ഇതിലും ഭാഗ്യവാനായ യാത്രക്കാരൻ ഉണ്ടാകില്ല; തലനാരിഴക്ക് രക്ഷപ്പെട്ടത് രണ്ട് അപകടങ്ങളിൽ നിന്ന്
text_fieldsഭാഗ്യമെന്ന് പറഞ്ഞാൽ ഇതാണ്, ഇടിച്ചിടാൻ വന്ന ബസിൽനിന്നും തടസമായി നിന്ന മരത്തിൽ നിന്നുമാണ് ആ യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. റോഡിനു കുറുകെ വളയ്ക്കാൻ ശ്രമിക്കുന്ന ബസിൽ നിന്നും സമീപത്തെ മരത്തിൽ നിന്നുമായിരുന്നു യുവാവിെൻറ 'ഗ്രേറ്റ് എസ്കേപ്പ്'. അമിതവേഗത്തിൽ സ്‌കൂട്ടറിൽ എത്തിയ ഇയാൾ വേഗം കുറയ്ക്കാതെ ബസിന് മുന്നിലൂടെയും മരത്തിനും മതിലിനും ഇടയിലൂടെയും ഒാടിച്ച് പോവുകയായിരുന്നു.
സ്കൂട്ടർ യാത്രികൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹെൽമെറ്റ് സ്കൂട്ടറിെൻറ ഫ്ലോറിൽ വച്ചായിരുന്നു ടിയാെൻറ യാത്ര. ഇടയ്ക്ക് ഇൗ ഹെൽമെറ്റ് തെറിച്ചു പോകുന്നതും വീഡിയോയിൽ കാണാം. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് ആദ്യ അപകടത്തിൽ നിന്നും സ്കൂട്ടർ റൈഡർ രക്ഷപ്പട്ടത്.
സിസിടിവി ദൃശ്യങ്ങളിൽ സ്‌കൂട്ടറിൽ ഒരാൾ അതിവേഗത്തിൽ വരുന്നതും വെട്ടിത്തിരിഞ്ഞും ഒഴിഞ്ഞുമാറിയും പോകുന്നതാണ് കാണാനാവുന്നത്. തെറിച്ചുവീണ ഹെൽമെറ്റ് എടുക്കാൻ പോലും നിൽക്കാതെ യുവാവ് സ്ഥലംവിടുകയായിരുന്നു. ഡിവൈഡറുകളില്ലാത്ത റോഡുകളിൽ വളവുകളിൽ അപകടങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്. തടസ്സങ്ങളൊന്നും കാണുന്നില്ലെങ്കിലും ഇത്തരം വളവുകളിൽ വേഗത കുറയ്ക്കുന്നത് നല്ലതാണ്. ഭാഗ്യം എപ്പോഴും പിന്തുണക്കാനുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ് സമാധാനത്തോടെ വാഹനം ഒാടിക്കുകയാണ് വിവേകശാലിയായ യാത്രികൾ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.