Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra dealer fills diesel instead of petrol in XUV700
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഡെലിവറി ദിവസം...

ഡെലിവറി ദിവസം എക്സ്.യു.വിയിൽ പെട്രോളിന് പകരം ഡീസൽ നിറച്ചു; വാഹനം മാറ്റി നൽകണമെന്ന് ഉടമ

text_fields
bookmark_border

ഡെലിവറി ദിവസം തന്റെ വാഹനത്തിൽ പെട്രോളിന് പകരം ഡീസൽ നിറ​െച്ചന്ന ആരോപണവുമായി ഉടമ. മഹീന്ദ്ര എക്സ്.യു.വി 700 വാങ്ങാനെത്തിയ ഉപഭോക്താവിനാണ് ദുരനുഭവം ഉണ്ടായത്. ഡെലിവറി ദിവസം ഡീലറിൽ നിന്ന് പണികിട്ടിയെന്നാണ് ഉടമ ട്വിറ്ററിൽ കുറിച്ചത്. നിലവിലെ വാഹനത്തിനുപകരം തനിക്ക് പുതിയത് വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഷോറൂമിൽവച്ച് എക്സ്.യു.വി 700 പെട്രോൾ മോഡലിൽ ഡീസൽ നിറച്ചതാണ് പുതിയ വിവാദത്തിന് കാരണം. വാഹനം ഡെലിവറി എടുക്കാൻ ഉടമ ഷോറൂമിൽ എത്തിയപ്പോഴാണ് അബദ്ധം മനസിലായത്. തെറ്റ് മനസിലാക്കിയ ഡീലർഷിപ്പ് ജീവനക്കാർ ഡീസൽ ഇന്ധനം ഊറ്റി ഫ്യുവൽ ടാങ്ക് വൃത്തിയാക്കി കൊടുത്തിരുന്നു. എന്നാൽ പിറ്റേദിവസം വാഹനത്തിൽ ഇന്ധനം ലീക്കാകുന്നത് കണ്ടെന്നാണ് ഉടമ പരാതിപ്പെടുന്നത്.

‘വാഹനത്തിന്റെ ഡെലിവറി ദിവസം പെട്രോൾ എക്സ്.യു.വി 700 ൽ ഡീലർ ഡീസൽ നിറക്കുകയായിരുന്നു. അവർ ടാങ്ക് ക്ലീൻ ചെയ്ത് നൽകുകയും മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് എഴുതി നൽകുകയും ചെയ്തു. അടുത്ത ദിവസം ഞങ്ങൾ നടത്തിയ യാത്രയിൽ ഇന്ധനം ചോരുന്നതായി മനസിലായി. ദയവായി എന്റെ വാഹനം മാറ്റി നൽകണം’-ഉപഭോക്താവ് ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ മഹീന്ദ്ര കസ്റ്റമർ കെയർ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഉപഭോക്താവിന് വാഹനം മാറ്റി നൽകുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്ധനം മാറി നിറച്ചാൽ...

ഗുരുതരമായ എഞ്ചിന്‍ തകരാറുണ്ടാക്കുന്ന കാര്യമാണ് വാഹനങ്ങളിൽ ഇന്ധനം മാറിനിറക്കുന്നത്. ഇന്ധനം മാറിയടിച്ചെന്ന് മനസിലാക്കിയാൽ ആദ്യം ചെയ്യേണ്ടത് വാഹനം ഓഫ് ചെയ്യുകയാണ്. കാര്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് ഇന്ധനം മാറിയടിച്ചത് മനസ്സിലാക്കുന്നതെങ്കില്‍ ഉടന്‍ കാര്‍ നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരണം. പിന്നീട് ടാങ്കും ഫിൽറ്ററും എല്ലാം ക്ലീൻ ചെയ്ത ശേഷമേ വാഹനം ഓടിക്കാവൂ.

ഡീസലിന് പെട്രോളിനെ അപേക്ഷിച്ച് ഇൻഫ്ലമേഷൻ കുറവാണ്. ഉയർന്ന ഫ്ലാഷ് പോയിന്റും ഉണ്ട്. ആയതിനാൽ ജ്വലനത്തിന് ഉയർന്ന കംപ്രഷൻ മർദ്ദം ആവശ്യമാണ്. മറുവശത്ത് പെട്രോളിന് പ്രവർത്തിക്കാൻ ഒരു ചെറിയ സ്പാർക്ക് മതിയാവും. അബദ്ധവശാൽ പെട്രോൾ കാറിൽ ഡീസൽ നിറച്ചാൽ പെട്രോൾ പ്രവർത്തിപ്പിക്കാൻ പ്രോഗ്രാം ചെയ്തിരിക്കുന്ന എഞ്ചിന് കണ്ടാമിനേറ്റഡ് ഫ്യുവലിനെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ധനം പെട്രോളിന്റെയും ഡീസലിന്റെയും മിശ്രിതമാണെങ്കിൽ മിക്കവാറും എഞ്ചിന് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindrafuelXUV700
News Summary - Mahindra dealer fills diesel instead of petrol in XUV700 on delivery day; Customer asks for replacement
Next Story