യുദ്ധം നയിക്കാൻ ഇനിമുതൽ അർമാഡോയും; മഹീന്ദ്രയുടെ കവചിത വാഹനം സൈന്യത്തിന് കൈമാറി
text_fieldsസൈന്യത്തിനായുളള കവചിത വാഹനങ്ങൾ നിർമിച്ച് കൈമാറി മഹീന്ദ്ര. മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ച കവചിത വാഹനമായ അർമാഡോയാണ് ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്. മറ്റ് സുരക്ഷാസേനകൾക്കായി മാര്‍ക്‌സ്മാന്‍, എ.എസ്.എല്‍.വി. തുടങ്ങിയ കവചിത വാഹനങ്ങള്‍ മഹീന്ദ്ര മുമ്പും നല്‍കിയിട്ടുണ്ട്.
പ്രാദേശികമായി നിര്‍മിച്ചിട്ടുള്ള രാജ്യത്തെ ആദ്യ ആര്‍മേഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനമാണ് അര്‍മാഡോ എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമാണ് മഹീന്ദ്ര അർമാഡോ. വാഹനത്തിന്റെ അടിസ്ഥാന ഭാരവാഹക ശേഷി 1000 കിലോഗ്രാമാണ്. 400 കിലോഗ്രാമിന്റെ സ്‌റ്റോറേജ് കപ്പാസിറ്റിയും വാഹനത്തിനുണ്ട്. രഹസ്യാന്വേഷണ ദൗത്യങ്ങള്‍, മരുഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഓപ്പറേഷനുകൾ, സൈനിക റെയ്ഡുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനമാണ് അര്‍മാഡോ.
സ്‌ഫോടനങ്ങളെയും വെടിയുണ്ടകളേയും ചെറുക്കാൻ കരുത്തുള്ള ബോഡിയാണ് ഈ കവചിത വാഹനത്തിന്. സ്‌ഫോടനമുണ്ടായാലും വാഹനത്തിലുള്ളവര്‍ക്ക് പരിരക്ഷ ഒരുക്കുന്നതിനായി അര്‍മാഡോയുടെ നാല് വശങ്ങളിലും പ്രത്യേകം കവചങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
3.2 ലിറ്റര്‍ ശേഷിയുള്ള മള്‍ട്ടി ഫ്യുവല്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 216 ബി.എച്ച്.പി. പവറാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിവിധ ടെറൈനുകളില്‍ യാത്രായോഗ്യമാക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും നല്‍കിയിട്ടുണ്ട്. 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്. മണിക്കൂറിൽ 120 കിലോമീറ്റർ ആണ് പരമാവധി വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.