ഡൽഹിയിൽ ലോക്ഡൗൺ, ഷാങ്ഹായിൽ ഓട്ടോ ഷോ: കോവിഡ് കാലത്തെ രണ്ട് നഗരങ്ങളുടെ കഥ
text_fieldsകോവിഡ് മഹാമാരിയുടെ ആരംഭം ചൈനയിൽ നിന്നാണെന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്. മറിച്ചുള്ള വാദങ്ങളും നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങളും ഇപ്പോഴും പ്രചരിക്കപ്പെടുന്നുണ്ട്. മനുഷ്യരാശിയെ പിടിച്ചുലച്ച പകർച്ചവ്യാധി വാർഷിക ദുരിതാവസ്ഥ പിന്നിടുേമ്പാൾ ചൈനയിൽ നിന്ന് വരുന്നത് പ്രത്യാശാനിർഭരമായ വാർത്തകളാണ്. തിങ്കളാഴ്ച മുതൽ ചൈനീസ് നഗരമായ ഷാങ്ഹായിയിൽ പ്രശസ്തമായ ഓട്ടോ ഷൊ ആരംഭിച്ചു. എന്നാൽ ഏഷ്യയിലെ മറ്റൊരു മഹാനഗരമായ ഡൽഹി കോവിഡിന്‍റെ നീരാളിപ്പിടുത്തത്തിലാണ് ഇപ്പോഴുമുള്ളത്. തിങ്കളാഴ്ച മുതൽ ഡൽഹിയിൽ വീണ്ടും ലേക്ഡൗൺ ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോഷോയാണ് ഷാങ്ഹായിയിലേത്. ലോകത്ത് ഏറ്റവുംകൂടുതൽ ആളുകൾ പിന്തുടരുന്ന ഓട്ടോഷോയും ഇതുതന്നെയാണ്. കോവിഡ് ലോകത്തിന് ഭീഷണിയായ 2020ൽ ചൈന നിരവധി ഓട്ടോ എക്സിബിഷനുകൾ നിർത്തിവച്ചിരുന്നു. ബീജിങ് മോട്ടോർ ഷോയും ഷെംഗ്ഡു ഷോയുമൊക്കെ ഇതിൽപ്പെടുന്നു. ഷാങ്ഹായ് ഷൊ തടസമില്ലാതെ നടക്കുന്നതിനാൽതന്നെ ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് സൂചന. ൈചന പോലൊരു പരമാധികാര രാജ്യത്തുനിന്ന്പൈൂർണമായും സത്യസന്ധമായ വാർത്തകൾ പ്രതീക്ഷിക്കാവതുമല്ല.
പ്രാദേശികവും ആഗോളവുമായ നിരവധി നിർമാതാക്കളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഷാങ്ഹായ് ഓട്ടോ ഷോ. നിസ്സാൻ എക്സ്-ട്രയൽ അപ്‌ഡേറ്റ് വെർഷൻ, ലെക്സസ് ഇഎസിന്‍റെ ആഗോള അരങ്ങേറ്റം, ഹോണ്ടയുടെ ഇ പ്രോട്ടോടൈപ്പ്്, എ 6 ഇ-ട്രോൺ കൺസെപ്റ്റ് എന്നിവയെല്ലാം ഷാങ്ഹായിയിൽ അവതരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് വാഹന വ്യവസായത്തെ ഇന്ത്യയുടെ വാഹനമേഖലയുമായി താരതമ്യം ചെയ്യാനാകില്ല. വർധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ ഇന്ത്യൻ വിപണി അനിശ്ചിതത്വത്തിലാണ്. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവ കോവിഡിൽ വീർപ്പുമുട്ടുകയാണ്. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയ ശേഷം ഡൽഹിയിൽ തിങ്കളാഴ്ച ആറ് ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. 2020 ഫെബ്രുവരിയിലാണ് ഡൽഹി ഓട്ടോ എക്സ്പോ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.