നിർമിക്കുക 300 എണ്ണം
text_fieldsജെയിംസ്ബോണ്ട് സിനിമകളിൽ നായകനൊപ്പം ഹിറ്റാവാറുള്ളതാണ് അദ്ദേഹത്തിെൻറ വാഹനങ്ങളും. എല്ലാത്തരം വാഹനങ്ങളും ബോണ്ട് സിനിമയിൽ ഉപയോഗിക്കാറുണ്ട്. 'ഒക്ടോപ്പസി' എന്ന സിനിമയിൽ ബജാജ് ആർ.ഇ ഒാേട്ടാറിക്ഷപോലും ബോണ്ട് ഒാടിക്കുന്നുണ്ട്. സിനിമക്കായി കൂടുതൽ പണം നൽകുന്നവരോടാണ് ബോണ്ടിന് കൂടുതൽ താൽപ്പര്യം. ആസ്റ്റൻ മാർട്ടിനായിരുന്നു എല്ലാക്കാലത്തും ബോണ്ടിെൻറ പ്രിയ വാഹനം. കുറച്ചുനാളുകളായി ജയിംസ് ബോണ്ട് ലാൻഡ്റോവറും ജാഗ്വാറുമൊക്കെ ഉപയോഗിക്കാറുണ്ട്.
കടംകയറി മുടിഞ്ഞുകിടന്ന ലാൻഡ്റോവറിനെ ടാറ്റ മോേട്ടാഴ്സ് ഏറ്റെടുത്താണ് കരക്കുകയറ്റിയത്. അതിനുശേഷമാണ് ബോണ്ടിെൻറ ലാൻഡ്റോവർ താൽപ്പര്യം ഉടലെടുത്തത്. വരാനിരിക്കുന്ന 'നോ ടൈം ടു ഡൈ'എന്ന ബോണ്ട് സിനിമക്കായി ലാൻഡ്റോവർ ഒരു ബോണ്ട് എഡിഷൻ ഡിഫൻഡർ തന്നെ നിർമിച്ചിരിക്കുകയാണ്. സിനിമയിൽ ഇൗ വാഹനം ബോണ്ട് ഉപയോഗിക്കും. അതോടൊപ്പം പൊതുജനങ്ങൾക്കായി 300 സ്പെഷൽ എഡിഷൻ വാഹനം നിർമിക്കുകയും ചെയ്യും.
ലാൻഡ്റോവർ എസ്.വി ബെസ്പോക് ഡിവിഷൻ
ലാൻഡ്റോവറിെൻറ എസ്.വി ബെസ്പോക് ഡിവിഷനാണ് ബോണ്ട് എഡിഷൻ തയ്യാറാക്കുന്നത്. എന്താണീ എസ്.വി ബെസ്പോക് എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ലാൻഡ്റോവറിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷൽ വെഹികിൾസ് ഒാപറേഷൻസ് അഥവാ എസ്.വി.ഒ എന്ന ചുരുക്കപ്പേരുള്ള സംവിധാനമാണിത്. സ്റ്റാേൻറർഡ് വാഹനങ്ങളെ ഒൗദ്യോഗികമായി മോഡിഫൈ ചെയ്യലാണ് എസ്.വി ബെസ്പോക്ക് ചെയ്യുന്നത്. ഡിഫൻഡർ ലോങ് വീൽബേസ് ഷോർട്ട് വീൽബേസ് എന്നിങ്ങനെ രണ്ട് മോഡലുകൾക്കും ബോണ്ട് എഡിഷൻ ഉണ്ടാകും. കോസ്മെറ്റിക് അപ്ഡേറ്റുകളാണ് വാഹനത്തിെൻറ പ്രധാന പ്രത്യേകത.
5.0 ലിറ്റർ സൂപ്പർചാർജ്ഡ് V8 ആണ് വാഹന-ത്തിൽ ഉപയോഗിക്കുന്നത്. കറുകറുത്ത നിറമാണ് ഇവയുടെ പ്രധാന സവിശേഷത. 22 ഇഞ്ച് ബ്ലാക് അലോയ് വീലുകളും നീല ബ്രേക്ക് കാലിപ്പറുകളും സവിശേഷമാണ്. പിന്നിൽ'ഡിഫെൻഡർ 007' ബാഡ്ജും സവിശേഷമായ പുഡിൽ-ലൈറ്റ് ഡിസൈനും ഉൾക്കൊള്ളുന്നു. ഇൻറീരിയറിന് പ്രത്യേക ട്രെഡ്‌പ്ലേറ്റുകളും ഇൻഫോടൈൻമെൻറ് സിസ്റ്റത്തിന് ബോണ്ട്-തീം സ്റ്റാർട്ട്-അപ്പ് ആനിമേഷനും നൽകിയിട്ടുണ്ട്. ഈയിടെ പുറത്തിറക്കിയ 518 ബിഎച്ച്പി, 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി 8 പെട്രോൾ എൻജിൻ, 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനെ പ്രാപ്തമാക്കും.
ലാൻഡ്റോവർ ഇന്ത്യയിൽ
നിലവിൽ ഇന്ത്യയിൽ രണ്ടുതരം ഡിഫൻഡറുകളും ലഭ്യമാണ്. കുഞ്ഞൻ ഡിഫൻഡർ എന്നറിയപ്പെടുന്ന മോഡൽ 90 ഇന്ത്യൻ നിരത്തുകളിലെത്തിയത് അടുത്തിടെയാണ്. ഡിഫൻഡർ 110െൻറ വിൽപ്പന വിജയത്തിന് പിന്നാലെയാണ് 90 എത്തിയത്. 110 ഡിഫൻഡറുമായി താരതമ്യപ്പെടുത്തുേമ്പാൾ വലുപ്പവും സൗകര്യങ്ങളും കുറഞ്ഞ വാഹനമാണ് 90. അതുപോലെ തന്നെ വിലയും കുറവാണ്. 76.57 ലക്ഷം മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയർ ഡിഫൻഡർ എക്സ് മോഡലിന് 1.12 കോടി വിലവരും. 221 kW കരുത്തും 400 Nm ടോ൪ക്കും നൽകുന്ന രണ്ട് ലിറ്റർ പെട്രോൾ, 294 kW കരുത്തും 550 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ പെട്രോൾ, 221 kW കരുത്തും 650 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ ഡീസൽ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളിലാണ് ഡിഫ൯ഡ൪ 90 ലഭ്യമാകുന്നത്.
എക്സ്-ഡൈനാമിക്, ഡിഫെൻഡർ എക്സ് എന്നിവയുൾപ്പെടെ നിരവധി വേരിയൻറുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ തുടങ്ങി വിവിധ സ്പെസിഫിക്കേഷനുകളിലും വാഹനം വരുന്നുണ്ട്. സെൻറർ കൺസോളിന് പകരം മുൻ നിരയിൽ സെൻട്രൽ ജമ്പ് സീറ്റുൾപ്പടെ ആറ് സീറ്റുള്ള വാഹനമാണ് ഡിഫെൻഡർ 90. ഡിഫെൻഡർ 110 പോലെ, ഒടിഎ അപ്‌ഡേറ്റുകളുള്ള പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസും വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ പുതിയ വേഡ് പ്രോഗ്രാമിനൊപ്പം ടെറൈൻ റെസ്‌പോൺസ് 2 ഉം ലഭിക്കും. എക്സ്പ്ലോറർ, അഡ്വഞ്ചർ, കൺട്രി, അർബൻ എന്നിങ്ങനെ നാല് ആക്സസറി പായ്ക്കുകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലാൻഡ് റോവർ ഡിഫൻഡറിൽ വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.