ചേതക് മാത്രമല്ല, എൽ.എം.എല്ലും ഇ.വിയായി വരും; പുനർജനിക്കുന്ന ഇതിഹാസങ്ങൾ
text_fieldsഇന്ത്യക്കാരുടെ വാഹനസ്വപ്നങ്ങൾക്ക് നിറംനൽകിയ നിർമാതാക്കളിൽ ഒന്നാണ് ലോഹ്യ മെഷീൻസ് ലിമിറ്റഡ് എന്ന എൽ.എം.എൽ. ഇറ്റലിക്കാരനായി പിയാജിയോയുമായി ചേർന്ന് 1984 കാലയളവിൽ ഇവർ സ്കൂട്ടറുകൾ നിർമിച്ചു. 1990 ആയപ്പോഴേക്കും ഇരുകമ്പനികളും തുല്യ പങ്കാളികളായി. പ്രധാനമായും സാേങ്കതിക സഹായമാണ് പിയാജിയോ നൽകിയിരുന്നത്. എൽ.എം.എൽ സെലക്ട്, സ്റ്റാർ, വെസ്പ, ഫ്രീഡം,150 സിസി ഗ്രാപ്റ്റർ തുടങ്ങി ജനപ്രിയങ്ങളായ നിരവധി സ്കൂട്ടറുകൾ കമ്പനി പുറത്തിറക്കി. 2017ൽ സാമ്പത്തികപ്രശ്നങ്ങൾ കാരണമാണ് ഇവർ ഇരുചക്ര വാഹന വിഭാഗം അടച്ചുപൂട്ടിയത്.
ഇ.വിയായി പുനർജനിക്കുമോ?
ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളുമായി ഇന്ത്യൻ വിപണിയിൽ തിരിച്ചുവരാനുള്ള ആലോചനയിലാണ് എൽ.എം.എൽ. എൽഎംഎൽ ഇവി വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വിവിധ സാങ്കേതിക കമ്പനികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. 'സമൂഹത്തിെൻറ മധ്യ-നഗര വിഭാഗക്കാരായ ഉപഭോക്താക്കൾക്കുവേണ്ടി ഉൽപ്പന്നം' അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് എൽഎംഎല്ലിെൻറ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ എംഡിയും സി.ഇ.ഒയുമായ ഡോ.യോഗേഷ് ഭാട്ടിയ പറയുന്നു.
വാഹനത്തിെൻറ ഇ.വി പ്രോേട്ടാടൈപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണോ എന്നോ സാങ്കേതിക പങ്കാളികളുടെ പേരുകളോ ഒന്നും കമ്പനി ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. അടുത്ത 3-5 വർഷങ്ങളിൽ ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്ന് എൽഎംഎൽ പറയുന്നു. അസംബ്ലി പ്ലാൻറ് സ്ഥാപിക്കുന്നതിനായി മധ്യപ്രദേശിലെയും ഹരിയാനയിലെയും സൈറ്റുകൾക്കായി കമ്പനി അന്വേഷണത്തിലാണ്. സെയിൽസ് ആൻറ് സർവീസ് നെറ്റ്‌വർക്കിനെ സംബന്ധിച്ചിടത്തോളം, ഡിമാൻഡും മാർക്കറ്റ് സാധ്യതയും അനുസരിച്ച് ഇന്ത്യയിലുടനീളം ആയിരത്തോളം ഡീലർഷിപ്പുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
നേരത്തേ ബജാജ് ചേതക് അതിെൻറ ഇ.വി രൂപത്തിൽ വിപണിയിൽ എത്തിയിരുന്നു. ടിവിഎസ്, ഏഥർ എനർജി, ഓല ഇലക്ട്രിക് എന്നിവ ഇതിനകം ഇ.വികൾ നിർമിക്കുന്നുണ്ട്. എൽഎംഎൽ കൂടി കളത്തിലിറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.