പ്രത്യേക ദൗത്യവുമായി ഇന്ത്യയിലേക്ക് ലെഫ്റ്റ്ഹാൻഡ് ഡ്രൈവ് കാറുകൾ വരുന്നു; ട്രാഫിക് പൊലീസ് ആശങ്കയിൽ
text_fieldsഇന്ത്യ ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് രാജ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ലോകത്ത് പലരാജ്യങ്ങളിലും ലെഫ്റ്റ്ഹാൻഡ് ൈഡ്രവ് വാഹനങ്ങളാണുള്ളത്.അമേരിക്ക പോലുള്ള ലോകത്തെ പ്രധാന വാഹന വിപണികളും ഭരിക്കുന്നത് ‘ഇടംകയ്യൻ’ വാഹനങ്ങളാണ്. രസകരമായ വസ്തുത ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ നിയമപരമല്ല എന്നതാണ്. മോട്ടോർ വാഹന ചട്ടം 120 അനുസരിച്ച് റൈറ്റ്ഹാൻഡ് വാഹനങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിയമപരം.
ഈ സാഹചര്യത്തിലാണ് രാജ്യത്തേക്ക് ഒരുകൂട്ടം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ വരുന്നെന്ന വാർത്തവരുന്നത്. ഡൽഹിയിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് 100 ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ എത്തുന്നത്. 18 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദേശ പ്രതിനിധികൾ വരും ദിവസങ്ങളിൽ നഗരത്തിലെത്തും. ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികൾക്കായാണ് കാറുകൾ തന്നെയാണ് കൊണ്ടുവരുന്നത്.
ഇതിൽ 50 എണ്ണം ജർമനിയിൽ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളാണ്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ നിയമവിരുദ്ധമായ ഒരു രാജ്യത്ത് ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്നതാണ് ഡൽഹി പൊലീസ് നേരിടുന്ന പ്രധാന ആശങ്ക. നിലവിൽ രാജ്യത്ത് ഒരു വ്യക്തിക്കും ഇടംകൈ വാഹനങ്ങൾ വാങ്ങാനോ രജിസ്റ്റർ ചെയ്യാനോ ഓടിക്കാനോ കഴിയില്ലെന്ന് മോട്ടോർ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്. റോഡ് സുരക്ഷയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
എല്ലാ വാഹനങ്ങളും വലത് വശത്തുകൂടി ഓടുന്ന ഒരു രാജ്യത്ത്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ ഉപയോഗിച്ചാൽ ഡ്രൈവർക്ക് കാഴ്ച്ച തടസം പോലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. എന്തായാലും കുറഞ്ഞ സമയത്തേക്ക് ഈ വാഹനങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.